കുറോണിയൻ സ്പിറ്റ് ദേശീയോദ്യാനം (റഷ്യ)
(Curonian Spit National Park (Russia) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഷ്യയുടെ കൈവശമുള്ള വക്രാകൃതിയിലുള്ള 98 കിലോമീറ്റർ നീളം വരുന്ന കുറോണിയൻ സ്പിറ്റിന്റെ തെക്കുഭാഗത്തായുള്ള 41 കിലോമീറ്റർ ഭാഗമാണ് കുറോണിയൻ സ്പിറ്റ് ദേശീയോദ്യാനത്തിൽ (Russian: Куршская коса) ഉൾപ്പെടുന്നത്. കുറോണിയൻ സ്പിറ്റ് മണൽനിക്ഷേപിച്ചുണ്ടായ മണൽത്തിട്ടയാണ്. പടിഞ്ഞാറുള്ള, ഉപ്പുവെള്ളം നിറഞ്ഞ ബാൾട്ടിക് കടലിനെ ശുദ്ധജലം നിറഞ്ഞ കുറോണിയൻ കായലിൽ നിന്നും വേർതിരിക്കുന്നു. റഷ്യയിലെ കലിനിൻഗ്രാഡ് ഒബ്ലാസിലെ സെൽനോഗ്രാഡ്സ്ക്കി ജില്ലയിലാണ് സ്പിറ്റിന്റെ തെക്കുഭാഗം സ്ഥിതിചെയ്യുന്നത്. ലിത്വാനിയയുടെ തെക്കു- പടിഞ്ഞാറു ഭാഗത്തിലാണ് വടക്കുഭാഗം സ്ഥിതിചെയ്യുന്നത്. രണ്ടു രാജ്യങ്ങളും കൂടി ചേർന്നുള്ള യുനസ്ക്കോ ലോക പൈതൃക സ്ഥലമാണിവിടം. [1]
Curonian Spit National Park | |
---|---|
Куршская коса (Russian) Also: Kurshskaya Kosa | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kaliningrad Oblast |
Nearest city | Kaliningrad |
Coordinates | 55°08′N 20°48′E / 55.133°N 20.800°E |
Area | 6,621 ഹെക്ടർ (16,361 ഏക്കർ; 66 കി.m2; 26 ച മൈ) |
Established | 1987 |
Governing body | Ministry of Natural Resources and Environment (Russia) |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Kurshskaya Kosa (in Russian)". FGBU National Park Kurshkaya Kosa. Retrieved December 29, 2015.
Museum of nature of national park Kurshskaya Kosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.