ക്രൈം സ്ക്വാഡ്‌

(Crime squad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള പോലീസിലെ ഒരു കുറ്റാന്വേഷണ വിഭാഗമാണ് ക്രൈം സ്ക്വാഡ്‌. ഈ വിഭാഗം ക്രൈം ബ്രാഞ്ചിന്റെയോ, സ്പെഷൽ ബ്രാഞ്ചിന്റെയോ ഭാഗമല്ല. ഒരു പോലീസ്‌ സർക്കിൾ പരിധിയിൽ വരുന്ന സ്റ്റേഷനുകളിലെ പോലീസുകാരെ ആണ്‌ ഈ വിഭാഗത്തിൽ എടുക്കുക. ഈ പോലീസുകാർ എല്ലാവരും തന്നെ ലോക്കൽ പോലീസിന്റെ ഭാഗം ആയിരിക്കയും, അതു വരേക്കും യൂണിഫോം ധരിച്ചിരുന്നവരും ആയിരിക്കും. ഈ സ്ക്വാഡിൽ പക്ഷെ അവർക്ക്‌ യൂണിഫോം നിർബന്ധമായിരിക്കില്ല. വ്യഭിചാരം, മയക്കുമരുന്നു വിൽപ്പന, പൂവാല ശല്യം, ചെറിയ മോഷണങ്ങൾ തുടങ്ങിയവ തടയുക എന്നതാണ്‌ ഇത്തരം സ്ക്വാഡുകളുടെ പ്രധാന ലക്ഷ്യം. അതു കൊണ്ട്‌ തന്നെ ലോക്കൽ പോലീസിലെ പരിചയ സമ്പന്നരായ പോലീസുകാരെ ഈ സ്വാഡിലേക്ക്‌ എടുക്കുന്നു. സർക്കിൾ ഇൻസ്പെകടർമാരുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കാഡിൽ നിന്ന് ഏതു സമയത്തും ഒരു പോലീസുകാരനെ മാറ്റാവുന്നതാണ്‌. ഇതിനു പ്രത്യേക ഉത്തരവുകളും ആവശ്യമില്ല.

കുറ്റാന്വേഷണത്തിൽ വളരയധികം സഹായിച്ച ഈ സ്ക്വാഡുകൾ പലപ്പോഴും മർദ്ദനത്തിന്റേയും, കൊലപാതകങ്ങളുടേയും പേരിൽ കുപ്രസിദ്ധി ആർജ്ജിച്ചിട്ടുണ്ട്‌. ക്രൈം ഡിറ്റക്ഷൻ പാർട്ടി, സി.ഡി. പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ക്രൈം_സ്ക്വാഡ്‌&oldid=3959357" എന്ന താളിൽനിന്ന് ശേഖരിച്ചത്