ഇന്ത്യയിലെ സംസ്ഥാന പോലീസ് സേനകളിലെ രഹസ്യാന്വേഷണ വിഭാഗമാണ് സ്പെഷ്യൽ ബ്രാഞ്ച്, അവ സംസ്ഥാന സർക്കാരിന്റെ ഇൻ്റലിജെൻസ് ഏജൻസിയാണ്. അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ (എഡിജിപി) റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നൽകുന്നത്. ബ്രിട്ടീഷ് പോലീസ് സേനകളിലെ പോലെ, അവർ സംസ്ഥാന സുരക്ഷയുടെ കാര്യങ്ങളിൽ ഇടപെടുന്നു. എന്നിരുന്നാലും, കൂടുതൽ ഗുരുതരമായ ചാരവൃത്തി കണ്ടെത്തൽ ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയുടെ (IB) ഉത്തരവാദിത്തമാണ്.[1] [[

ചരിത്രം

തിരുത്തുക

കേരളത്തിൽ

തിരുത്തുക

കേരളത്തിൻ്റെ രഹസ്യാന്വേഷണ (ഇൻ്റലിജൻസ്) ഏജൻസി യാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച്. കേരള പോലീസിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആണ്. നിലവിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കീഴിൽ നാല് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. അവ ഇന്റെലിജൻസ്, ആഭ്യന്തര സുരക്ഷ, സുരക്ഷ, ഭരണം എന്നിവയാണ്. പോലീസ് ഇൻസ്പെക്ടർ ജനറൽ (ഐ.ജി) റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരാണ് ഇവക്ക് നേത്രത്വം നൽകുന്നത്. എസ്.പി മാരുടെ കീഴിൽ 4 റെഞ്ചുകളിലായി ഡി.വൈ.എസ്.പിമാരുടെ കീഴിൽ 17 ഡിറ്റാച്ച്മെന്റുകൾ പ്രവർത്തിക്കുന്നു. ഇതിനുപുറമെ ഡി വൈ എസ് പിമാരുടെ കീഴിൽ 4 റെഞ്ചുകളിലായി ആഭ്യന്തര സുരക്ഷ വിഭാഗവും പ്രവർത്തിക്കുന്നു. രഹസ്യ വിവരങ്ങൾ(ഇന്റെലിജൻസ്) ശേഖരിച്ച് അപഗ്രഥിച്ച് പ്രത്യേക റിപ്പോർട്ടുകളാക്കി ഗവണ്മെന്റിനെ യഥാസമയങ്ങളിൽ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിക്ഷിപ്തമായിരിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ കണ്ണും കാതുമായാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. സി.ബി.സി.ഐ.ഡി എന്ന പേരിലും ഈ വിഭാഗം അറിയപ്പെടുന്നു.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്

തിരുത്തുക

ജില്ലാ പോലീസിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗം ആണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്. ഇവ അതാത് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ, ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

  1. "സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനം - കേരള പോലീസ്". Kerala Police. Retrieved 2023-07-13.
"https://ml.wikipedia.org/w/index.php?title=സ്പെഷ്യൽ_ബ്രാഞ്ച്&oldid=3959358" എന്ന താളിൽനിന്ന് ശേഖരിച്ചത്