കേരള പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ക്രൈം ബ്രാഞ്ച്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ക്രൈം ബ്രാഞ്ചിന്റെ ചുമതല. മുൻപ് സി.ബി.സിഐഡി എന്നാണ് ഈ വിഭാഗം അറിയപ്പെട്ടിരുന്നത്. പ്രമാദമായ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ സംസ്ഥാനവ്യാപകമായ പ്രത്യാഘാതങ്ങളുള്ളതോ കണ്ടെത്താത്തതോ ആയ സങ്കീർണ്ണവും ഗുരുതരവുമായ കുറ്റകൃത്യങ്ങൾ അവർ അന്വേഷിക്കുന്നു. കേരള ഹൈക്കോടതിയോ, സർക്കാരോ, സംസ്ഥാന പോലീസ് മേധാവിയോ ഏൽപിക്കുന്ന കേസുകൾ അന്വേഷിക്കുന്നു. തിരുവനന്തപുരത്താണ് ക്രൈം ബ്രാഞ്ച് ആസ്ഥാനം സ്ഥിതിചയ്യുന്നത്. [1]

സംസ്ഥാന ക്രൈം ബ്രാഞ്ച്
Crime Branch
{{{logocaption}}}
അധികാരപരിധി
പൊതു സ്വഭാവം
പ്രവർത്തന ഘടന
അവലോകനം ചെയ്യുന്നത്കേരള പോലീസ്
ആസ്ഥാനംതിരുവനന്തപുരം
മേധാവി
  • എച്ച് വെങ്കിടേഷ് ഐ.പി.എസ്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രൈംസ്)
മാതൃ വകുപ്പ്കേരള പോലീസ്

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ചിന്റെ തലവൻ. ഭരണപരമായ സൗകര്യാർത്ഥതിനായി, കേരളത്തിലെ ക്രൈംബ്രാഞ്ചിനെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ആസ്ഥാനമാക്കി ഒരു ഇൻസ്പെക്ടർ ജനറലിന്റെ (ഐ.ജി) കീഴിൽ മൂന്ന് റേഞ്ചുകളായി തിരിച്ചിരിക്കുന്നു. ക്രൈംബ്രാഞ്ച് റേഞ്ചുകളെ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ ജില്ലകളായി തിരിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ആയി 14 ജില്ല യൂണിറ്റുകൾ നിലവിലുണ്ട്. ജനറൽ എക്സിക്യൂട്ടിവ് വിഭാഗത്തിൽ നിന്ന് ഡെപ്യൂട്ടേഷൻ മുഖേനയാണ് ക്രൈം ബ്രാഞ്ച്ലേക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് മാരുടെ കീഴിൽ സിവിൽ പോലീസ് ഓഫീസർ മുതൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വരെ റാങ്കിലുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക പദവിയുടെ കൂടെ ഡിറ്റക്ടീവ് എന്ന പദം ഉപയോഗിക്കുന്നു.

അധികാര പരിധി

തിരുത്തുക

സങ്കീർണ്ണമായ സംഘടിത കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, വലിയ പ്രത്യാഘാതങ്ങളുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ, കണ്ടെത്താത്തതോ സെൻസിറ്റീവായതോ ആയ കുറ്റകൃത്യങ്ങൾ, അന്തർ സംസ്ഥാന പ്രത്യാഘാതങ്ങളുള്ള കേസുകൾ എന്നിവ ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ വരുന്നു. ഹൈക്കോടതിയോ സർക്കാരോ സംസ്ഥാന പോലീസ് മേധാവിയോ ഏൽപിക്കുന്ന കേസുകളും ഇവർ അന്വേഷിക്കുന്നു. ലോക്കൽ പോലീസ് അന്വേഷിച്ച് പൂർത്തിയാകാൻ സാധിക്കാത്തതോ വിവാദമായതോ കേസുകളും ഇവർ അന്വേഷിക്കുന്നു.

വിഭാഗങ്ങൾ

തിരുത്തുക

സാമ്പത്തിക കുറ്റകൃത്യ വിഭാഗം

തിരുത്തുക

ഈ വിഭാഗം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നു. പോലീസ് ഇൻസ്പെക്ടർ ജനറൽ (ഐജി) റാങ്കിൽ കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥനാണ് ഈ വിഭാഗത്തിൻ്റെ ചുമതല.

ക്രൈം ബ്രാഞ്ച് ലെ മുതിർന്ന ഉദ്യോഗസ്ഥരെ സംസ്ഥാന സര്ക്കാര് ആണ് നിയമിക്കുന്നത്. പോലീസ് ഇൻസ്പെക്ടർ റാങ്ക് മുതൽ താഴേക്കുള്ള കിഴുദ്യോഗസ്ഥൻമാരെ പോലീസിലെ ജനറൽ എക്സിക്യൂട്ടിവ് (ക്രമസമാധാന - ലോക്കൽ പോലീസ്) വിഭാഗത്തിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് നിയമിക്കുന്നത്.

ഇതും കാണുക

തിരുത്തുക

വിശയാനുബന്ധം

തിരുത്തുക
  1. athira.pn. "സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗം, ധനവകുപ്പ് എതിർപ്പ് മറികടന്ന് ഉത്തരവിറക്കി". Retrieved 2023-07-08.
"https://ml.wikipedia.org/w/index.php?title=ക്രൈം_ബ്രാഞ്ച്_(കേരളം)&oldid=3994045" എന്ന താളിൽനിന്ന് ശേഖരിച്ചത്