കോവാക്സിൻ
[[Category:Infobox drug articles with contradicting parameter input |]]
Vaccine description | |
---|---|
Target | SARS-CoV-2 |
Vaccine type | Inactivated |
Clinical data | |
Trade names | Covaxin |
Routes of administration | Intramuscular |
ATC code |
|
Legal status | |
Legal status |
|
Identifiers | |
DrugBank | |
UNII |
ഭാരത് ബയോടെക് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച നിർജ്ജീവ വാക്സിൻ തരത്തിലുള്ള കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ (BBV152).
സാങ്കേതികവിദ്യ
തിരുത്തുകനിർജ്ജീവ വാക്സിൻ എന്ന നിലയിൽ ബിബിഐബിപി-കോർവ്, കൊറോണവാക് എന്നിവയിൽ എന്ന പോലെ, നിഷ്ക്രിയമാക്കിയ പോളിയോ വാക്സിന് സമാനമായ കൂടുതൽ പരമ്പരാഗത സാങ്കേതികവിദ്യയാണ് കോവാക്സിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. തുടക്കത്തിൽ, SARS-CoV-2 ന്റെ ഒരു സാമ്പിൾ ഇന്ത്യയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേർതിരിച്ചെടുക്കുകയും, വെറോ സെല്ലുകൾ ഉപയോഗിച്ച് വലിയ അളവിൽ വൈറസ് വളർത്താൻ ഉപയോഗിക്കുകയും ചെയ്തു. അന്നുമുതൽ, വൈറസുകൾ ബീറ്റാ പ്രോപിയോളാക്റ്റോണിൽ ഇട്ട് നിർജ്ജീവമാക്കുന്നു. തത്ഫലമായുണ്ടാകുന്ന നിർജ്ജീവ വൈറസുകൾ പിന്നീട് അലുമിനിയം അധിഷ്ഠിത അഡ്ജുവന്റുമായി കലർത്തുന്നു.[1]
ക്ലിനിക്കൽ ഗവേഷണം
തിരുത്തുകഘട്ടം I, II പരീക്ഷണങ്ങൾ
തിരുത്തുക2020 മെയ് മാസത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആറിന്റെ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂർണ്ണമായും തദ്ദേശീയമായ COVID-19 വാക്സിൻ വികസിപ്പിക്കുന്നതിന് അംഗീകാരം നൽകുകയും വൈറസ് സ്ട്രെയിൻ നൽകുകയും ചെയ്തു.[2][3] 2020 ജൂണിൽ, കോവാക്സിൻ എന്ന വികസന ഘട്ടത്തിലുള്ള കോവിഡ് -19 വാക്സിന് മനുഷ്യരിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ (ഡിസിജിഐ) അനുമതി ലഭിച്ചു.[4] വാക്സിൻ കാൻഡിഡേറ്റിന്റെ ക്രമരഹിത, ദബിൾ-ബ്ലൈൻഡ്, പ്ലാസിബോ കൺട്രോൾഡ് ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് മൊത്തം 12 സൈറ്റുകൾ തിരഞ്ഞെടുത്തു.[5][6][7]
2020 ഡിസംബറിൽ കമ്പനി ഒന്നാം ഘട്ട പരീക്ഷണങ്ങളുടെ റിപ്പോർട്ട് പ്രഖ്യാപിക്കുകയും medRxiv പ്രിപ്രിന്റ്[8][9] വഴി ഫലങ്ങൾ അവതരിപ്പിക്കുകയും ചെയ്തു; റിപ്പോർട്ട് പിന്നീട് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു.[10]
2021 മാർച്ച് 8 ന് രണ്ടാം ഘട്ട ഫലങ്ങൾ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു. ഘട്ടം I പരീക്ഷണങ്ങളിൽ ഉയർന്ന രോഗപ്രതിരോധ ശേഷിയുണ്ടെന്നും ഘട്ടം I ൽ നിന്നുള്ള ഡോസിംഗ് റെജിം വ്യത്യാസം കാരണം ടി-സെൽ പ്രതികരണത്തെ പ്രേരിപ്പിച്ചുവെന്നും പഠനം തെളിയിച്ചു. ആദ്യ ഘട്ടത്തിലെ 2 ആഴ്ചയിൽ നിന്ന് വ്യത്യസ്തമായി, ഘട്ടം II ൽ ഡോസുകൾ 4 ആഴ്ച ഇടവേളയിൽ ആണ് നൽകിയത്. വാക്സിനുകളുടെ പ്രതികരണം രണ്ടാം ഘട്ടത്തിൽ വളരെ ഉയർന്നതായി കണ്ടെത്തി.[11]
മൂന്നാം ഘട്ട പരീക്ഷണങ്ങൾ
തിരുത്തുകഒന്നാം ഘട്ടവും രണ്ടാം ഘട്ടവും പൂർത്തിയാക്കിയ ശേഷം[12] 2020 നവംബറിൽ കോവാക്സിന് മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താനുള്ള അനുമതി ലഭിച്ചു.[13] 18 വയസും അതിൽ കൂടുതലുമുള്ള സന്നദ്ധപ്രവർത്തകർക്കിടയിൽ ക്രമരഹിതമായ, ഡബിൾ-ബ്ലൈൻഡ്, പ്ലാസിബോ കൺട്രോൾഡ് പഠനം ഉൾപ്പെടുന്ന ഈ പരീക്ഷണം നവംബർ 25 ന് ആരംഭിച്ചു.[14] മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇന്ത്യയിലുടനീളം 26,000 വോളന്റിയർമാർ പങ്കെടുത്തു.[15][16] മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ദില്ലി, കർണാടക, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മൊത്തം 22 സൈറ്റുകൾ ഉൾപ്പെടുത്തിയിരുന്നു.[17] മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ റഫ്യൂസൽ റേറ്റ് ഒന്നാം ഘട്ടത്തിനും രണ്ടാം ഘട്ടത്തിനുമുള്ളതിനേക്കാൾ വളരെ കൂടുതലാണ്. തൽഫലമായി ഡിസംബർ 22 ഓടെ 13,000 വോളന്റിയർമാരെ മാത്രമേ നിയമിച്ചിരുന്നുള്ളൂ, ജനുവരി 5 ഓടെ ഇത് 23,000 ആയി ഉയർന്നു.[18][19]
മൂന്നാം ഘട്ട ട്രയലിന്റെ പ്രഖ്യാപിത ഇടക്കാല ഫലപ്രാപ്തി നിരക്ക് 2021 മാർച്ച് വരെ 81% ആണ്.[20][11] മൂന്നാം ഘട്ട ട്രയലിന്റെ ഇടക്കാല വിശകലനത്തിൽ 2021 ഏപ്രിലിൽ ഭാരത് ബയോടെക് ഫലപ്രാപ്തി 78 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തു.[21]
B.1.1.7 (യുണൈറ്റഡ് കിംഗ്ഡം) വേരിയന്റ്
തിരുത്തുക2020 ഡിസംബറിൽ യുകെയിൽ ഒരു പുതിയ SARS ‑ CoV ‑ 2 വേരിയന്റ് B.1.1.7 കണ്ടെത്തി.[22] ഈ വേരിയന്റിനെക്കുറിച്ച് ഒരു പഠനം നടത്തുകയും ജേണൽ ഓഫ് ട്രാവൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പ്രാഥമിക പഠനങ്ങൾ ഈ വേരിയന്റിനെ നിർവീര്യമാക്കുന്നതിന് കോവാക്സിൻ ഫലപ്രദമാണെന്ന് കാണിക്കുകയും ചെയ്തു.[23]
B.1.617 (ഇന്ത്യൻ) വേരിയന്റ്
തിരുത്തുകഏപ്രിൽ 2021-ൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇന്ത്യൻ വേരിയന്റിനെ നിർവീര്യമാക്കുന്നതിന് കോവാക്സിൻ ഫലപ്രദമാണെന്ന് പറഞ്ഞു. [24][25]
നിർമ്മാണം
തിരുത്തുക300 ദശലക്ഷം ഡോസുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഭാരത് ബയോടെക്കിന്റെ ഇൻ- ഹൌസ് വെറോ സെൽ നിർമ്മാണ പ്ലാറ്റ്ഫോമിൽ ആണ് ഇത് നിർമ്മിക്കുന്നത്.[26][27] കോവാക്സിൻ നിർമ്മിക്കുന്നതിനായി ഹൈദരാബാദിലെ ജീനോം വാലി കേന്ദ്രത്തിൽ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വാക്സിൻ ഉണ്ടാക്കുവാൻ രാജ്യത്തെ മറ്റൊരു സൈറ്റ് വേണ്ടി ഒഡീഷ പോലുള്ള മറ്റ് സംസ്ഥാന സർക്കാരുകളുമായും ചർച്ചയിൽ ആണ്.[28] ഇതിനുപുറമെ, കോവാക്സിൻ നിർമ്മാണത്തിനായുള്ള ആഗോള ബന്ധങ്ങളും അവർ പരിശോധിക്കുന്നു.[29]
യുഎസ് വിപണിയിൽ കോവാക്സിൻ വികസിപ്പിക്കുന്നതിനായി 2020 ഡിസംബറിൽ ഒകുജെൻ ഭാരത് ബയോടെക്കുമായി ഒരു പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു.[30][31] 2021 ജനുവരിയിൽ ബ്രസീലിൽ കോവാക്സിൻ വിതരണം ചെയ്യുന്നതിനായി പ്രസിസ മെഡ് ഭാരത് ബയോടെക്കുമായി കരാർ ഒപ്പിട്ടു.[32]
ഭാരത് ബയോടെക്കിന് പുറമേ ഇന്ത്യയിൽ വാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി 2021 ഏപ്രിലിൽ ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഐസിഎംആറിൽ നിന്ന് സാങ്കേതിക കൈമാറ്റം വഴി ഉൽപ്പാദന അവകാശങ്ങൾ നേടി.[33] ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡും (ഐഐഎൽ) 2021 ജൂലൈ -ഓഗസ്റ്റ് മുതൽ വാക്സിൻ പുറത്തിറക്കാൻ തുടങ്ങുമെന്ന് സ്ഥിരീകരിച്ചു.[34]
അടിയന്തര ഉപയോഗ അംഗീകാരം
തിരുത്തുകഅടിയന്തര ഉപയോഗ അംഗീകാരം (എമർജൻസി യൂസ് ഓതറൈസേഷൻ) ആവശ്യപ്പെട്ട് ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) അപേക്ഷ നൽകി.[35] സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും ഫൈസറിനും ശേഷം അടിയന്തര ഉപയോഗ അംഗീകാരത്തിന് അപേക്ഷിക്കുന്ന മൂന്നാമത്തെ സ്ഥാപനമാണിത്.[36]
2 ജനുവരി 2021 ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അടിയന്തര ഉപയോഗ അനുമതി ശുപാർശ ചെയ്യുകയും,[37] 3 ജനുവരിയിൽ അനുമതി ലഭിക്കുകയും ചെയ്തു.[38] മൂന്നാം ഘട്ട ട്രയൽ ഡാറ്റ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അടിയന്തര അനുമതി നൽകിയത് ചില മാധ്യമങ്ങളിൽ വിമർശിക്കപ്പെട്ടു.[39][40]
ഇറാനിലെയും സിംബാബ്‌വെയിലെയും അടിയന്തര ഉപയോഗത്തിനും വാക്സിൻ അംഗീകരിക്കപ്പെട്ടു.[41][42] 2021 മാർച്ച് 18 ന് മൗറീഷ്യസിന് ആദ്യത്തെ വാണിജ്യ കോവാക്സിൻ ലഭിച്ചു. [43] നേപ്പാൾ മാർച്ച് 19 2021 ന് കോവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകി.[44] 2021 മാർച്ച് 29 ന് പരാഗ്വേയ്ക്ക് 100,000 ഡോസ് കോവാക്സിൻ ലഭിച്ചു. [45] ഏപ്രിൽ 7 ന് മെക്സിക്കോ കോവാക്സിന് അടിയന്തര ഉപയോഗ അംഗീകാരം നൽകി.[46] 2021 ഏപ്രിൽ 19 ന് ഫിലിപ്പീൻസ് കോവാക്സിന് അടിയന്തര ഉപയോഗ അനുമതി അനുവദിച്ചു.[47] കൂടാതെ, ഗ്വാട്ടിമാല, നിക്കരാഗ്വ, ഗയാന, വെനിസ്വേല, ബോട്സ്വാന എന്നിവിടങ്ങളിലും കോവാക്സിന് അടിയന്തര ഉപയോഗ അനുമതി ലഭിചിട്ടുണ്ട്.[48]
വൈദ്യശാസ്ത്ര ഉൽപാദന മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ രാജ്യത്ത് കോവാക്സിൻ വിതരണം ചെയ്യണമെന്ന ഭാരത് ബയോടെക്കിന്റെ അപേക്ഷ ബ്രസീലിയൻ ഹെൽത്ത് റെഗുലേറ്ററി ഏജൻസി നിരസിച്ചു. അവരുടെ മാനദണ്ഡങ്ങൾ പാലിച്ച ശേഷം വീണ്ടും അപേക്ഷിക്കുമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.[49]
അവലംബം
തിരുത്തുക- ↑ Corum, Jonathan; Zimmer, Carl (2021-04-26). "How Bharat Biotech's Vaccine Works". The New York Times. ISSN 0362-4331. Retrieved 2021-04-29.
- ↑ "ICMR teams up with Bharat Biotech to develop Covid-19 vaccine". Livemint (in ഇംഗ്ലീഷ്). 9 May 2020.
- ↑ Chakrabarti A (10 May 2020). "India to develop 'fully indigenous' Covid vaccine as ICMR partners with Bharat Biotech". ThePrint.
- ↑ "India's First COVID-19 Vaccine Candidate Approved for Human Trials". The New York Times. 29 June 2020. Archived from the original on 2021-02-13. Retrieved 2021-05-04.
- ↑ "Human clinical trials of potential Covid-19 vaccine 'COVAXIN' started at AIIMS". DD News. Prasar Bharati, Ministry of I & B, Government of India. 25 July 2020.
- ↑ Press, Associated (25 July 2020). "Asia Today: Amid new surge, India tests potential vaccine". Washington Post. Retrieved 17 December 2020.
- ↑ "Delhi: 30-year-old is first to get dose of trial drug Covaxin". The Indian Express (in ഇംഗ്ലീഷ്). 25 July 2020.
- ↑ Perappadan, Bindu Shajan (16 December 2020). "Coronavirus | Covaxin phase-1 trial results show promising results". The Hindu (in Indian English). Retrieved 17 December 2020.
- ↑ Sabarwal, Harshit (16 December 2020). "Covaxin's phase 1 trial result shows robust immune response, mild adverse events". Hindustan Times (in ഇംഗ്ലീഷ്). Archived from the original on 2020-12-16. Retrieved 17 December 2020.
- ↑ Ella, Raches; Vadrevu, Krishna Mohan; Jogdand, Harsh; Prasad, Sai; Reddy, Siddharth; Sarangi, Vamshi; Ganneru, Brunda; Sapkal, Gajanan; Yadav, Pragya; Abraham, Priya; Panda, Samiran; Gupta, Nivedita; Reddy, Prabhakar; Verma, Savita; Rai, Sanjay Kumar; Singh, Chandramani; Redkar, Sagar Vivek; Gillurkar, Chandra Sekhar; Kushwaha, Jitendra Singh; Mohapatra, Satyajit; Rao, Venkat; Guleria, Randeep; Ella, Krishna; Bhargava, Balram (21 January 2021). "Safety and immunogenicity of an inactivated SARS-CoV-2 vaccine, BBV152: a double-blind, randomised, phase 1 trial". The Lancet Infectious Diseases (in English). doi:10.1016/S1473-3099(20)30942-7. PMC 7825810. PMID 33485468.
{{cite journal}}
: CS1 maint: unrecognized language (link) - ↑ 11.0 11.1 Ella, Raches; Reddy, Siddhart; Jogdand, Harsh; Sarangi, Vamsi; Ganneru, Brunda; Prasad, Sai; Das, Dipankar; Dugyala, Raju; Praturi, Usha; Sakpal, Gajanan; Yadav, Pragya; Reddy, Prabhakar; Verma, Savita; Singh, Chandramani; Redkar, Sagar Vivek; Singh, Chandramani; Gillurkar, Chandra Sekhar; Kushwaha, Jitendra Singh; Mohapatra, Satyajit; Mohapatra, Satyajit; Bhate, Amit; Rai, Sanjay; Panda, Samiran; Abraham, Priya; Gupta, Nivedita; Ella, Krishna; Bhargav, Balram; Vadrevu, Krishna Mohan (8 March 2021). "Safety and immunogenicity of an inactivated SARS-CoV-2 vaccine, BBV152: interim results from a double-blind, randomised, multicentre, phase 2 trial, and 3-month follow-up of a double-blind, randomised phase 1 trial". The Lancet Infectious Diseases (in English). doi:10.1016/S1473-3099(21)00070-0. PMID 33705727.
{{cite journal}}
: CS1 maint: unrecognized language (link) - ↑ Ganneru, Brunda; Jogdand, Harsh; Daram, Vijaya Kumar; Das, Dipankar; Molugu, Narasimha Reddy; Prasad, Sai D.; Kannappa, Srinivas V.; Ella, Krishna M.; Ravikrishnan, Rajaram; Awasthi, Amit; Jose, Jomy; Rao, Panduranga; Kumar, Deepak; Ella, Raches; Abraham, Priya; Yadav, Pragya D.; Sapkal, Gajanan N.; Shete-Aich, Anita; Desphande, Gururaj; Mohandas, Sreelekshmy; Basu, Atanu; Gupta, Nivedita; Vadrevu, Krishna Mohan (23 April 2021). "Th1 skewed immune response of whole virion inactivated SARS CoV 2 vaccine and its safety evaluation". iScience (in English). 24 (4). doi:10.1016/j.isci.2021.102298. ISSN 2589-0042. PMC 7944858. PMID 33723528.
{{cite journal}}
: CS1 maint: unrecognized language (link) - ↑ "Coronavirus | Covaxin Phase III trial from November". The Hindu (in Indian English). 23 October 2020.
- ↑ "An Efficacy and Safety Clinical Trial of an Investigational COVID-19 Vaccine (BBV152) in Adult Volunteers". clinicaltrials.gov (Registry). United States National Library of Medicine. NCT04641481. Retrieved 2020-11-26.
- ↑ "An Efficacy and Safety Clinical Trial of an Investigational COVID-19 Vaccine (BBV152) in Adult Volunteers". clinicaltrials.gov (Registry). United States National Library of Medicine. NCT04641481. Retrieved 2020-11-26.
- ↑ "Bharat Biotech begins Covaxin Phase III trials". The Indian Express (in ഇംഗ്ലീഷ്). 18 November 2020.
- ↑ Sen M (2 December 2020). "List of states that have started phase 3 trials of India's first Covid vaccine". mint (in ഇംഗ്ലീഷ്).
- ↑ "70%-80% Drop In Participation For Phase 3 Trials Of Covaxin: Official". NDTV. 17 December 2020.
- ↑ "Bharat Biotech's Covaxin given conditional nod based on incomplete Phase 3 trial results data". The Print. 3 January 2021.
- ↑ Kumar, N. Ravi (3 March 2021). "Bharat Biotech says COVID-19 vaccine Covaxin shows 81% efficacy in Phase 3 clinical trials". The Hindu (in Indian English).
- ↑ Koshy, Jacob (2021-04-21). "Coronavirus | Updated data from Covaxin phase 3 trial shows 78% efficacy". The Hindu (in Indian English). ISSN 0971-751X. Retrieved 2021-04-24.
- ↑ "Inside the B.1.1.7 Coronavirus Variant". The New York Times. 18 January 2021. Retrieved 29 January 2021.
- ↑ Sapkal, Gajanan N; Yadav, Pragya D; Ella, Raches; Deshpande, Gururaj R; Sahay, Rima R; Gupta, Nivedita; Mohan, V Krishna; Abraham, Priya; Panda, Samiran; Bhargava, Balram (27 March 2021). "Inactivated COVID-19 vaccine BBV152/COVAXIN effectively neutralizes recently emerged B 1.1.7 variant of SARS-CoV-2". Journal of Travel Medicine. doi:10.1093/jtm/taab051. ISSN 1708-8305. PMID 33772577.
- ↑ Mascarenhas, Anuradha (21 April 2021). "Covaxin neutralises double mutant strain of SARS-CoV-2: ICMR study". The Indian Express (in ഇംഗ്ലീഷ്).
- ↑ Yadav, Pragya D.; Sapkal, Gajanan N.; Abraham, Priya; Ella, Raches; Deshpande, Gururaj; Patil, Deepak Y.; Nyayanit, Dimpal A.; Gupta, Nivedita; Sahay, Rima R.; Shete, Anita M.; Panda, Samiran; Bhargava, Balram; Mohan, V. Krishna (23 April 2021). "Neutralization of variant under investigation B.1.617 with sera of BBV152 vaccinees". bioRxiv: 2021.04.23.441101. doi:10.1101/2021.04.23.441101.
- ↑ Hoeksema F, Karpilow J, Luitjens A, Lagerwerf F, Havenga M, Groothuizen M, et al. (April 2018). "Enhancing viral vaccine production using engineered knockout vero cell lines - A second look". Vaccine. 36 (16): 2093–2103. doi:10.1016/j.vaccine.2018.03.010. PMC 5890396. PMID 29555218.
- ↑ "Coronavirus vaccine update: Bharat Biotech's Covaxin launch likely in Q2 of 2021, no word on pricing yet". www.businesstoday.in. India Today Group. Retrieved 13 December 2020.
- ↑ "Odisha fast tracks coronavirus vaccine manufacturing unit". The New Indian Express. 7 November 2020.
- ↑ Raghavan P (24 September 2020). "Bharat Biotech exploring global tie-ups for Covaxin manufacturing". The Indian Express (in ഇംഗ്ലീഷ്).
- ↑ Reuters Staff (2020-12-22). "Ocugen to co-develop Bharat Biotech's COVID-19 vaccine candidate for U.S." Reuters (in ഇംഗ്ലീഷ്). Retrieved 2021-01-05.
{{cite news}}
:|author=
has generic name (help) - ↑ "Bharat Biotech, Ocugen to co-develop Covaxin for US market". The Economic Times. Retrieved 2021-01-05.
- ↑ "Bharat Biotech inks pact with Precisa Med to supply Covaxin to Brazil". mint (in ഇംഗ്ലീഷ്). 12 January 2021.
- ↑ Deshpande, Alok (15 April 2021). "Haffkine Institute gets Centre's nod to produce Covaxin". The Hindu (in Indian English). Retrieved 15 April 2021.
- ↑ Vora, Rutam (20 April 2021). "IIL confident of Covaxin rollout by August". @businessline (in ഇംഗ്ലീഷ്). The Hindu.
- ↑ Ghosh N (7 December 2020). "Bharat Biotech seeks emergency use authorization for Covid-19 vaccine". Hindustan Times (in ഇംഗ്ലീഷ്).
- ↑ "Coronavirus | After SII, Bharat Biotech seeks DCGI approval for Covaxin". The Hindu (in Indian English). 7 December 2020.
- ↑ "Expert panel recommends granting approval for restricted emergency use of Bharat Biotech's Covaxin". The Indian Express (in ഇംഗ്ലീഷ്). 2 January 2021.
- ↑ "Coronavirus: India approves vaccines from Bharat Biotech and Oxford/AstraZeneca". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2021-01-03. Retrieved 2021-01-03.
- ↑ "Disputes Mount, but Heedless Govt Intent on Rolling Vaccine Candidates Out". The Wire. 12 January 2021.
- ↑ "AIPSN urges govt to reconsider emergency approval for Covaxin till Phase 3 data is published - Health News , Firstpost". Firstpost. 8 January 2021.
- ↑ Manral, Karan (4 March 2021). "Zimbabwe approves Covaxin, first in Africa to okay India-made Covid-19 vaccine". Hindustan Times. Retrieved 6 March 2021.
{{cite news}}
: CS1 maint: url-status (link) - ↑ "Iran issues permit for emergency use for three other COVID-19 vaccines: Official". IRNA English (in ഇംഗ്ലീഷ്). 17 February 2021.
- ↑ "Dr Jagutpal: Une cargaison de 200 000 vaccins Covaxin débarque demain". L'Express. 19 March 2021.
- ↑ Sharma, Gopal (2021-03-19). "Nepal becomes third country to give emergency nod to Indian vaccine COVAXIN". Reuters (in ഇംഗ്ലീഷ്). Retrieved 2021-03-19.
- ↑ "India provides 100,000 doses of Covaxin to Paraguay". 30 March 2021.
- ↑ Staff, Reuters (2021-04-07). "Mexico authorizes emergency use of Indian COVID-19 vaccine". Reuters (in ഇംഗ്ലീഷ്). Retrieved 2021-04-07.
{{cite news}}
:|first=
has generic name (help) - ↑ "Covaxin, Janssen approved for emergency use in PH". CNN Philippines. 19 April 2021. Archived from the original on 2021-04-20. Retrieved 2021-05-04.
- ↑ Bharadwaj, Swati (20 April 2021). "Covid-19: Bharat Biotech ramps up Covaxin capacity to 700 million doses per annum". Times of India.
- ↑ Som, Vishnu (March 31, 2021). "Brazil Says "No" To Covaxin, Bharat Biotech Explains". NDTV. Retrieved April 18, 2021.
പുറം കണ്ണികൾ
തിരുത്തുക- "How Bharat Biotech's Covaxin Vaccine Works". The New York Times.