കൺകറന്റ് ലിസ്റ്റ്

(Concurrent List എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന 3 പട്ടികകളിൽ ഒന്നാണ് കൺകറന്റ് ലിസ്റ്റ് അഥവാ സമവർത്തി ലിസ്റ്റ് (Concurrent List). കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്.[1] നിലവിൽ 47 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്. പട്ടിക താഴെ കൊടുത്തിരിക്കുന്നു:

നമ്പർ വിഷയം
1 ക്രിമിനൽ നിയമങ്ങൾ, ഇന്ത്യൻ പീനൽ കോഡിൽ ഉള്ള എല്ലാ കാര്യങ്ങളും
2 ക്രിമിനൽ നടപടിക്രമം, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിലുള്ള എല്ലാ കാര്യങ്ങളും
3 സംസ്ഥാനത്തിൻറെ സുരക്ഷക്കും ക്രമസമാധാനപാലനത്തിനും വേണ്ട കരുതൽ തടങ്കൽ നടപടികൾ
4 തടവുപുള്ളികളെ ഒരു സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് വിട്ട് നൽകൽ
5 വിവാഹവും വിവാഹമോചനവും; ശിശുക്കളും പ്രായപൂർത്തിയാകാത്തവരും; ദത്തെടുക്കൽ; ഇഷ്ടദാനവും പിൻതുടർച്ചാവകാശവും; കൂട്ടുകുടുംബവും ഭാഗംവെപ്പും
6 കൃഷിഭൂമിയൊഴികെയുള്ള സ്ഥലങ്ങളുടെ കൈമാറ്റം
7 കരാറുകൾ
8 ശിക്ഷാർഹമായ കുറ്റങ്ങൾ
9 പാപ്പരത്തം
10 ട്രസ്റ്റുകളും രക്ഷാധികാരികളും
11 ഔദ്യോഗിക ട്രസ്റ്റുകളുടെയും സാധാരണ ട്രസ്റ്റുകളുടെയും രക്ഷാധികാരികൾ
11എ ഹൈക്കോടതിയും സൂപ്രീംകോടതിയും ഒഴികെയുള്ള എല്ലാ കോടതികളുടെയും ഭരണഘടനാപരവും സംഘടനാപരവുമായ നിയന്ത്രണം
12 തെളിവുകളും സത്യവാങ്മൂലങ്ങളും; നിയമങ്ങൾ, പൊതു നടപടികൾ, രേഖകൾ, ജുഡീഷ്യൽ നടപടികൾ എന്നിവ അംഗീകരിക്കൽ
13 സിവിൽ നടപടിക്രമം, കോഡ് ഓഫ് സിവിൽ പ്രൊസീജിയറിലുള്ള എല്ലാ കാര്യങ്ങളും
14 കോടതിയലക്ഷ്യം, സുപ്രീംകോടതിയിലേത് ഒഴികെ
15 നാടോടികളും ദേശാടനഗോത്രങ്ങളും
16 ചിത്തഭ്രമവും മാനസിക വൈകല്യവും
17 മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുക
17എ കാടുകൾ
17ബി വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം
18 ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കൽ
19 മരുന്നുകളും വിഷങ്ങളും
20 സാമ്പത്തികാസൂത്രണവും സാമൂഹ്യാസൂത്രണവും
20എ കുടുംബാസൂത്രണവും ജനസംഖ്യാനിയന്ത്രണവും
21 വാണിജ്യ വ്യവസായ കുത്തകകൾ, കമ്പനികൾ, ട്രസ്റ്റുകൾ
22 ട്രേഡ് യൂണിയനുകൾ; വ്യാവസായിക തൊഴിൽ തർക്കങ്ങൾ
23 സാമൂഹികസുരക്ഷ; തൊഴിലും തൊഴിലില്ലായ്മയും
24 തൊഴിൽ സാഹചര്യങ്ങൾ, പ്രൊവിഡന്റ് ഫണ്ടുകൾ, തൊഴിലാളികളുടെ നഷ്ടപരിഹാരം, വാർദ്ധക്യകാല പെൻഷനുകൾ, പ്രസവകാല ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ ക്ഷേമം
25 വിദ്യാഭ്യാസം; ഉന്നതവിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം
26 മെഡിക്കൽ നിയമരംഗങ്ങളിലെ ഉദ്യോഗങ്ങൾ
27 ദുരിതാശ്വാസവും പുനരധിവാസവും
28 ചാരിറ്റബൾ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ അവയുടെ സമഭാവനകൾ
29 മനുഷ്യർ, മൃഗങ്ങൾ, ചെടികൾ എന്നിവയെ ബാധിക്കുന്ന സാംക്രമികമായ രോഗങ്ങളോ കീടങ്ങളോ
30 ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ
31 പ്രധാനപ്പെട്ടതൊഴികെയുള്ള തുറമുഖങ്ങൾ
32 ഉൾനാടൻ ജലപാതകളിലെ മത്സ്യബന്ധനവും സഞ്ചാരവും
33 ഭക്ഷ്യവസ്തുക്കൾ, കാലിത്തീറ്റകൾ, അസംസ്കൃത പരുത്തി, ചണം എന്നിവയുടെ ഉത്പാദനവും വിതരണവും വ്യാപാരവും
33എ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതൊഴികെ അളവുതൂക്കങ്ങൾ
34 വിലനിയനിയന്ത്രണം
35 യന്ത്രവൽകൃത വാഹനങ്ങളും അത്തരം വാഹനങ്ങളുടെ നികുതിയും
36 നിർമ്മാണശാലകൾ
37 ബോയിലറുകൾ
38 വൈദ്യുതി
39 പത്രങ്ങൾ, പുസ്തകങ്ങൾ, പ്രിൻറിങ്ങ് പ്രസ്സുകൾ
40 ദേശീയപ്രാധാന്യമില്ലാത്ത പുരാവസ്തുക്കൾ, പ്രദേശങ്ങൾ
41 സ്ഥലമേറ്റെടുപ്പ്
42 വസ്തുവകകളുടെ ഏറ്റെടുപ്പും കൈവശപ്പെടുത്തലും
43 പൊതുതാൽപര്യപ്രകാരമോ നികുതിയിനത്തിലോ ഉള്ള തിരിച്ചുപിടിക്കലുകൾ
44 ജുഡീഷ്യൽ സ്റ്റാമ്പുകൾ വഴി ശേഖരിച്ച ഫീസ് ഒഴികെയുള്ള സ്റ്റാമ്പ് ഡ്യൂട്ടികൾ
45 ലിസ്റ്റ് II അല്ലെങ്കിൽ ലിസ്റ്റ് III ൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും കാര്യങ്ങൾക്കാവശ്യമായ അന്വേഷണങ്ങൾക്കും സ്ഥിതിവിവരക്കണക്കുകൾക്കും
46 സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ
47 കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും

ഇതും കാണുക

തിരുത്തുക
  1. "സമവർത്തി പട്ടികയിലെ വിഷയങ്ങളിൽ കേന്ദ്രം നിയമനിർമാണം നടത്തരുത്‌ : പിണറായി വിജയൻ". Retrieved 2023-09-18.
"https://ml.wikipedia.org/w/index.php?title=കൺകറന്റ്_ലിസ്റ്റ്&oldid=4092025" എന്ന താളിൽനിന്ന് ശേഖരിച്ചത്