സർ‌ക്കസ്

(Circus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരിശീലനം ലഭിച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനം, സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ, സംഗീതജ്ഞർ, നർത്തകർ, മാന്ത്രികന്മാർ, അതുപോലെ മറ്റ് വസ്തു കൌശലങ്ങൾ, സ്റ്റണ്ട്-ഓറിയെന്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രകടനങ്ങളുമായി വിവിധ വിനോദ പരിപാടികൾ അവതരിപ്പിച്ച് നാടുനീളം സഞ്ചരിക്കുന്ന സംഘത്തെയാണ് സർക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത്. ചിലപ്പോൾ സർക്കസ് കൂടാരത്തിലെ അഭ്യാസികൾ നടത്തുന്ന പ്രകടങ്ങളെയും ഈ പദമുപയോഗിച്ചു പ്രതിപാദിക്കാറുണ്ട്.

സർക്കസ് കൂടാരം

ചരിത്രം

തിരുത്തുക

ആധുനികവും സാധാരണമായി 'സർക്കസ്' എന്ന ആശയവും അതിൽ ഉൾക്കൊള്ളുന്ന വിവിധ പ്രവൃത്തികളും ഒരു വലിയ ചിത്രമാണ്.അതുകൊണ്ടുതന്നെ സർക്കസ്സുകളുടെ ചരിത്രം കൂടുതൽ സങ്കീർണമാണ്. 250 വർഷത്തെ ആധുനിക ചരിത്രത്തിലൂടെ വിവിധ ഫോർമാറ്റുകൾ പിന്തുടരുന്ന പ്രകടനത്തെ 'സർക്കസ്' എന്ന പ്രയോഗം വിവരിക്കുന്നു. പലർക്കും സർക്കസ്സ് ചരിത്രം ഇംഗ്ലീഷുകാരനായ ഫിലിപ്പ് ആസ‍്റ്റലിനോടനുബന്ധിച്ചു തുടങ്ങുന്നു. മറ്റുള്ളവർ അതിന്റെ ഉത്ഭവം റോമൻകാലഘട്ടത്തിലേക്കാണ് ചേർത്തുവയ്ക്കുന്നത്.1768 ൽ ഇംഗ്ലണ്ടിൽ ആദ്യമായി സർക്കസ് തുറന്നത് ഫിലിപ്പ് ആസ‍്റ്റലിയായതുകൊണ്ടുതന്നെ ഫിലിപ്പ് ആസ‍്റ്റലിയെ ആധുനിക സർക്കസ്സിന്റെ പിതാവ് എന്നപേരിലാണ് അറിയപ്പെടുന്നത്.[1]ഒരു വിദഗ്ദ്ധനായ കുതിരസവാരിക്കാരനായ ഫിലിപ്പ് ആസ്റ്റലി തന്റെ എതിരാളികൾ ചെയ്തതുപോലെ ഒരു വൃത്തത്തിൽ സഞ്ചരിച്ച് ട്രിക്ക് സവാരി പ്രകടിപ്പിച്ചു. അങ്ങനെ അത് 'സർക്കസ്' എന്ന പേരിൽ അറിയപ്പെട്ടു.

പ്രധാന സർക്കസ്സ് ഇനങ്ങൾ

തിരുത്തുക
 

കേരളത്തിൽ

തിരുത്തുക

കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്‌. ഇന്ത്യയിലെ ആദ്യത്തെ സർക്കസ്സ് സ്കൂൾ അദ്ദേഹം 1901-ൽ തലശ്ശേരിയിൽ ആരംഭിച്ചു. ഇന്ത്യൻ സർക്കസ്സിന്റെ കളിത്തൊട്ടിലായാണ്‌ അക്കാലത്ത് തലശ്ശേരി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യ സർക്കസ്സ് കമ്പനിയായ മലബാർ ഗ്രാൻഡ് സർക്കസ്സ് അദ്ദേഹത്തിന്റെ ശിഷ്യനായ കണ്ണൻ 1904-ൽ ചിറക്കരയിൽ ആരംഭിച്ചതാണ്‌[2].

ഇന്ത്യയിലെ വിലക്ക്

തിരുത്തുക

2011 ഏപ്രിൽ 18 - മുതൽ സർക്കസ്സിന് കുട്ടികളെ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തി[3]. ഇതു മൂലം കുട്ടികൾ ഈ കമ്പനികളിൽ പ്രവർത്തിക്കുന്നത് അടിയന്തരമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. രണ്ട് മാസത്തെ സമയപരിധി ഇതിനായി അനുവദിക്കുകയും ചെയ്തു.

  1. https://en.wikipedia.org/wiki/Philip_Astley
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-19. Retrieved 2010-08-08.
  3. കുട്ടികളെ സർക്കസ്സിന് വേണ്ടി ഉപയോഗിക്കരുത്: സുപ്രീംകോടതി [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സർ‌ക്കസ്&oldid=3648668" എന്ന താളിൽനിന്ന് ശേഖരിച്ചത്