ഊഞ്ഞാലുപയോഗിച്ചുള്ള ഒരു സർക്കസ് വിദ്യയാണ് ഫ്ലൈയിങ്ങ് ട്രപ്പീസ്.[1] ഒന്നോ അതിലധികം പേരോ 20 മുതൽ 40 അടി വരെ ഉയരത്തിൽ ഉള്ള ഊഞ്ഞാലിൽ കാലുടക്കി തലകീഴായി തൂങ്ങി കിടന്ന് ആടും. മറ്റൊരു ഊഞ്ഞാലിൽ ആടി വരുന്ന ഒരാളെ തൂങ്ങി കിടക്കുന്നയാൾ താഴെ വീഴാതെ പിടിച്ചെടുക്കും. സർക്കസിലെ ഒരു പ്രധാന ഇനമാണ് ഫ്ലൈയിങ്ങ് ട്രപ്പീസ്. 1859ൽ ഫ്രെഞ്ചുകാരനായ ജൂൾസ് ലിയോടാർഡാണ് ഈ വിദ്യ കണ്ടുപിടിച്ചത്.[2]

ഫ്ലൈയിങ്ങ് ട്രപ്പീസ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-10. Retrieved 2011-09-19.
  2. http://www.hollywoodaerialarts.com/History.htm
"https://ml.wikipedia.org/w/index.php?title=ഫ്ലൈയിങ്ങ്_ട്രപ്പീസ്&oldid=3810879" എന്ന താളിൽനിന്ന് ശേഖരിച്ചത്