സ്റ്റാർ ആപ്പിൾ

ചെടിയുടെ ഇനം
(Chrysophyllum cainito എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യ അമേരിക്കയുടെ താഴ്വാര പ്രദേശങ്ങളിലും പശ്ചിമേന്ത്യൻ ദ്വീപുകളിലും കാണപ്പെടുന്ന സപ്പോട്ട വർഗ്ഗത്തിൽ പെട്ട ഒരു ഫലവൃക്ഷമാണ് സ്റ്റാർ അപ്പിൾ അഥവാ 'കൈനിറ്റോ' (ക്രിസോഫില്ലം കൈനിറ്റോ). (ശാസ്ത്രീയനാമം: Chrysophyllum cainito). ത്വരിതഗതിയിൽ വളർന്ന് ഇരുപതടിയോളം ഉയരം വക്കുന്ന മരമാണിത്. 'കൈമിറ്റോ', "സ്വർണ്ണപത്ര മരം" (golden leaf tree), 'അബിയാബ', 'എസ്ട്രെല്ലാ', 'പാൽപ്പഴം' (milk fruit) എന്നീ സാമാന്യനാമങ്ങളും ഇതിനുണ്ട്. വിയറ്റ്നാമിൽ ഇതിന് മുലപ്പാൽ എന്നർത്ഥമുള്ള 'വു-സുവാ' എന്ന പേരാണ്.

സ്റ്റാർ ആപ്പിൾ
ഒരു സ്റ്റാർ അപ്പിൾ പഴം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
ക്രി. കൈനിറ്റോ
Binomial name
ക്രിസോഫില്ലം കൈനിറ്റോ
Synonyms
  • Cainito pomiferum Tuss.
  • Chrysophyllum bonplandii Klotzsch. Ex Miq
  • Chrysophyllum monopyrenum Spreng.
  • Chrysophyllum sericeum Salisb.
രണ്ടായി മുറിച്ച സ്റ്റാർ അപ്പിൾ പഴത്തിന്റെ നക്ഷത്ര 'ഡിസൈൻ' ഉള്ള ഉൾഭാഗം
മരത്തിൽ നിന്നു പറിച്ചെടുത്ത ഉടനേയുള്ള സ്റ്റാർ അപ്പിൾ
സ്വർണ്ണ ഇല
സ്റ്റാർ ആപ്പിൾ ഇല

മുട്ടുകളിൽ ഒന്നിടവിട്ട് വിപരീതദിശകളിലെക്കു തിരിഞ്ഞ് ഇലകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇലകൾക്ക് 5 മുതൽ 15 വരെ സെന്റീമീറ്റർ നീളമുണ്ടാകാം. ഇലകൾക്ക് മുകൾഭാഗത്ത് കടുംപച്ചയും താഴെ സ്വർണ്ണപ്പട്ടും നിറങ്ങളാണ്. ദൂരക്കാഴ്ചയിൽ ഇലകളുടെ കീഴ്ഭാഗം തിളങ്ങുന്നതായി കാണാം. അതിനാൽ ശാഖകളുടെ കാറ്റിലാട്ടം അതിമനോഹരമായ ദൃശ്യമാവുന്നു. പൂക്കൾക്ക് വലിപ്പം കുറവാണ്. ധൂമ്രഛായയുള്ള വെളുപ്പുനിറമാണവയ്ക്ക്. സുഗന്ധമുള്ളവയാണ് പൂക്കൾ. പൂക്കളിൽ സ്വയം പരാഗണം ഫലപ്രദമാണ്.

 
പച്ച, ചുവപ്പ് നിറങ്ങളിലും സ്റ്റാർ ആപ്പിൾ ഉണ്ട്
 
പച്ച സ്റ്റാർ ആപ്പിൾ (മലപ്പുറത്ത് നിന്നും എടുത്തത്)

ഉരുണ്ട് ധൂമ്രനിറമുള്ള പഴങ്ങൾ ഞെട്ടിനോടു ചേരുന്ന ഭാഗത്ത് പച്ചനിറമുള്ളവയാണ്. ഉള്ളിലെ മാംസളഭാഗത്ത് ഒരു നക്ഷത്രരൂപം കാണാം. ചിലയിനങ്ങളിൽ പഴങ്ങളുടെ നിറം പച്ച കലർന്ന വെളുപ്പോ, മഞ്ഞയോ ആകാം. പഴത്തൊലി ചുന നിറഞ്ഞതാണ്. ചുനയും തൊലിയും ഭക്ഷണയോഗ്യമല്ല. പരന്ന് കനക്കുറവുള്ള വിത്തുകൾക്ക് ഇളം തവിട്ടു നിറമാണ്. ഏഴാം വർഷം മുതൽ ആണ്ടു മുഴുവൻ ഈ മരത്തിൽ ഫലം ഉണ്ടാകും.

പഴകുന്നതിനു മുൻപ് മധുരവിഭവമായി വിളമ്പാൻ പറ്റിയതാണ് പഴം; തണുപ്പിച്ച് വിളമ്പുന്നതാണ് ഉചിതം. ഇലകളുടെ കഷായം പ്രമേഹത്തിന്റേയും സന്ധിവാതത്തിന്റേയും ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. പഴത്തിന് കോശക്ഷയത്തെ തടയാൻ കഴിവുള്ളതായി കരുതപ്പെടുന്നു.[1][2]

ഔഷധോപയോഗം

തിരുത്തുക

മരത്തൊലി ഉന്മേഷദായകവും ഉത്തേജകവും ആയും കണക്കാക്കപ്പെടുന്നു. തൊലിനീര് ചുമക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ധൂമ്രനിറമുള്ള ഇനം പഴത്തിന്റെ തൊലി കട്ടിയുള്ളതും ഉൾഭാഗം ഉറപ്പു കൂടിയതും ആയിരിക്കും. പച്ച നിറമുള്ള ഇനത്തിൽ, പഴത്തിന്റെ തൊലി കട്ടി കുറഞ്ഞും ഉൾഭാഗം കൂടുതൽ മാംസളമായും കാണപ്പെടുന്നു. മഞ്ഞ നിറമുള്ള ഇനം താരതമ്യേന വിരളമാണ്.

സ്റ്റാർ ആപ്പിളിൾ ഉൾപ്പെടുന്ന ക്രിസോഫില്ലസ് ജനുസ്സിൽ പെട്ട മറ്റു പല മരങ്ങളും ആഫ്രിക്കയിൽ കാണപ്പെടുന്നു. അവയ്ക്കും സ്റ്റാർ ആപ്പിൾ എന്നു തന്നെയാണ് പേര്. ക്രിസോഫില്ലം അൽബിഡം, ക്രിസോഫില്ലം ആഫ്രിക്കാനം എന്നിവ അവയിൽ ചിലതാണ്.[3]

വിയറ്റ്നാമിൽ കാണപ്പെടുന്ന എറ്റവും പ്രസിദ്ധമായ ഇനം, തിയൻ ഗിയാങ്ങ് പ്രവിശ്യയിൽ ചൗ താൻ ജില്ലയിലുള്ള വിൻ കിം പ്രദേശത്തു വളരുന്ന റെൻ പാൽപ്പഴം ആണ്.

സാഹിത്യത്തിൽ

തിരുത്തുക

നോബൽ സമ്മാന ജേതാവായ കവി ഡെറക്ക് വാൽക്കോട്ട് 1979-ൽ പ്രസിദ്ധീകരിച്ച "സ്റ്റാർ ആപ്പിൾ കിംഗ്ഡം" എന്ന സമാഹാരത്തിൽ, കരീബിയൻ പ്രദേശത്തിന്റെ തന്നെ പ്രതീകമായി ചിത്രീകരിച്ചുകൊണ്ട് സ്റ്റാർ ആപ്പിളിന് അമരത്വം നൽകി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Luo X.D., Basile M.J., Kennelly E.J.,"Polyphenolic antioxidants from the fruits of Chrysophyllum cainito L. (Star Apple)." Journal of agricultural and food chemistry 2002 50:6 (1379-1382)
  2. Einbond L.S., Reynertson K.A., Luo X.-D., Basile M.J., Kennelly E.J.,"Anthocyanin antioxidants from edible fruits" Food Chemistry 2004 84:1 (23-28)
  3. National Research Council (2008-01-25). "Star Apples". Lost Crops of Africa: Volume III: Fruits. Lost Crops of Africa. Vol. 3. National Academies Press. ISBN 978-0-309-10596-5. Retrieved 2008-07-17. {{cite book}}: Cite has empty unknown parameter: |origdate= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്റ്റാർ_ആപ്പിൾ&oldid=3692226" എന്ന താളിൽനിന്ന് ശേഖരിച്ചത്