അറേബ്യൻ മുളസ്രാവ്

(Chiloscyllium arabicum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അധികം ആഴമില്ലാത്ത കടലിൽ കാണുന്ന ഒരു സ്രാവിനമാണ് അറേബ്യൻ മുളസ്രാവ് അഥവാ Arabian Carpet Shark. (ശാസ്ത്രീയനാമം: Chiloscyllium arabicum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

അറേബ്യൻ മുളസ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. arabicum
Binomial name
Chiloscyllium arabicum
Gubanov, 1980
Range of the Arabian carpetshark
Synonyms

Chiloscyllium confusum Dingerkus & DeFino, 1983

ശരീര ഘടന

തിരുത്തുക
 
തവിട്ടു കലർന്ന നിറമാണ് ഇവയ്ക്ക്

78 സെന്റിമീറ്റർ മാത്രം നീളം വെക്കുന്ന ചെറിയ സ്രാവാണ് ഇവ. തവിട്ടു കലർന്ന നിറമാണ് ഇവയ്ക്ക് ,ഇവയുടെ അടിഭാഗം സാധാരണ സ്രാവുകളിൽ കാണുന്ന പോലെ തന്നെ ഇളം വെള്ള നിറമാണ്. മുതുകിൽ രണ്ട് ചിറക്ക് മാത്രം ആണ് ഉള്ളത് .

ആവാസ വ്യവസ്ഥ

തിരുത്തുക

തീരദേശ കടലുകളിൽ വസിക്കുന്ന ഇവ 3 മുതൽ 100 മീറ്റർ വരെ താഴ്ചയിൽ ജീവിക്കുന്നു. അധികവും ആഴം കുറഞ്ഞ തീര പ്രദേശങ്ങളിൽ ആണ് കണ്ടുവരുന്നത് . പവിഴ പുറ്റുകൾ , ലഗൂൺ , തീരത്തോട് ചേർന്ന കണ്ടൽ കാടുകൾ ഒക്കെയാണ് വാസസ്ഥലങ്ങൾ .

കുടുംബം

തിരുത്തുക

ചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് .

  1. 1.0 1.1 "Chiloscyllium arabicum". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved January 31, 2010. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=അറേബ്യൻ_മുളസ്രാവ്&oldid=2410876" എന്ന താളിൽനിന്ന് ശേഖരിച്ചത്