കെരൂബ്
(Cherub എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൈബിളിൽ പല തവണ പരാമർശിച്ചിട്ടുള്ള ഒരുതരം മാലാഖയാണ് കെരൂബ് അഥവാ കെരൂബിം (ഹീബ്രു. כרוב, ബഹുവചനം. כרובים).
ചിറകുള്ള ജീവികളായാണ് ഇവയെ വിവരിച്ചിരിക്കുന്നത്. യെഹസ്കേൽ പ്രവാചകൻ നാല് ജീവികളുടെ സങ്കരമായാണ് ഇവയെ ചിത്രീകരിക്കുന്നത്. ഇവക്കോരൊന്നിനും സിംഹം, കാള, കഴുകൻ, മനുഷ്യൻ എന്നിങ്ങനെ നാല് ജീവികളുടെ തലകളുണ്ട്. പാദം കാളക്കുട്ടിയുടേതും ബാക്കി ശരീരം മനുഷ്യശരീരത്തിന് സമാനവുമാണ്. ഇവക്ക് നാല് ചിറകുകളുണ്ട്. രണ്ട് ചിറകുകൾ മുകളിലേക്കും രണ്ട് ചിറകുകൾ താഴേക്കും നീണ്ട്നിൽക്കുന്നു.
ഹീബ്രു ബൈബിളായ തോറയിലും ഉല്പത്തി പുസ്തകം, യെഹസ്കേൽ പുസ്തകം, യെശയ്യാവ് പുസ്തകം പുസ്തകങ്ങളിലും കെരൂബുകളേക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. പുതിയനിയമത്തിലെ വെളിപാട് പുസ്തകത്തിലും ഇവയേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Genesis 3:24 (King James Version) at Bible Gateway.com