ചെൽസീ മാനിംഗ്
ചാരവൃത്തിക്ക് ശിക്ഷിക്കപ്പെട്ട ഒരു യുഎസ് സൈനികോദ്യോഗസ്ഥയാണ് ചെൽസീ എലിസബത്ത് മാനിംഗ് (മുമ്പ് ബ്രാഡ്ലീ എഡ്വേഡ് മാനിംഗ്) (ജനനം: ഡിസംബർ 17, 1987). യുഎസ് ഭരണകൂടത്തേയും സൈന്യത്തേയും സംബന്ധിക്കുന്ന ധാരാളം രേഖകൾ പരസ്യമാക്കപ്പെട്ടതിന് ജൂലൈ 2013ൽ മാനിംഗിനെ ചാരവൃത്തി നിയമപ്രകാരം 8 വർഷത്തെ പരോളോടു കൂടെ യുഎസ് കോടതി 35 വർഷത്തേക്ക് തടവിന് വിധിക്കുകയും സൈന്യത്തിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.[2] സൈന്യത്തിലായിരുന്ന കാലത്ത് ബ്രാഡ്ലീ എന്ന പേരിലറിയപ്പെട്ടിരുന്ന ഇവർക്ക് ലിംഗ സ്വത്വ പ്രശ്നം ഉള്ളതായി കണ്ടെത്തിയിരുന്നു.[4] ശിക്ഷ വിധിച്ചതിന് ശേഷം മാനിംഗ് കുട്ടിക്കാലം മുതലേ താൻ സ്ത്രീയാണെന്ന തോന്നലുണ്ടായിരുന്നെന്ന് അറിയിച്ചു. പിന്നീട് മാനിംഗ് ഹോർമോൺ മാറ്റിവെക്കൽ തെറാപ്പിക്കായി അപേക്ഷിക്കുകയും പേര് ചെൽസീ എന്നാക്കി മാറ്റുകയും ചെയ്തു.[5]
ചെൽസീ മാനിംഗ് | |
---|---|
ജനനം | ബ്രാഡ്ലീ എഡ്വേഡ് മാനിംഗ് ഡിസംബർ 17, 1987 |
അറിയപ്പെടുന്നത് | Release of classified U.S. government documents to Wikileaks |
ക്രിമിനൽ കുറ്റം(ങ്ങൾ) | Violating the Espionage Act, stealing government property, violation of the Computer Fraud and Abuse Act, multiple counts of disobeying orders[1] |
ക്രിമിനൽ ശിക്ഷ | 35 years imprisonment, reduction in pay grade to E-1, forfeiture of all pay and allowances, dishonorable discharge[2] |
മാതാപിതാക്ക(ൾ) |
|
Military career | |
ദേശീയത | യുനൈറ്റഡ് സ്റ്റേറ്റ്സ് |
വിഭാഗം | യുണൈറ്റഡ് സ്റ്റേറ്റ്സ് Army |
ജോലിക്കാലം | 2007–2013 |
പദവി | പ്രൈവറ്റ് (E-1)[3] |
യൂനിറ്റ് | 2nd Brigade Combat Team, 10th Mountain Division |
പുരസ്കാരങ്ങൾ | National Defense Service Medal Iraq Campaign Medal Global War on Terrorism Service Medal Army Service Ribbon Army Overseas Service Ribbon |
ഒപ്പ് | |
2009ൽ മാനിംഗിനെ സൈന്യം ഇറാഖിലെ ഇന്റലിജെൻസ് അനലിസ്റ്റായി നിയമിച്ചിരുന്നു. ഇക്കാലയളവിൽ മാനിംഗിന് രഹസ്യരേഖകൾ പ്രാപ്യമായിരുന്നു. 2010ൽ മാനിംഗ് ഈ വിവരങ്ങൾ വിക്കിലീക്സിന് ചോർത്തി നൽകി. മാനിംഗ് തന്റെ പ്രവൃത്തി ഓൺലൈൻ സുഹൃത്തായ അഡ്രിയൻ ലാമോയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ലാമോ ഇക്കാര്യം യുഎസ് ആർമി കൗണ്ടർഇന്റലിജെൻസിനെ വിവരമറിയിക്കുകയും അതേ വർഷം മാനിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 2007 ജൂലൈ 12ലെ ബാഗ്ദാദ് വ്യോമാക്രമണം, 2009ൽ അഫ്ഗാനിസ്ഥാനിൽ നടത്തിയ ഗ്രാനൈ വ്യോമാക്രമണം എന്നിവയുടെ വീഡിയോകൾ; 2,50000 യുഎസ് ഉദ്യോഗസ്ഥ തല രേഖകൾ; ഇറാഖ് - അഫ്ഗാൻ യുദ്ധങ്ങളെ സംബന്ധിക്കുന്ന 5,00000 സൈനിക രേഖകൾ എന്നിവയെല്ലാം മാനിംഗ് ചോർത്തിയവയിൽ പെടുന്നു. 2010 ഏപ്രിലിനും നവംബറിനും ഇടയിൽ ഇതെല്ലാം വിക്കിലീക്സും മാധ്യമ പങ്കാളികളും പ്രസിദ്ധീകരിച്ചു.[6]
ശത്രുവിനെ സഹായിച്ചു എന്നതുൾപ്പെടെ 22 കുറ്റങ്ങളാണ് മാനിംഗിനു മേൽ ചുമത്തിയത്. ശത്രവിനെ സഹായിച്ചു എന്ന കുറ്റത്തിൽ മാനിംഗിനെ വെറുതെ വിട്ടെങ്കിലും കുറ്റപത്രത്തിലെ 17 കുറ്റങ്ങളിലും മറ്റ് 4 കുറ്റങ്ങളിൽ മാറ്റം വരുത്തിയും മാനിംഗ് കുറ്റവാളിയാണെന്ന് കോടതി വിധിച്ചു.[1][7]
അവലംബം
തിരുത്തുക- ↑ 1.0 1.1 Tate, Julie and Londono, Ernesto. "Bradley Manning found not guilty of aiding the enemy, convicted on other charges", The Washington Post, July 30, 2013.
- Londono, Ernesto; Rolfe, Rebecca; and Tate, Julie. "Verdict in Bradley Manning case", The Washington Post, July 30, 2013.
- Savage, Charlie. "Manning Acquitted of Aiding the Enemy", The New York Times, July 30, 2013.
- Pilkington, Ed. "Bradley Manning verdict: cleared of 'aiding the enemy' but guilty of other charges", The Guardian, July 31, 2013: "the soldier was found guilty in their entirety of 17 out of the 22 counts against him, and of an amended version of four others."
- ↑ 2.0 2.1 Tate, Julie. "Judge sentences Bradley Manning to 35 years", The Washington Post, August 21, 2013.
- For possible release after eight years, see Sledge, Matt. "Bradley Manning Sentenced To 35 Years In Prison For WikiLeaks Disclosures ", Huffington Post, August 21, 2013.
- ↑ Lewis, Paul. "Bradley Manning given 35-year prison term for passing files to WikiLeaks", The Guardian, August 21, 2013.
- ↑ Clark, Meredith (22 August 2013). "'I am Chelsea Manning'". Archived from the original on 2020-03-01. Retrieved 28 ഒക്ടോബർ 2013.
Dr. David Moulton, the forensic psychologist assigned to review Manning's case, said that Manning was suffering from gender identity disorder, a diagnosis supported by a military sanity board.
- ↑ Manning, Chelsea E. "The Next Stage of My Life", press release, August 22, 2013: "As I transition into this next phase of my life, I want everyone to know the real me. I am Chelsea Manning. I am a female. Given the way that I feel, and have felt since childhood, I want to begin hormone therapy as soon as possible. ... I also request that, starting today, you refer to me by my new name and use the feminine pronoun (except in official mail to the confinement facility). ... Thank you, Chelsea E. Manning"
- Stamp, Scott. "Bradley Manning: I want to live as a woman", NBC Today, August 22, 2013.
- Blake, Aaron and Tate, Julie. "Bradley Manning comes out as transgender: ‘I am a female’", The Washington Post, August 22, 2013.
- Coombs, David. "Additional Clarification on PVT Manning's Request" Archived 2013-08-31 at the Wayback Machine., The Law Offices of David E. Coombs, August 26, 2013: "... PVT Manning, who has experienced gender dysphoria and gone through a process of gender questioning and exploration for years, announced that she would like to begin to be known publicly by the name of Chelsea Elizabeth Manning ..."
- Farrell, Henry; Finnemore, Martha (November/December 2013). "The End of Hypocrisy: American Foreign Policy in the Age of Leaks". Foreign Affairs. Retrieved 26 ഒക്ടോബർ 2013.
Chelsea Manning, an army private then known as Bradley Manning, turned over hundreds of thousands of classified cables to the anti-secrecy group WikiLeaks
{{cite web}}
: Check date values in:|date=
(help); Unknown parameter|subscription=
ignored (|url-access=
suggested) (help)
- ↑ Leigh and Harding 2011, pp. 194ff, 211.
- For the Afghan and Iraq War logs, see Nicks 2012, p. 137.
- For Manning's referring to the documents, see Poulsen and Zetter, June 6, 2010, Hansen, July 13, 2011, and Manning, January 29, 2013.
- ↑ Hanna, John. "Manning to Serve Sentence at Famous Leavenworth", Associated Press, August 21, 2013.
പുറം കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചെൽസീ മാനിംഗ്
- പ്രൈവേറ്റ് മാനിംഗ് സപ്പോർട്ട് കൂട്ടായ്മ Archived 2013-10-29 at the Wayback Machine.
- "യുഎസ് X മാനിംഗ്" സ്ക്രൈബ്ഡ്.കോം