ചീമേനി
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ചെറു പട്ടണമാണ് ചീമേനി.
ചീമേനി | |
---|---|
പട്ടണം | |
Country | India |
State | കേരളം |
District | കാസർഗോഡ് |
(2001) | |
• ആകെ | 8,032 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671 313 |
വാഹന റെജിസ്ട്രേഷൻ | KL-60 |
Nearest city | കാഞ്ഞങ്ങാട് |
Lok Sabha constituency | കാസർഗോഡ് |
Vidhan Sabha constituency | തൃക്കരിപ്പൂർ |
ജനസംഖ്യ
തിരുത്തുകഇന്ത്യയിൽ 2001 ഇൽ നടന്ന സെൻസസ് പ്രകാരം ചീമേനിയിലെ ജനസംഖ്യ 8032 ആണ്. അതിൽ 3805 പുരുഷന്മാരും 4227 സ്ത്രീകളും ആണ്.
വിദ്യാഭ്യാസം
തിരുത്തുകചീമേനിയിൽ അറിയപ്പെടുന്ന ഒരു സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ഉണ്ട്.[1]. കൂടാതെ കമ്പ്യൂട്ടർ സയൻസ്,, ഇലക്ട്രോൺക്സ്, സിവിൽ, ഇലക്ട്രിക്കൽ എന്നീ കോഴ്സുകൾ ഉള്ള എഞ്ചിനീയറിംഗ് കോളേജും ചീമേനിയിൽ സ്ഥിതി ചെയ്യുന്നു.[2]
സൈബർ പാർക്ക്
തിരുത്തുകസർക്കാർ ചീമേനിയിൽ ഐ ടി പാർക്ക് തുടങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതിനായി നീക്കിവച്ചിരിക്കുന്ന 100 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായിരുന്നു.
ഗതാഗതം
തിരുത്തുകഇവിടുത്തെ റോഡ് വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ബന്ധിപ്പിക്കുന്ന നാഷ്ണൽ ഹൈവേ 66 ലേക്കാണ് പ്രവേശിക്കുന്നത്. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന ചെറുവത്തൂർ ആണ്. മംഗലാപുരം പിന്നേ കണ്ണൂർ എയർപ്പോർട്ടുകളൂണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-06. Retrieved 2016-10-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-24. Retrieved 2016-10-03.