ചാറ്റ്ജിപിറ്റി
നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി.[2][3] പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്.[4][5] ഓപ്പൺ എ ഐ എന്ന ഐ ടി കമ്പനിയാണ് ഇതിൻ്റെ സ്ഥാപകർ. ഇത് ഓപ്പൺ എ ഐയുടെ ജിപിടി-3.5, ജിപിടി-4 കുടുംബങ്ങളിൽ പെട്ട ലാർജ് ലാ൦ഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മികച്ച മേൽനോട്ടത്തോടെയും റീ എൻഫോഴ്സ്മെന്റ് ലേണിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നന്നായി ട്യൂൺ ചെയ്തിരിക്കുന്നു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).
വികസിപ്പിച്ചത് | OpenAI |
---|---|
ആദ്യപതിപ്പ് | നവംബർ 30, 2022 |
Stable release | മാർച്ച് 23, 2023[1]
|
തരം | |
അനുമതിപത്രം | Proprietary |
വെബ്‌സൈറ്റ് | chatgpt |
ചാറ്റ് ജിപിറ്റി ഒരു പ്രോട്ടോടൈപ്പായി 2022 നവംബർ 30-ന് സമാരംഭിച്ചു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുടനീളം അതിന്റെ വിശദവും പെട്ടന്നുള്ളതുമായ പ്രതികരണങ്ങൾ മൂലവും, അതിന്റെ വ്യക്തമായ ഉത്തരങ്ങൾ മൂലവും ഇത് ശ്രദ്ധ നേടി.[6] എന്നിരുന്നാലും, പല സമയത്തും അതിന്റെ കൃത്യത ഇല്ലായ്മ ഒരു പ്രധാന പോരായ്മയായി തിരിച്ചറിഞ്ഞിട്ടുണ്ട്.[7] ചാറ്റ്ജിപിറ്റി പുറത്തിറക്കിയതിന് ശേഷം, ഓപ്പൺഎഐ(OpenAI)-യുടെ മൂല്യം 2023-ൽ 29 ബില്ല്യൺ യുഎസ് ഡോളറാണ് ഇതിന്റെ മൂല്ല്യം.[8]
ചാറ്റ്ജിപിറ്റി യുടെ യഥാർത്ഥ റിലീസ് ജിപിടി-3.5 അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും പുതിയ ഓപ്പൺഎഐ മോഡലായ ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ഒരു പതിപ്പ് 2023 മാർച്ച് 14-ന് പുറത്തിറങ്ങി, ചുരുക്കം ചില പണമടച്ചുള്ള വരിക്കാർക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.
പരിശീലനം
തിരുത്തുകഭാഷാ മോഡലുകളിൽ പെട്ട ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ (GPT) കുടുംബത്തിലെ അംഗമാണ് ചാറ്റ്ജിപിറ്റി.[9] "ജിപിടി-3.5" എന്നറിയപ്പെടുന്ന ഓപ്പൺഎഐയുടെ മെച്ചപ്പെടുത്തിയ ജിപിടി-3 പതിപ്പിൽ ഇത് നന്നായി ട്യൂൺ ചെയ്യപ്പെട്ടു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു[10]).
അവലംബം
തിരുത്തുക- ↑ "ChatGPT — Release Notes". Archived from the original on 2023-03-23. Retrieved 2023-04-12.
- ↑ Roose, Kevin (5 December 2022). "The Brilliance and Weirdness of ChatGPT". New York Times (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 26 December 2022.
Like those tools, ChatGPT — which stands for "generative pre-trained transformer" — landed with a splash.
{{cite web}}
: CS1 maint: url-status (link) - ↑ "ജിപിടി - നിർമ്മിത ബുദ്ധിയിലെ പുതിയ താരം" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-01-14. Retrieved 2023-02-15.
- ↑ Roose, Kevin (5 December 2022). "The Brilliance and Weirdness of ChatGPT". New York Times (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 26 December 2022.
Like those tools, ChatGPT — which stands for "generative pre-trained transformer" — landed with a splash.
{{cite web}}
: CS1 maint: url-status (link) - ↑ "ചാറ്റ് ജിപിടി: ഉപയോഗവും സാധ്യതകളും" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-02-10. Retrieved 2023-02-15.
- ↑ Lock, Samantha (December 5, 2022). "What is AI chatbot phenomenon ChatGPT and could it replace humans?". The Guardian. Archived from the original on January 16, 2023. Retrieved December 5, 2022.
- ↑ Vincent, James (December 5, 2022). "AI-generated answers temporarily banned on coding Q&A site Stack Overflow". The Verge (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on January 17, 2023. Retrieved December 5, 2022.
- ↑ Varanasi, Lakshmi (January 5, 2023). "ChatGPT creator OpenAI is in talks to sell shares in a tender offer that would double the startup's valuation to $29 billion". Insider. Archived from the original on January 18, 2023. Retrieved January 18, 2023.
- ↑ "OpenAI API". platform.openai.com (in ഇംഗ്ലീഷ്). Archived from the original on March 3, 2023. Retrieved March 3, 2023.
- ↑ Quinn, Joanne (2020). Dive into deep learning: tools for engagement. Thousand Oaks, California. p. 551. ISBN 978-1-5443-6137-6. Archived from the original on January 10, 2023. Retrieved January 10, 2023.
{{cite book}}
: CS1 maint: location missing publisher (link)