ചാൾസ് ഒന്നാമൻ

ഇംഗ്ലണ്ട്,സ്കോട്ലന്റ്, അയർലണ്ട് എന്നീ രാജ്യങ്ങളുടെ രാജാവായിരുന്നു
(Charles I of England എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1625 മാർച്ച് 27 മുതൽ 1649-ൽ വധിക്കപ്പെടുന്നതുവരെ ഇംഗ്ലണ്ട്,സ്കോട്ലന്റ്, അയർലണ്ട് എന്നീ രാജ്യങ്ങളുടെ രാജാവായിരുന്നു ചാൾസ് ഒന്നാമൻ Charles I (19 November 1600 – 30 January 1649)[a] 1642-ൽ ആരംഭിച്ച ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു ഉണ്ടായത്.

Charles I
Portrait from the studio of Anthony van Dyck, 1636
King of England and Ireland (more...)
ഭരണകാലം 27 March 1625 – 30 January 1649
കിരീടധാരണം 2 February 1626
മുൻഗാമി James I
പിൻഗാമി Charles II (de jure)
Council of State (de facto)
King of Scotland (more...)
ഭരണകാലം 27 March 1625 – 30 January 1649
കിരീടധാരണം 18 June 1633
മുൻഗാമി James VI
പിൻഗാമി Charles II
ജീവിതപങ്കാളി Henrietta Maria of France
മക്കൾ
രാജവംശം Stuart
പിതാവ് James VI of Scotland and I of England
മാതാവ് Anne of Denmark
മതം Protestant

സ്കോട്ലന്റിലെ ജെയിംസ് ആറാമന്റെ രണ്ടാമത്തെ പുത്രനായിരുന്നു ചാൾസ്, പിതാവ് 1603-ൽ ഇംഗ്ലണ്ടിന്റെ കിരീടാവകാശിയായപ്പോൾ കുടുംബം താമസം മാറ്റി, 1612-ൽ ജ്യേഷ്ഠസഹോദരൻ ഹെന്റിയുടെ (ഹെൻ‌റി ഫ്രെഡറിക്, പ്രിൻസ് ഒഫ് വെയിൽസ്) മരണത്തെത്തുടർന്ന് ചാൾസ് കിരീടാവകാശിയായി. 1623-ൽ സ്പാനിഷ് ഹാബ്സ്ബർഗ് രാജകുമാരിയായ മരിയ അന്നയുമായി വിവാഹാലോചനക്കായി എട്ട് മാസത്തോളം സ്പെയിനിൽ താമസിച്ചെങ്കിലും വിവാഹം നടന്നില്ല, പിന്നീട് രണ്ട് വർഷത്തിനുശേഷം ഫ്രാൻസിലെ ലൂയി പതിമൂന്നാമന്റെ സഹോദരി ഹെന്റിറ്റാ മരിയയെ വിവാഹം ചെയ്തു.

കിരീടധാരണത്തിനുശേഷം ഇംഗ്ലണ്ടിലെ പാർലമെന്റ്റുമായി തർക്കങ്ങൾ ഉടലെടുക്കുകയും, പാർലമെന്റ് അദ്ദേഹത്തിന്റെ രാജകീയ അധികാരികളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തു. രാജാക്കന്മാർക്ക് ദൈവികദത്തമായ അവകാശങ്ങളുണ്ടെന്ന് വിശ്വസിച്ച അദ്ദേഹം, സ്വന്തം മനസാക്ഷിയനുസരിച്ച് ഭരിക്കുമെന്നു കരുതി. പാർലമെന്റ് അദ്ദേഹത്തിന്റെ പല നയങ്ങളെയും എതിർത്തു. പ്രത്യേകിച്ചും പാർലമെന്റിന്റെ സമ്മതമില്ലാതെ നികുതികൾ ചുമത്തിയത് ഒരു സ്വേച്ഛാധികാരിയുടെ പ്രവർത്തനമാണെന്ന് അവർ വിലയിരുത്തി, കത്തോലിക്കാ വിശ്വാസിയെ വിവാഹം ചെയ്തതും മുപ്പതുവർഷ യുദ്ധത്തിൽ പ്രൊട്ടസ്റ്റന്റുകാരെ സഹായിക്കതിരുന്നതും ഇംഗ്ലീഷ്-സ്കോട്ടിഷ് പാർലമെന്റുകളെ അദേഹത്തിനെതിരെ തിരയാൻ ഇടയാക്കി.

1642 മുതൽ ചാൾസ് ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൽ ഇംഗ്ലീഷ്, സ്കോട്ടിഷ് പാർലമെൻറുകളുടെ സൈന്യത്തെ നേരിട്ടു. 1645-ലെ തോൽവിക്ക് ശേഷം അദ്ദേഹം സ്കോട്ടിഷ് സേനക്ക് കീഴടങ്ങി, അതോടെ അദ്ദേഹത്തെ ബ്രിട്ടീഷ് പാർലമെന്റിന് കൈമാറി. തന്നെ കീഴടക്കിയവർ ഉന്നയിച്ച് ഭരണഘടനാപരമായ രാജവാഴ്ച എന്ന വാദം ചാൾസ് അംഗീകരിച്ചില്ല. 1647 നവംബറിൽ തടവിൽനിന്നും രക്ഷപ്പെട്ടെങ്കിലും 1648 അവസാനത്തോടെ ഒലിവർ ക്രോംവെല്ലിന്റെ സൈന്യം ഇംഗ്ലണ്ടിൽ ശക്തിപ്രാപിച്ചിരുന്നു, 1649-ജനുവരി മാസത്തിൽ ചാൾസ് രാജാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത് വധശിക്ഷക്ക് വിധിച്ചു. 1649 ജനുവരി 30-ന് രണ്ട് മണിക്കാണ് വൈറ്റ്‌ഹാൾ കൊട്ടാരത്തിനുമുന്നിൽ ചാൾസ് ഒന്നാമന്റെ ശിരച്ചേദം നടത്തപ്പെട്ടത്. [1] 1660-ൽ കോമൺവെൽത്ത് ഓഫ് ഇംഗ്ലണ്ട് എന്ന റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പുത്രനായ ചാൾസ് രണ്ടാമനെ രാജവായി വാഴിക്കുകയും ചെയ്തു.

ആദ്യകാല ജീവിതം

തിരുത്തുക
 
Engraving by Simon de Passe of Charles and his parents, King James and Queen Anne, c. 1612

1600 നവംബർ 19-നു സ്കോട്‌ലന്റിലെ ജെയിംസ് ആറാമന്റെയും ഡെന്മാർക്കിലെ ആൻ രാജകുമാരിയുടെയും ഡാൺഫേമ്ലൈൻ കൊട്ടാരത്തിൽ മകനായി ജനിച്ചു.[2] സ്കോട്‌ലന്റ് രാജാവിന്റെ രണ്ടാമത്തെ പുത്രനായി നൽകപ്പെട്ടിരുന്ന ഡ്യൂക്ക് ഒഫ് ആൽബനി എന്ന പദവിക്ക് പുറമെ ഏൾ ഒഫ് ഓർമോണ്ട്, ഏൾ ഒഫ് റോസ്സ്, ആർഡ്മാനോക് എന്നീ പദവികളും നൽകപെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ജെയിംസ് ആറാമൻ എലിസബത്ത് രാജ്ഞിയുടെ കസിനായിരുന്നു. 1603-ൽ കുട്ടികളില്ലാതിരുന്ന അവരുടെ മരണശേഷം അദ്ദേഹം, ജെയിംസ് ഒന്നാമൻ എന്ന പേരിൽ ഇംഗ്ലണ്ട് രാജാവായി. മാതാപിതാക്കളും സഹോദരങ്ങളും ഇംഗ്ലണ്ടിലേക്ക് അതേ വർഷം താമസം മാറ്റിയെങ്കിലും അനാരോഗ്യം കാരണം ചാൾസ് സ്കോട്‌ലന്റിൽ പിതാവിന്റെ സുഹൃത്തായ അലക്സാണ്ടർ സെറ്റൺന്റെ സംരക്ഷത്തിൽ കഴിഞ്ഞു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പിന്നീട് 1604-ൽ ഇംഗ്ലണ്ടിലേക്ക് പോവുകയും മരണം വരെ അവിടെ കഴിയുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)


 
Portrait by Robert Peake, c. 1610

1605 ജനുവരിയിൽ ഇംഗ്ലണ്ട് രാജാവിന്റെ രണ്ടാമത്തെ പുത്രനായി നൽകപ്പെട്ടിരുന്ന ഡ്യൂക്ക് ഒഫ് യോർക്ക് എന്ന പദവി നൽകപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പ്രെസ്ബൈറ്റീരിയൻ ആയിരുന്ന തോമസ് മുറെയെ ചാൾസിന്റെ ട്യൂട്ടർ ആയി നിയമിക്കുകയും [3] ചാൾസ് ഭാഷകൾ, ഗണിതം, മതപഠനം എന്നീ വിഷയങ്ങൾ അഭ്യസിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

കുറിപ്പുകൾ

തിരുത്തുക
  1. All dates in this article are in the Old Style Julian calendar used in Great Britain throughout Charles's lifetime; however, years are assumed to start on 1 January rather than 25 March, which was the English New Year.
  1. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil); ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil); ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil); ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  3. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil); ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഒന്നാമൻ&oldid=3825987" എന്ന താളിൽനിന്ന് ശേഖരിച്ചത്