സി-ഡിറ്റ്

(Centre for Development of Imaging Technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാരിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). 1988-ൽ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വിവിധ സാങ്കേതികമേഖലകളിൽ സർക്കാരിനും സർക്കാരേതരസ്ഥാപനങ്ങൾക്കും സേവനദാതാവായി പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ,വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. പി. ഗോവിന്ദപ്പിള്ളയാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.

സി-ഡിറ്റ്
Autonomous Institution
വ്യവസായംSoftware
സ്ഥാപിതം1988
സ്ഥാപകൻGovernment of Kerala
ആസ്ഥാനംChitranjali Hills, Thiruvallam, Thiruvananthapuram, Kerala
ഉത്പന്നങ്ങൾHologram, Software Solutions, imaging solutions, Web Sites
വെബ്സൈറ്റ്www.cdit.org

പ്രധാനവിഭാഗങ്ങൾ

തിരുത്തുക

14 പ്രധാനവിഭാഗങ്ങളിലായി സി-ഡിറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.

  • വെബ് അധിഷ്ഠിത സേവനങ്ങൾ.
  • ഓപ്റ്റിക്കൽ ഇമേജ് പ്രോസ്സസ്സിങ്ങ്.
  • ടെക്നോളജി എക്സ്റ്റൻഷൻ.
  • സോഫ്റ്റ് വെയർ വികസനം.
  • ഇ- ഗവർണൻസ്.
  • ഓപൺ സോഴ്സ് സാങ്കേതികവിദ്യാവികസനം.
  • ഗവേഷണവും വികസനവും.
  • കമ്പ്യൂട്ടേഷണൽ ലിങ്ക്വിസ്റ്റിക്സ്.
  • സൈബർശ്രീ.
  • ഡോക്യുമെന്ററി വിഭാഗം.
  • സുതാര്യകേരളം & വാർത്താവിഭാഗം.
  • പരസ്യചിത്രനിർമ്മാണം.
  • എജ്യുക്കേഷണൽ ഇൻഫർമാറ്റിക്സ് & ന്യൂ മീഡിയ.
  • കമ്മ്യൂണിക്കേഷൻ ട്രെയിനിങ്ങ്.

തിരുവനന്തപുരത്ത് തിരുവല്ലം എന്ന സ്ഥലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിനു സമീപത്തുള്ള മെയിൻ കാമ്പസ് കൂടാതെ സെക്രട്ടറിയേറ്റിനു സമീപമുള്ള സിറ്റി സെന്റർ, വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ടെക്നോളജി എക്സ്റ്റൻഷൻ സെന്റർ, ഗോർക്കി ഭവനിൽ പ്രവർത്തിക്കുന്ന വീഡിയോ പ്രൊഡക്ഷൻ വിഭാഗം, കവഡിയാറിൽ പ്രവത്തിക്കുന്ന മാധ്യമപരിശീലനവിഭാഗം എന്നിവ കൂടാതെ കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

നിലവിലെ ഭരണസമിതി[1]

തിരുത്തുക

ഭരണസമിതി

1 കേരള മുഖ്യമന്ത്രിചെയർമാൻ
2.

ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി

അംഗം
3.എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽഅംഗം
4.സെക്രട്ടറി, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്വൈസ് ചെയർമാൻ
5.ഡയറക്ടർ, സി-ഡിറ്റ്അംഗം
6.രജിസ്ട്രാർ, സി-ഡിറ്റ്അംഗം
7. ഡയറക്ടർ, കേരള സ്റ്റേറ്റ് ഐ.ടി.മിഷൻഅംഗം
8.ഡയറക്ടർ, വിവര-പൊതുജന സമ്പർക്ക വകുപ്പ്അംഗം
9.ചെയർമാൻ, കേരള ഐ.സി.ടി.അക്കാദമിഅംഗം
10.വൈസ് ചാൻസലർ, എ.പി.ജെ.അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലഅംഗം
നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ
11.ഡോ.സന്തോഷ് കുമാർ.ജി, പ്രൊഫസർ, കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്, കുസാറ്റ്, കൊച്ചിഅംഗം
12.ഡോ.പിയൂഷ് ആന്റണി, സോഷ്യൽ പോളിസി വിദഗ്ദ്ധൻ, യൂണിസെഫ്, ലക്നൌഅംഗം
13.സർക്കാർ/നിയമസഭ നാമനിർദ്ദേശം ചെയ്യുന്ന നിയമസഭാംഗംഅംഗം


എക്സിക്യൂട്ടീവ് കമ്മറ്റി

1.സെക്രട്ടറി, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്ചെയർമാൻ
2.ഡയറക്ടർ, സി-ഡിറ്റ് അംഗം
3.രജിസ്ട്രാർ, സി-ഡിറ്റ് അംഗം
4. ഡയറക്ടർ, വിവര-പൊതുജന സമ്പർക്ക വകുപ്പ് അംഗം
5ധനകാര്യവകുപ്പ് പ്രതിനിധിഅംഗം
6ഡോ.സന്തോഷ് കുമാർ.ജി, പ്രൊഫസർ, കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്, കുസാറ്റ്, കൊച്ചിഅംഗം
7ഡോ.പിയൂഷ് ആന്റണി, സോഷ്യൽ പോളിസി വിദഗ്ദ്ധൻ, യൂണിസെഫ്, ലക്നൌഅംഗം

 

  1. സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=സി-ഡിറ്റ്&oldid=3203800" എന്ന താളിൽനിന്ന് ശേഖരിച്ചത്