കേന്ദ്ര സർവകലാശാല, കേരളം
2009 ലെ പാർലമെന്റ് ആക്ട് പ്രകാരം നിലവിൽ വന്ന ഒരു കേന്ദ്ര സർവകലാശാലയാണ് കേന്ദ്ര സർവകലാശാല കേരളം. കാസർഗോഡ് നിന്നും 5 കിലോമീറ്റർ അകലയുള്ള നായന്മാർ മൂലയിലെ താൽകാലിക കാമ്പസ് കേന്ദ്രീകരിച്ചാണ് സർവകലാശാലയുടെ പ്രവർത്തനം ആരംഭിച്ചത്. [1] ബീഹാർ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്,ജമ്മു കാശ്മീർ, ജാർകണ്ഡ്, കർണാടക, കേരളം, ഒറീസ്സ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ പുതിയ കേന്ദ്രസർവകലാശാലകൾ സ്ഥാപിക്കാനുദ്ദേശിച്ച് കൊണ്ടുവന്ന നിയമമാണ് കേന്ദ്ര സർവകലാശാല ബിൽ 2009. സെൻട്രൽ യൂണിവേർസിറ്റി കോമൺ എൻട്രസ് ടെസ്റ്റ് (CUCET) വഴി റാങ്ക്പട്ടികയിൽ സ്ഥാനം പിടിച്ച ഒരാൾക്കു മാത്രമേ ഇവിടെ പഠനം നടത്തുവാൻ പറ്റുകയുള്ളൂ.
ആദർശസൂക്തം | Amritam Tu Vidya |
---|---|
തരം | Central University |
സ്ഥാപിതം | 2009 |
ചാൻസലർ | Prof SV Seshagiri Rao |
വൈസ്-ചാൻസലർ | Prof. (Dr.) G. Gopakumar
Pro_Vice-Chancellor= Prof. (Dr) K Jayaprasad |
സ്ഥലം | Kasaragod district, Kerala, India 12°23′29″N 75°05′52″E / 12.3913°N 75.0977°E |
ക്യാമ്പസ് | Suburban |
ഭാഷ | English |
വെബ്‌സൈറ്റ് | www |
2013 നവംബർ മുതൽ സർവകലാശാല പെരിയ (കാസർകോഡ്) കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. 2014 ജൂണിൽ സർവകലാശാല പ്രഥമ ബിരുദദാനം നടത്തി. 20 പി.ജി. കോഴ്സ്. വിവിധ വിഷയങ്ങളിൽ പി.എച്ച്ഡി. ചെയ്യാനുള്ള സൗകര്യം എന്നിവ സർവ്വകലാശാലയിലൂടെ ഇപ്പോൾ ലഭ്യമാണ്. [2] പെരിയയിൽ തേജ്വസിനി ഹിൽസ് എന്ന പേരിൽ വിവിധ ബ്ലോക്കുകളിലായി ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരം, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളിലും പഠനകേന്ദ്രങ്ങളുണ്ട്. ബി.എ. ഇന്റർനാഷണൽ റിലേഷനിൽ ബിരുദ കോഴ്സും ലഭ്യമാണ്.
വിവിധ കോഴ്സുകൾ
തിരുത്തുകഒരാൾക്ക് ഏതെങ്കിലും മൂന്നു കേന്ദ്ര സർവകലാശാലകൾക്ക് ഓപ്ഷൻ നല്കാം. റാങ്ക് പട്ടികയിലിടം നേടുന്നവരുടെ മാർക്കുകൾ പരിശോധിച്ച് അർഹമായ കോഴ്സുകളിൽ പ്രവേശനം നല്കുന്നതാണ്. ഓരോ യൂണിവേർസിറ്റികളിലായി മൂന്നു കോഴ്സുകൾക്ക് മുൻഗണനാ ക്രമത്തിൽ അപേക്ഷിക്കുകയും ചെയ്യാം. അതായത്, ഒരു വിദ്യാർഥിക്ക് മൂന്നു സർവകലാശാലയിലായി ഒമ്പത് കോഴ്സുകൾക്ക് അപേക്ഷിക്കാം എന്നു ചുരുക്കം. പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗക്കാർക്ക് 7.5 ശതമാനവും ഒ. ബി. സി. ക്കാർക്ക് 27 ശതമാനവും സംവരണമുണ്ട് എന്നതും ശ്രദ്ധേയമാണ്.[2] നിലവിൽ സർവ്വകലാശാലയിലുള്ള കോഴ്സുകളും അവയ്ക്കു വേണ്ട യോഗ്യതകളും താഴെ കൊടുക്കുന്നു.
കോഴ്സുകൾ | യോഗ്യതകൾ |
---|---|
എം. എ. ഇക്കണോമിക്‌സ് | 50 ശതമാനം മാർക്കോടെ ബിരുദം |
എം. എ. ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ | ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെ ബിരുദം |
എം. എ. ലിങ്ഗ്വിസ്റ്റിക്‌സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി | ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെ ബിരുദം |
എം. എ. ഹിന്ദി | ഹിന്ദിയിൽ 50 ശതമാനം മാർക്കോടെ ബിരുദം |
എം. എ. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് | 50 ശതമാനം മാർക്കോടെ ബിരുദം |
എം. എ. മലയാളം | മലയാളത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം |
എം. എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് | 50 ശതമാനം മാർക്കോടെ ബിരുദം |
എം. എസ്. ഡബ്ല്യു. | 50 ശതമാനം മാർക്കോടെ ബിരുദം |
എം. എഡ്. | 50 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും |
എം. എസ്സി. ആനിമൽ സയൻസ് | ബോട്ടണി, രസതന്ത്രം, ബയോകെമിസ്ട്രി ഇവയിൽ ഏതെങ്കിലും ഒന്ന് ഉപവിഷയമായെടുത്ത് 55 ശതമാനം മാർക്കോടെ ബി.എസ്സി. സുവോളജി പാസായിരിക്കണം |
എം. എസ്സി. ബയോകെമിസ്ട്രി ആൻഡ് മോളിക്കുലാർ ബയോളജി | 55 ശതമാനം മാർക്കോടെ ബി.എസ്സി. കെമിസ്ട്രി/ബയോ കെമിസ്ട്രി |
എം. എസ്സി. കെമിസ്ട്രി | 55 ശതമാനം മാർക്കോടെ കെമിസ്ട്രി ബിരുദം |
എം. എസ്സി. കമ്പ്യൂട്ടർ സയൻസ് | 55 ശതമാനം മാർക്കോടെ ബി. എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി. സി. എ./ബി. ടെക്ക് |
എം. എസ്സി. എൻവയോൺമെന്റൽ സയൻസ് | 55 ശതമാനം മാർക്കോടെ സയൻസ്/എൻജിനീയറിങ്/അഗ്രികൾച്ചറൽ സയൻസ്/ജിയോളജി |
എം. എസ്സി. ജിനോമിക് സയൻസ് | 55 ശതമാനം മാർക്കോടെ ബി.എസ്സി. ബയോടെക്നോളജി/ബയോകെമിസ്ട്രി |
എം. എസ്സി. മാത്തമാറ്റിക്‌സ് | 55 ശതമാനം മാർക്കോടെ ബി.എസ്സി. മാത്തമാറ്റിക്‌സ് |
എം. എസ്സി. പ്ലാന്റ് സയൻസ് | 55 ശതമാനം മാർക്കോടെ ബി.എസ്സി. ബോട്ടണി/പ്ലാന്റ് സയൻസ് |
എം. എസ്സി. ഫിസിക്‌സ് | 55 ശതമാനം മാർക്കോടെ ബി. എസ്സി. ഫിസിക്‌സ് |
എൽ. എൽ. എം. | 50 ശതനമാനം മാർക്കോടെ എൽ.എൽ.ബി. |
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് | എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്സി. നഴ്സങ്/എൻജിനീയറിങ്/ബിഫാം/ഫിസിയോ തെറാപ്പി/മാസ്റ്റർ ഓഫ് സോഷ്യൽവർക്ക്/സൈക്കോളജി/ലോ/ഇക്കണോമിക്‌സ് |
ചിത്രശാല
തിരുത്തുക-
campus view
-
Central University of Kerala Campus view
-
Central University of Kerala Campus
-
Central University of Kerala Campus central Library
-
Central University of Kerala-Foundation stone
-
Central University of Kerala Campus
എത്തിച്ചേരാനുള്ള വഴി
തിരുത്തുകകാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ.
അവലംബം
തിരുത്തുകപുറം കണ്ണി
തിരുത്തുക