പ്രഭാത വവ്വാൽ

(Cave nectar bat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വവ്വാൽ ഇനമാണ് പ്രഭാത വവ്വാൽ. Dawn bat, Common dawn bat, Cave nectar bat, Lesser dawn bat എന്നീ വിളിപ്പേരുകളിൽ ഇവ അറിയപ്പെടുന്നു. (ശാസ്ത്രീയ നാമം:Eonycteris spelaea )

പ്രഭാത വവ്വാൽ
Eonycteris spelaea
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Chiroptera
Superfamily: Pteropodoidea
Family: Pteropodidae
Subfamily: Macroglossinae
Genus: Eonycteris
Species:
E. spelaea
Binomial name
Eonycteris spelaea
(Dobson, 1871)
Cave Nectar Bat range
Synonyms[1]
  • Eonycteris bernsteini Tate, 1942
  • Macroglossus spelaeus Dobson, 1871

ഫാൾവസ് ഫ്രൂട്ട് ബാറ്റിനെക്കാൾ അൽപ്പം ചെറുതാണ് പ്രഭാത വവ്വാൽ.ഇടത്തരം വലിപ്പമുള്ള ഒരു പഴംതീനി വവ്വലാണിത്. ചിറകിന്റെ ആകെ നീളം ഏകദേശം 71.2 മി മീ. ആണ്.(66-78 മി.മീ.). രണ്ടാമത്തെ വിരലിൽ ഇവയ്ക്ക് നഖങ്ങൾ കാണില്ല.കുറിമൂക്കൻ വവ്വാലിനെ പോലെ ചെവിയുടെ അഗ്രങ്ങളിൽ വിളറിയ നിറം ഇവയ്ക്ക് ഇല്ല. പകരം ഇരുണ്ട കാപ്പി നിറമാണ്‌. ചിറകു മുഴുവനായും കടുത്ത തവിട്ടുനിറമാണ്‌. കുറിമൂക്കൻ വവ്വാലിന്റെ പോലെ വിരലുകൾക്ക് പാർശ്വത്തിൽ വിളറിയ നിറമില്ല. വാല് താരതമ്യേന ചെറുതാണ്. കാലുകൾ പുഷ്ടിയുള്ളവയും വിരലുകൾ തവിട്ട് നിറത്തിലുള്ളവയുമാണ്‌. മലദ്വാരത്തിനു ഇരുവശത്തും വൃക്കയുടെ ആകൃതിയിലുള്ള രണ്ട് ഗ്രന്ഥികൾ കാണാം. ആണിന് കഴുത്തിന്റെ മുൻവശത്തും താടിയിലും വ്യക്തമായ ഇരുണ്ട രോമങ്ങളുടെ പട്ട കാണാം. പെണ്ണിന് ഈ ഭാഗത്ത്‌ രോമം കുറവാണ്.

തലയോട്ടിയുടെ പ്രത്യേകതകൾ

തിരുത്തുക

തലയോട്ടിയുടെ ആകെ നീളം ഏകദേശം 33.7 മി.മീ. ആണ്.(31.7-36.3 മി. മീ. വരെ). തലയോട്ടി പൊതുവേ പരന്ന രീതിയിൽ കാണപ്പെടുന്നു.

ദന്തവിന്യാസം

തിരുത്തുക

മുകളിലെ ദന്തനിരയുടെ ഏകദേശം നീളം : 12.5 മി.മീ. ആദ്യത്തെയും രണ്ടാമത്തെയും ഉളിപല്ലുകൾ ചെറുതും വിശാലമായി ഇടയകലമുള്ളതും ആണ്. മുകളിലെ ദംഷ്ട്ര നീണ്ടതും കൂർത്ത അഗ്രമുള്ളതും ആണ്. താഴത്തെ ദന്തനിര നേരിയതാണ്.

സ്വഭാവം

തിരുത്തുക

കർണാടകയിൽ ഇവ ഭൂഗർഭ ഗുഹകളിലും വനങ്ങളിലെ കരിങ്കൽ പാറകളിലും കാണപ്പെടുന്നു. കൈകാര്യം ചെയ്യുമ്പോൾ ഇവ വളരെ ഇണക്കമുള്ളവയായി കാണുന്നു. തീരെ വെളിച്ചമില്ലാത്ത ഇടങ്ങളിലൂടെ പറക്കുമ്പോൾ ഇവ ചിറകുകൾ അടിച്ച് ഉറക്കെ ശബ്ദം ഉണ്ടാക്കുന്നതായി ഗൌൾട് (1988) നിരീക്ഷിച്ചിട്ടുണ്ട് . എന്നാൽ വെളിച്ചമുള്ള ഇടങ്ങളിൽ ഇവ ഇത്തരത്തിൽ ശബ്ധമുണ്ടാക്കാറില്ല.

ഇവ വനങ്ങളിലും തോട്ടങ്ങളിലും നെൽപാടങ്ങളിൽ പോലും കാണപ്പെടാറുണ്ട്. വലിയ ഗുഹകളിൽ കൂട്ടമായാണ് ചേക്കേറുന്നത്. ആഹാരം പൊതുവേ പൂമ്പൊടിയും തേനുമാണ്. വാണിജ്യപ്രാധാന്യമുള്ള പല വൃക്ഷങ്ങളുടെയും പരാഗണം നടത്തുന്നത് ഇവയാണ്.

പറക്കുമ്പോൾ കൈയടിക്കുന്നതുപോലെ ശബ്ദമുണ്ടാക്കുന്നു.

വലിപ്പം

തിരുത്തുക

കൈകളുടേതടക്കം തോളിന്റെ നീളം: 6.6-7.8 സെ.മീ. ശരീരത്തിന്റെ മൊത്തം നീളം: 9.2-13 സെ.മീ. വാലിന്റെ നീളം: 1.15-2.3 സെ.മീ. മുൻകൈകളുടെ നീളം: 6.6-7.8 സെ.മീ.[2]

ആവാസം/കാണപ്പെടുന്നത്

തിരുത്തുക

ഇന്ത്യയിൽ, കർണ്ണാടകത്തിലും ഉത്തർപ്രദേശത്തും വടക്കുകിഴക്കേ ഇന്ത്യയിലെ ഇരുണ്ട ഗുഹകളിലും ഇവയെ കാണപ്പെടുന്നു. [3]. [4]ബംഗ്ലാദേശ് ബ്രൂണൈ, കമ്പോഡിയ, ഇന്തോനേഷ്യ (ജാവ, സുമാത്ര, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, തായ്‌ലാന്റ്, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലും ഇവയെ കാണുന്നുണ്ട്. [5]ഇന്ത്യ, മ്യാന്മാർ, തെക്കേ ചൈന, ജാവ, ഫിലിപ്പൈൻസ്, ടിമോർ എന്നിവിടങ്ങളിൽ ഇവയെ കാണാം.

പ്രജനനം

തിരുത്തുക

ഒരു പ്രസവത്തിൽ ഒറ്റ കുട്ടിക്ക് മാത്രം ജന്മം നൽകുന്നു. വളരെ അപൂർവമായി രണ്ട് കുട്ടികൾ ഉണ്ടാകാറുണ്ട്. ഗർഭകാലം 3 മുതൽ 4 മാസങ്ങൾ വരെ ആവാം.

സംരക്ഷിതാവസ്ഥ

തിരുത്തുക

മാംസത്തിനു വേണ്ടി ഇവയെ കൊല്ലുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്[6]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Francis, C.; Rosell-Ambal, G.; Tabaranza, B.; Carino, P.; Helgen, K.; Molur, S.; Srinivasulu, C. (2008). "Eonycteris spelaea". The IUCN Red List of Threatened Species. 2008. IUCN: e.T7787A12850087. doi:10.2305/IUCN.UK.2008.RLTS.T7787A12850087.en. Retrieved 24 December 2017. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. Paul J J Bates, David L Harrison (1997). Bats of the Indian Subcontinent. England: Harrison Zoological Museum Publication 1997. p. 30.
  3. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 234.
  4. https://portals.iucn.org/library/sites/library/files/documents/RL-549.3-003-v.2.pdf
  5. J. Payne; C. M. Francis; K. Phillipps (1985). A field guide to the mammals of Borneo. Kota Kinabalu, Sabah: The Sabah Society. ISBN 978-967-99947-1-1.
  6. Mickleburgh, S., Waylen, K., & Racey, P. (2009). Bats as bushmeat: a global review. Oryx, 43(02), 217-234.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രഭാത_വവ്വാൽ&oldid=3780157" എന്ന താളിൽനിന്ന് ശേഖരിച്ചത്