കാതറിൻ ട്രീസ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Catherine Tresa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളി വംശജയായ ഒരു തെന്നിന്ത്യൻ അഭിനേത്രിയും മോഡലുമാണ് കാതറിൻ ട്രീസ. മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കാതറിൻ ട്രീസ
കാതറിൻ ട്രീസ
ജനനം
കാതറിൻ ട്രീസ അലക്സാണ്ടർ

(1989-09-10) 10 സെപ്റ്റംബർ 1989  (35 വയസ്സ്)
മറ്റ് പേരുകൾകാതറീൻ, കാതറൈൻ
തൊഴിൽഅഭിനേത്രി, മോഡൽ

വ്യക്തിജീവിതം

തിരുത്തുക

കാതറിൻ ജനിച്ചത് കോട്ടയത്താണെങ്കിലും ദുബൈ നഗരത്തിലാണ് വളർന്നത്.[1][2] ദുബൈയിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങിയ കാതറിൻ ബംഗലൂരുവിലാണ് ഉപരിപഠനം നടത്തിയത്. ബംഗലൂരുവിലെ സെന്റ് ജോസഫ്സ് കോളേജിൽ നാലു വർഷത്തോളം വിദ്യാർത്ഥിനിയായിരുന്നു കാതറിൻ.[3][4]

വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബമായിരുന്നെങ്കിലും ചെറുപ്പം മുതലേ പാഠ്യേതര പ്രവർത്തനങ്ങളിൽ നിപുണയായിരുന്ന മകളെ കാതറീന്റെ വിശാലഹൃദയരായ മാതാപിതാക്കൾ പ്രോൽസാഹിപ്പിച്ചു. പാട്ട്, നൃത്തം, സംവാദം, ഐസ് സ്കേറ്റിംഗ്, പിയാനോ വായന എന്നിവയിൽ കാതറിൻ പഠനകാലത്തു തന്നെ പരിശീലനം നേടി.[1][5] ദുബൈയിൽ ജീവിച്ച കാലത്ത് എമിറേറ്റ്സ് പരിസ്ഥിതി സന്നദ്ധപ്രവർത്തകയുമായിരുന്നു കാതറിൻ. പതിനാലാമത്തെ വയസിൽ തന്നെ കാതറിൻ മോഡലിംഗ് ആരംഭിച്ചിരുന്നു.[6] ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയശേഷം ചെന്നൈ സിൽക്സ്, ജോസ്കോ ജ്വലേഴ്സ്, ഡെക്കാൺ ക്രോണിക്കിൾ, ഫാസ്റ്റ് ട്രാക്ക് മുതലായവയ്ക്ക് വേണ്ടി പരസ്യമോഡലായി. പ്രമുഖ ഫാഷൻ ഡിസൈനറായ പ്രസാദ് ബിദ്ദപ്പയോടൊപ്പം വിവിധ നഗരങ്ങളിൽ നടത്തപ്പെട്ട ഫാഷൻ ഷോകളിലും കാതറിൻ ഈ കാലയളവിൽ പങ്കെടുത്തു.[7][6]

അഭിനയജീവിതം

തിരുത്തുക

2010-ൽ ശങ്കർ ഐ.പി.എസ്. എന്ന കന്നട ചിത്രത്തിലൂടെയാണ് കാതറിൻ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.[3] കന്നടയിലെ ആദ്യ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനായ "ദ ത്രില്ലർ" എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ മലയാളസിനിമാരംഗത്തെത്തിയ കാതറിൻ പിന്നീട് "ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ" എന്നൊരു മലയാളചിത്രത്തിൽ കൂടി അഭിനയിച്ചു.[8] 2011-ൽ "വിഷ്ണു" എന്നൊരു കന്നട ചിത്രത്തിലും അഭിനയിച്ചിരുന്നു.[4]

മലയാളത്തിൽ "റോമിയോ ആൻഡ് ജൂലിയറ്റ്സ്" എന്ന പേരിലും തെലുങ്കിൽ "ഇദ്ദരമ്മായിലതോ" എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്ത അല്ലു അർജുൻ ചിത്രത്തിൽ മുഖ്യ സ്ത്രീകഥാപാത്രങ്ങളിലൊന്ന് അഭിനയിച്ചത് കാതറിൻ ആയിരുന്നു.[9] 2013 ജൂണിൽ റിലീസ് ചെയ്ത ചിത്രത്തിലെ ആകാശ എന്ന കഥാപാത്രം കാതറീന് വമ്പിച്ച നിരൂപകപ്രശംസ നേടിക്കൊടുത്തു. "ആകാശ എന്ന കഥാപാത്രത്തിന് കൃത്യമായി യോജിക്കുന്ന അഭിനേത്രിയാണ് കാതറിൻ ട്രീസ" എന്നാണ് ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്തത്.[10]

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം വേഷം ഭാഷ മറ്റു വിവരങ്ങൾ
2010 ശങ്കർ ഐ.പി.എസ് ശില്പ കന്നട
2010 ദ ത്രില്ലർ മീര മലയാളം
2011 ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ വിനില സത്യനേശൻ മലയാളം
2011 വിഷ്ണു മീനാക്ഷി കന്നട
2012 ഗോഡ്ഫാദർ സുജാത കന്നട ഏറ്റവും നല്ല സഹനടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നാമനിർദ്ദേശം (കന്നട)
2013 ചമ്മക്ക് ചല്ലോ സുനൈന തെലുങ്ക്
2013 ഇദ്ദരമ്മായിലതോ/റോമിയോ ആൻഡ് ജൂലിയറ്റ്സ് ആകാശ തെലുങ്ക്/മലയാളം
2013 പൈസ നൂർ തെലുങ്ക് ചിത്രീകരണം പുരോഗമിക്കുന്നു
2014 കാളി തമിഴ് ചിത്രീകരണം പുരോഗമിക്കുന്നു

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 "Riding high". The Hindu. Archived from the original on 2012-09-27. Retrieved 7 November 2012.
  2. "Catherine, the new girl on the block". nowrunning.com. Archived from the original on 2013-11-05. Retrieved 7 November 2012.
  3. 3.0 3.1 "Catherine Exclusive Interview". Archived from the original on 2013-04-15. Retrieved 7 November 2012.
  4. 4.0 4.1 "THUNDER THIES CATHERINE IS WONDER TOO!". Retrieved 7 November 2012.
  5. "Iddarammayilatho actress Catherine Teresa exclusive interview". Times of India. 17 April 2013. Archived from the original on 2013-08-04. Retrieved 8 September 2013.
  6. 6.0 6.1 "Catherine Tresa rocks the bikini look!". Southscope.in. 8 August 2012. Archived from the original on 2013-08-11. Retrieved 8 September 2013.
  7. "Catherine Heroine In S Narayan Movie". Archived from the original on 2015-02-08. Retrieved 7 November 2012.
  8. "Delectable Catherine again!". Indiaglitz. Retrieved 7 November 2012.
  9. "Katherine Teresa replaces Richa Allu Arjun's Iddarammayilatho". Oneindia. Archived from the original on 2012-11-09. Retrieved 7 November 2012.
  10. "Iddarammayilatho Telugu movie review highlights". Times of India. 31 May 2013. Archived from the original on 2013-06-08. Retrieved 8 September 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാതറിൻ_ട്രീസ&oldid=3985533" എന്ന താളിൽനിന്ന് ശേഖരിച്ചത്