കാറ്റ്സ് ഐ നെബുല
കാറ്റ്സ് ഐ നെബുല(Cat's Eye Nebula) അഥവാ NGC 6543 ഒരു വ്യാളം നക്ഷത്രരാശിയിൽ ഉൾപ്പെടുന്ന ഒരു ഗ്രഹ നീഹാരികയാണ്. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചെടുത്ത ചിത്രങ്ങളിൽ നിന്നും ഇതിന് വളരെ സങ്കീർണ്ണമായ ഘടനയാണുള്ളതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കാറ്റ്സ് ഐ നെബുലയുടെ മദ്ധ്യത്തിൽ വളരെ ചൂടേറിയ ഒരു നക്ഷത്രമാണുള്ളത്. ഏകദേശം ആയിരം വർഷങ്ങൾക്കു മുമ്പ് അടർന്നു മാറിയ ഇതിന്റെ പുറംപാളിയാണ് ഇപ്പോൾ കാണുന്ന നീഹാരിക.
പൂച്ചക്കണ്ണൻ നീഹാരിക Cat's Eye Nebula | |
---|---|
Observation data (Epoch J2000) | |
റൈറ്റ് അസൻഷൻ | 17h 58m 33.423s[1] |
ഡെക്ലിനേഷൻ | +66° 37′ 59.52″[1] |
ദൂരം | 3.3 ± 0.9 kly (1.0 ± 0.3 kpc)[2] |
ദൃശ്യകാന്തിമാനം (V) | 9.8B[1] |
കോണീയവലുപ്പം (V) | Core: 20″[2] |
നക്ഷത്രരാശി | Draco |
Physical characteristics | |
ആരം | Core: 0.2 ly[note 1] |
കേവലകാന്തിമാനം (V) | −0.2+0.8 −0.6B[note 2] |
മുഖ്യ സവിശേഷതകൾ | complex structure |
മറ്റ് പേരുകൾ | NGC 6543,[1] Snail Nebula,[1] Sunflower Nebula,[1] (includes IC 4677),[1] Caldwell 6 |
ഇതും കാണുക : ഗ്രഹനീഹാരിക |
നിർദ്ദേശാങ്കങ്ങൾ: 17h 58m 33.423s, +66° 37′ 59.52″
1786 ഫെബ്രുവരി 15ന് വില്യം ഹെർഷലാണ് ഇതു കണ്ടുപിടിച്ചത്. 1864ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹഗ്ഗിംഗ്‌സ് ഇതൊരു ഗ്രഹനീഹാരികയാണെന്നു തെളിയിച്ചു.
പൊതുവിവരങ്ങൾ
തിരുത്തുകNGC 6543 വളരെയേറെ പഠനങ്ങൾക്കു വിധേയമായ നീഹാരികയാണ്. ഇതിന്റെ കാന്തിമാനം 8.1നോടടുത്ത് വരും.[3] നല്ലൊരു ദൂരദർശിനി ഉണ്ടെങ്കിൽ ഉത്തരാർദ്ധഗോളത്തിൽ ഇതിനെ നിരീക്ഷിക്കുന്നത് വളരെ എളുപ്പമാണ്.[3] അന്തർഭാഗത്തുള്ള സാന്ദ്രത ഏകദേശം 5,000 particles/cm³ ആണ്. താപനിലയാകട്ടെ 7,000-9,000 കെൽവിനും.[4]
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 (SIMBAD 2006)
- ↑ 2.0 2.1 (Reed et al. 1999)
- ↑ 3.0 3.1 (Moore 2007)
- ↑ (Wesson & Liu 2004, പുറങ്ങൾ. 1026, 1028)