കാർലോസ് ഫ്യുവന്തസ്
സ്പാനിഷ് ഭാഷയിലെ മികച്ച എഴുത്തുകാരിലൊരാളായിരുന്നു മെക്‌സിക്കൻ നോവലിസ്റ്റ് കാർലോസ് ഫ്യുവന്തസ് (11 നവംബർ 1928 – 15 മേയ് 2012).
കാർലോസ് ഫ്യുവന്തസ് | |
---|---|
ജനനം | Carlos Fuentes Macías നവംബർ 11, 1928 Panama City, Panama |
മരണം | മേയ് 15, 2012 Mexico City, Mexico | (പ്രായം 83)
തൊഴിൽ | Novelist Writer |
ദേശീയത | Mexican |
Period | 1954 – 2012 |
സാഹിത്യ പ്രസ്ഥാനം | Latin American Boom |
ശ്രദ്ധേയമായ രചന(കൾ) | The Death of Artemio Cruz (1962) The Old Gringo (1985) |
പങ്കാളി | Rita Macedo (1959–1973) Silvia Lemus (1976–2012, his death) |
കുട്ടികൾ | Cecilia Fuentes Macedo (1962- ), Carlos Fuentes Lemus (1973-1999), Natasha Fuentes Lemus (1976-2005) |
വെബ്സൈറ്റ് | |
[1] |
ജീവിതരേഖ
തിരുത്തുകപനാമ സിറ്റിയിൽ 1928 നവംബർ 11-ന് നയതന്ത്രജ്ഞന്റെ മകനായിട്ടായിരുന്നു ജനനം. ബ്രൗൺ, പ്രിൻസ്ടൺ, ഹാർവാഡ്, കൊളംബിയ, കേംബ്രിജ്, പെൻസിൽവേനിയ, ജോർജ് മേസ്ൺ സർവകലാശാലകളിൽ അധ്യാപകനായിരുന്നിട്ടുണ്ട്. സ്‌പെയിൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ മെക്‌സിക്കോയുടെ അംബാസഡറായിരുന്നു. അറുപതുകളിൽ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പുഷ്‌കലകാലത്താണ് ഫ്യൂവന്തസ് എഴുതിത്തുടങ്ങിയത്. ഇരുപതിലേറെ നോവലുകളും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും തിരക്കഥകളും എഴുതിയിട്ടുണ്ട്. സ്പാനിഷ് പത്രമായ എൽ പെയ്‌സിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കോളവും എഴുതിയിരുന്നു.
ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെയും മാരിയോ വെർഗാസ് യോസയുടെയും ഒക്ടാവിയോ പാസിന്റെയും സമകാലീനനും സുഹൃത്തുമായിരുന്നു. സ്‌പെയിനിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ സെർവാന്തസ് അവാർഡുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.[1]
നടി റീത മാസെഡോയാണ് ആദ്യ ഭാര്യ. സിൽവിയ ലിമുസ് എന്ന പത്രപ്രവർത്തകയെ പിന്നീട് വിവാഹം കഴിച്ചു. സിസിലിയ ഫ്യുവന്തസ് മസെഡോ മകളാണ്. മക്കളായ കാർലോസ് ഫ്യുവന്തസ് ലെമുസും നതാഷ ഫ്യുവന്തസ് ലെമുസും നേരത്തേ മരിച്ചു.
മസ്തിഷ്ക സംബന്ധമായ അസുഖത്തെതുടർന്ന് തെക്കൻ മെക്സിക്കോനഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്റെ 83-ാം വയസ്സിൽ, 2012 മെയ് 15 ന് ഫ്യുവന്റസ് നിര്യാതനായി.[2]
രാഷ്ട്രീയ നിലപാടുകൾ
തിരുത്തുകമെക്സിക്കോയുടെയും അമേരിക്കയുടെയും ശക്തനായ വിമർശകനായിരുന്നു ഇടത് രാഷ്ട്രീയ വീക്ഷണം പുലർത്തിയിരുന്ന ഫ്യുവന്തസ്. സമകാലീനരായ ലാറ്റിൻ അമേരിക്കൻ ബൂദ്ധിജീവികളെപ്പോലെ ക്യൂബൻ വിപ്ലവവും ഇടത് വിമത മുന്നേറ്റങ്ങളും അദ്ദേഹത്തെയും ആകർഷിച്ചു. എന്നാൽ, പിന്നീട് അദ്ദേഹം ക്യൂബയെയും വിമർശിച്ചു.
പ്രധാന കൃതികൾ
തിരുത്തുക'മാസ്‌ക്ഡ് ഡെയ്‌സ്' എന്ന കഥാസമാഹാരമാണ് ഫ്യവന്തസ്സിന്റെ ആദ്യ കൃതി. 1958-ൽ മുപ്പതാം വയസ്സിൽ എഴുതി. "വേർ ദി എയർ ഈസ് ക്ലിയർ" ആണ് ഫ്യുവന്തസിന്റെ ആദ്യ നോവൽ.[3]. 'ദ മോസ്റ്റ് ട്രാൻസ്‌പേരന്റ് റീജ്യൺ' അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു. മെക്‌സിക്കോ സിറ്റിയുടെ സ്‌ഫോടനാത്മകമായ വളർച്ചയായിരുന്നു അതിലെ പ്രതിപാദ്യം. 1967-ൽ പുറത്തുവന്ന 'ദ ഡെത്ത് ഓഫ് ആർട്ടെമിയോ ക്രൂസാ'ണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന. ബോധധാരാ സമ്പ്രദായം ആദ്യമായി ഉപയോഗിച്ച ലാറ്റിനമരിക്കൻ നോവലുകളിൽ ഒന്നാണിത്.[4] വിമർശകരുടെയും വായനക്കാരുടെയും പ്രശംസ നേടി ഈ നോവൽ.മെക്സിക്കൻ വിപ്ലവം കൊടുമ്പിരിക്കൊണ്ട 1910-20 കാലത്ത് കാണാതായ പത്രപ്രവർത്തകനായ ആംബ്രോസ് ബിയേഴ്സിനെ കുറിച്ച് എഴുതിയ "ഓൾഡ് ഗ്രിഞ്ചോ" ,"ഔറ", "ടെറാ നോസ്ട്ര", "ദി ഗുഡ് കോൺഷിയൻസ്" എന്നിവയാണ് മറ്റ് പ്രധാനകൃതികൾ.
സ്വന്തം സാഹിത്യവിശ്വാസങ്ങളും ആശയങ്ങളും വ്യക്തമാക്കാൻ 2002-ൽ അദ്ദേഹം 'ദിസ് ഐ ബിലീവ്' എഴുതി. മെക്‌സിക്കോയുടെ ഭാവി ഭാവന ചെയ്യുന്ന 'ദ ഈഗിൾ ചെയർ', യു.എസ്. പ്രസിഡന്റ് ജോർജ് ബുഷിനെ വിമർശിക്കുന്ന 'എഗെൻസ്റ്റ് ബുഷ്' എന്നിവ സമീപകാല രചനകളാണ്. മെക്‌സിക്കൻ വിപ്ലവ കാലത്ത് കാണാതായ യു.എസ്. സാഹിത്യകാരൻ അംബ്രോസ് ബിയേഴ്‌സിനെക്കുറിച്ച് 1985-ൽ എഴുതിയ 'ഓൾഡ് ഗ്രിങ്കോ' യു.എസിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കൃതിയായി.[5] 2011ൽ പുറത്തിറങ്ങിയ "ഡെസ്റ്റിനി ആൻഡ് ഡിസയർ" ആണ് അവസാന കൃതി. ഗ്രിഗറി പെഗ് നായകനായി "ഓൾഡ് ഗ്രിഞ്ചോ" സിനിമയായിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുകസ്പെയിനിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ സെർവാന്തസ് അവാർഡ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-17. Retrieved 2012-05-17.
- ↑ http://www.deshabhimani.com/newscontent.php?id=154374 ദേശാഭിമാനി
- ↑ "സ്മരണ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 746. 2012 ജൂൺ 11. Retrieved 2013 മെയ് 08.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-05-20.
- ↑ http://www.deshabhimani.com/newscontent.php?id=154374
അധികവായനക്ക്
തിരുത്തുക- ഇംഗ്ലീഷ്
- Magic Lens. The Transformation of the Visual Arts in the Narrative World of Carlos Fuentes. Lanin A Gyurko (New Orleans: University Press of the South, 2010).
- The Shattered Screen. Myth and Demythification in the Art of Carlos Fuentes and Billy Wilder. Lanin A Gyurko (New Orleans: University Press of the South, 2009).
- Lifting the obsidian mask : the artistic vision of Carlos Fuentes. Lanin A Gyurko, 2007
- Mexican Writers on Writing. Margaret Sayers Peden (Trinity University Press, 2007).
- Carlos Fuentes' The death of Artemio Cruz (Modern Critical Interpretations). Harold Bloom, 2006
- Fuentes, Terra nostra, and the reconfiguration of Latin American culture. Michael Abeyta, 2006
- Carlos Fuentes's Terra nostra and the Kabbalah: the recreation of the Hispanic world. Sheldon Penn, 2003
- The narrative of Carlos Fuentes : family, text, nation. Steven Boldy, 2002
- Carlos Fuentes, Mexico and modernity. Van Delden, Maarten, 1998
- The postmodern Fuentes. Helmuth, Chalene, 1997
- Specular narratives : critical perspectives on Carlos Fuentes, Juan Goytisolo, Mario Vargas Llosa. Roy Boland, 1997
- The writings of Carlos Fuentes. Williams, Raymond L, 1996
- A Marxist reading of Fuentes, Vargas Llosa, and Puig. Durán, Víctor M, 1994
- Author, text, and reader in the novels of Carlos Fuentes. Ibsen, Kristine, 1993
- Carlos Fuentes : life, work, and criticism. González, Alfonso, 1987
- Carlos Fuentes. Faris, Wendy B, 1983
- Carlos Fuentes, a critical view. Brody, Robert, 1982
- The archetypes of Carlos Fuentes: from witch to androgyne. Durán, Gloria, 1980
- Carlos Fuentes (Twayne World Authors Series). Guzmán, Daniel de, 1972
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഫ്യുവന്തസും മകന്റെ മരണവും Archived 2012-05-17 at the Wayback Machine.
- കാർലോസ് ഫ്യൂൻറ്റെസ് പഴയ പുഷ്പകാലത്തിന്റെ ഓർമ Archived 2016-03-04 at the Wayback Machine.
- Appearances on C-SPAN
- കാർലോസ് ഫ്യുവന്തസ് on ചാർളി റോസിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാർലോസ് ഫ്യുവന്തസ്
- രചനകൾ കാർലോസ് ഫ്യുവന്തസ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- കാർലോസ് ഫ്യുവന്തസ് at the Notable Names Database
- അഭിമുഖങ്ങൾ
- "Mexico Needs an Overhaul" An Interview with Carlos Fuentes Archived 2011-05-29 at the Wayback Machine.
- Alfred Mac Adam, Charles E. Ruas (Winter 1981). "Carlos Fuentes, The Art of Fiction No. 68". Paris Review.
- In praise of the novel Carlos Fuentes' opening speech at the Fifth International Literature Festival Berlin at signandsight.com.
- KCRW Bookworm Interview
- ലേഖനങ്ങൾ
- Making Love in Spanish - Carlos Fuentes and The Eagle's Throne
- 'Sick Culture' Archived 2009-03-19 at the Wayback Machine. Review essay that includes a piece on Fuentes's Myself With Others by William A. Nericcio, a Latin Americanist cultural studies professor at SDSU, 1990
- Where the Air Is Clear: A Short Review Archived 2012-03-06 at the Wayback Machine. at nthWORD Magazine Shorts, 2010
- Old Gringo, One of the greatest Spanish novels ever