കന്നാ (സസ്യം)
ഏതാണ്ട് 20-ഓളം സ്പീസീസുകളുള്ള പുഷ്പിക്കുന്ന ഒരു സസ്യമാണ് കന്നാ.[1][2] Cannaceae കുടുംബത്തിൽപ്പെടുന്ന ഏക ജനുസ്സാണിത്, ഇഞ്ചി, വാഴ എന്നിവ ഉൾപ്പെടുന്ന Zingiberales നിരയിൽപെടുന്നു. അന്നജത്തിന്റെ നല്ല ഒരു സ്രോതസ്സാണ് ഇത്.
Canna | |
---|---|
Italian Group Canna cultivated in Brazil | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Cannaceae
|
Genus: | Canna
|
Species | |
19 classified species, see list below |
വിവരണം
തിരുത്തുകഭൂകാണ്ഡമുള്ള ഓഷധിയാണിത്. വീതിയുള്ള ഇലകൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു. അസമമായ പൂക്കളിൽ ശ്രദ്ധയിൽ പെടാത്തത്ര ചെറിയ മൂന്ന് ദളങ്ങളും വിദളങ്ങളുമുണ്ട്. [3]
കാന വാഴയുടെ പൂവിൽ കാണുന്ന ഇതളുകൾ പുരുഷ ലൈംഗിക അവയവങ്ങളുടെ(Androecium) ഭാഗമായ കേസരത്തിന്റെ(Stamen) വികസിച്ച രൂപമാണ്. ഉള്ളിൽ പ്രത്യേക രൂപകല്പനയുള്ള ഒരു ഇതളിന്റെ വശത്തായി ആന്തർ(anther) കാണാം.
സ്ത്രൈണ ലൈംഗിക അവയവങ്ങളായ(Gynoecium) സ്റ്റിഗ്മ, സ്റ്റൈൽ എന്നിവ ഏറ്റവും ഉള്ളിലുള്ള ഒരു നേർത്ത ഇതളിന്റെ രൂപത്തിലാണ്. ഇത് നേരെ അണ്ഡാശയത്തിലേക്ക് എത്തുന്നു. [3]
അവലംബം
തിരുത്തുക- ↑ Tanaka, N. 2001. Taxonomic revision of the family Cannaceae in the New World and Asia. Makinoa ser. 2, 1:34–43.
- ↑ Cooke, Ian. (2001). The Gardener's Guide to Growing Canna, Timber Press. ISBN 978-0-88192-513-5
- ↑ 3.0 3.1 Khoshoo, T.N. & Guha, I. - Origin and Evolution of Cultivated Cannas. Vikas Publishing House