കാൽസ്യം ബൈകാർബണേറ്റ്
കാൽസ്യം ഹൈഡ്രജൻ കാർബണേറ്റ് എന്നും വിളിക്കപ്പെടുന്ന ഒരു കാൽസ്യം സംയുക്തമാണ് കാൽസ്യം ബൈകാർബണേറ്റ്. ഇതിന്റെ രാസ സൂത്രം Ca(HCO3)2. ഇത് ഖരസംയുക്തമായി കാണപ്പെടുന്നില്ല. കാൽസ്യം (Ca 2+ ), ബൈകാർബണേറ്റ് ( HCO−
3 ) അയോണുകളായി ജലീയ ലായനിയിൽ മാത്രമേ ഇത് നിലനിൽക്കൂ. കാർബണേറ്റ് ( CO2−
3 ) അയോണുകൾ, ജലത്തിൽ ലയിച്ചരൂപത്തിൽ കാർബൺ ഡൈ ഓക്സൈഡ് (CO 2 ) എന്നിവയോടൊപ്പമാണ് ലഭ്യമാവുക.
![]() | |
Names | |
---|---|
IUPAC name
Calcium hydrogen carbonate
| |
Other names
Cleansing lime
| |
Identifiers | |
CAS number | |
PubChem | |
SMILES | |
InChI | |
ChemSpider ID | |
Properties | |
മോളിക്യുലാർ ഫോർമുല | Ca(HCO3)2 |
മോളാർ മാസ്സ് | 162.11464 g/mol |
Solubility in water | 16.1 g/100 mL (0 °C) 16.6 g/100 mL (20 °C) 18.4 g/100 mL (100 °C) |
Hazards | |
Main hazards | Irritant |
Flash point | {{{value}}} |
Related compounds | |
Other cations | Magnesium bicarbonate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
അന്തരീക്ഷവുമായി സമ്പർക്കം പുലർത്തുന്ന ജലം കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നു. ഈ ജലം പാറകളുമായും അവശിഷ്ടങ്ങളുമായും സമ്പർക്കം പുലർത്തുന്നതിനാൽ അവ സാധാരണയായി കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവയുടെ ലോഹ അയോണുകൾ സ്വീകരിക്കുന്നു. അതിനാൽ അരുവികൾ, തടാകങ്ങൾ, പ്രത്യേകിച്ച് കിണറുകൾ എന്നിവയിൽ നിന്ന് വരുന്ന പ്രകൃതിദത്ത ജലം ഈ ബൈകാർബണേറ്റുകളുടെ നേർപ്പിച്ച ലായനിയായി കണക്കാക്കുന്നു. ഈ കഠിന ജലം പൈപ്പുകളിലും ബോയിലറുകളിലും കാർബണേറ്റ് പാളി ഉണ്ടാക്കുന്നു. അവ സോപ്പുകളുമായി പ്രതിപ്രവർത്തിച്ച് അഭികാമ്യമല്ലാത്ത മലിനജലമുണ്ടാക്കുന്നു.
കാൽസ്യം ബൈകാർബണേറ്റിന്റെ ലായനിയെ ബാഷ്പീകരിച്ചുകൊണ്ട് ഖരസംയുക്തം തയ്യാറാക്കാൻ സാധ്യമല്ല. ഇങ്ങനെ ചെയ്യുമ്പോൾ, കാൽസ്യം കാർബണേറ്റ് ആണ് പകരമായി ഉണ്ടാവുന്നത്: [1]