ചൂരൽ
ചെടിയുടെ ഇനം
(Calamus rotang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരെക്കേസീ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചൂരൽ. കേരളത്തിലെ വനപ്രദേശങ്ങളിലും കാവുകളിലും കണ്ടുവരുന്ന ചൂരൽ സാധാരണയായി കരകൗശലവസ്തുക്കൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ പശ്ചിമഘട്ടമലനിരകളിലും ഏഷ്യയിലെ മറ്റു പ്രദേശങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലും ചൂരൽ കാണപ്പെടുന്നു[1].
ചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. rotang
|
Binomial name | |
Calamus rotang |
രസഗുണങ്ങൾ
തിരുത്തുകസവിശേഷതകൾ
തിരുത്തുകപടർന്നുകയറുന്ന ഇനമായ വള്ളിച്ചൂരൽ, കനം കൂടിയ തണ്ടോടുകൂടിയ വടിച്ചൂരൽ എന്നിങ്ങനെ പ്രധാനമായും രണ്ട് തരം ചൂരലുകൾ ആണ് സാധാരണ കാണപ്പെടുന്നത്. മുളയുടെ തണ്ടിനോട് സാമ്യമുള്ളതും[2] മഞ്ഞ നിറമുള്ളതും മുള്ളുകൾ കൊണ്ട് നിറഞ്ഞതുമായ തണ്ടുകളുടെ മുട്ടുകളിൽ നിന്നും ഇലത്തണ്ടുകൾ ഉണ്ടാകുന്നു. ഇലകൾക്ക് തെങ്ങ്, പന തുടങ്ങിയവയുടേതുപോലെയുള്ള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു.
ചിത്രശാല
തിരുത്തുക-
ചൂരൽ- കാണ്ഡം
-
ചൂരൽ- കായ്കൾ
-
ചൂരലും കായ്കളും
-
ചൂരൽ കൊണ്ടുള്ള കസേരകൾ
-
ചൂരൽ കൊണ്ടുള്ള സോഫാ സെറ്റ്
-
ചൂരൽ കൊണ്ടുള്ള പർണീച്ചർ വിൽപനശാലയിൽ
അവലംബം
തിരുത്തുക- ↑ http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=583
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-27. Retrieved 2011-08-31.