ബൃന്ദ കാരാട്ട്

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(Brinda Karat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയാണ്‌ ബൃന്ദ കാരാട്ട് (ബംഗാളി:বৃন্দা কারাট ഒക്ടോബർ 17 1947)[1]. 2005 ഏപ്രിൽ 11 മുതൽ ഇവർ പശ്ചിമ ബംഗാളിൽ നിന്നു സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബൃന്ദ കാരാട്ട്
രാജ്യസംഭാംഗം
ഓഫീസിൽ
2005-ഇതുവരെ
മണ്ഡലംപശ്ചിമ ബംഗാൾ
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-10-17) 17 ഒക്ടോബർ 1947  (77 വയസ്സ്)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിപ്രകാശ് കാരാട്ട്

2005-ൽ സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ബൃന്ദ കാരാട്ട് മാറി[2]. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി 1993 മുതൽ 2004 വരെ പ്രവർത്തിച്ചിട്ടുള്ള ബൃന്ദ[3][4] ഇപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു[5].

മുൻ സി.പി.ഐ.എം. ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ ഭാര്യയാണ്‌ ബൃന്ദ.

ബൃന്ദ കാരാട്ട്

വിദ്യാഭ്യാസവും കുട്ടിക്കാലവും

തിരുത്തുക
 
ബൃന്ദ കാരാട്ട്, ഡൽഹിയിലെ കേരള ഹൗസിൽ

കൊൽക്കത്തയിൽ ജനിച്ച ബൃന്ദ കുട്ടിക്കാലത്ത് തൻറെ കുടുംബത്തോടൊപ്പം നാല് സഹോദരങ്ങളോടെയാണ് കഴിഞ്ഞത്.ഒരു സഹോദരനും മൂന്ന് സഹോദരികളും ബൃന്ദയുടെ കുടുംബത്തിലുണ്ട്. സൂരജ് ലാൽ ദാസ് എന്നാണ് അച്ഛൻറെ പേര്. അഞ്ചാം വയസ്സായപ്പോഴേക്കും ബൃന്ദക്ക് അമ്മയായ ഒഷ്റുകോന മിത്ര നഷ്ടമായി.[അവലംബം ആവശ്യമാണ്] സഹോദരിയായ രാധിക റോയ് , പ്രാണോയ് റോയിയെയാണ് വിവാഹം ചെയ്തത്.

ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 16ാം വയസ്സിൽ മിരിൻഡ ഹൗസ് എന്ന ദർഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജിൽ നിന്നും ബി.എ പൂർത്തിയാക്കി.1971 ൽ കൽക്കത്ത സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

  1. Interview, livemint
  2. Book Review, Frontline, Jul 02 - 15, 2005
  3. "Author profile, threeessays". Archived from the original on 2008-01-04. Retrieved 2010-09-24.
  4. New woman on top December 2004
  5. "The 7th National Conference of AIDWA, Frontline, Dec. 04 - 17, 2004". Archived from the original on 2013-01-25. Retrieved 2010-09-24.



"https://ml.wikipedia.org/w/index.php?title=ബൃന്ദ_കാരാട്ട്&oldid=3970324" എന്ന താളിൽനിന്ന് ശേഖരിച്ചത്