ബ്രെയ് ലാർസൺ

അമേരിക്കന്‍ ചലചിത്ര നടന്‍
(Brie Larson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രയാൻ സിഡോണി ഡെസൌൾനിയേർസ് (ജനനം: ഒക്ടോബർ 1, 1989) ഒരു അമേരിക്കൻ നടിയും സിനിമാ നിർമ്മാതാവുമാണ്. തൊഴിൽപരമായി അവർ ബ്രെയ് ലാർസൺ എന്ന പേരിലറിയപ്പെടുന്നു. ഒരു കൗമാരക്കാരിയെന്ന നിലയിൽ ആദ്യകാലത്ത് കോമഡി ചിത്രങ്ങളിലെ സഹ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് സ്വതന്ത്ര സിനിമകളിലൂടെയും സിനിമ ഫ്രാഞ്ചൈസികളിലൂടെയും പ്രാധാന്യമുള്ള വേഷങ്ങളിലേയ്ക്കു തിരിയുകയും അക്കാഡമി അവാർഡ്, ഒരു BAFTA അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിങ്ങനെയുള്ള ഉന്നത ബഹുമതികൾ കരഗതമാക്കുകയും ചെയ്തു. കാലിഫോർണിയയിലെ സാക്രാമെന്റോയിൽ ജനിച്ച ലാർസൺ ഭവനവിദ്യാഭ്യാസമാണു ചെയ്തത്. ആറാമത്തെ വയസ്സിൽ അമേരിക്കൻ കൺസർവേറ്റിവ് തിയേറ്ററിൽ പരിശീലന പരിപാടിയിൽ പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയായിരുന്നു അവർ. താമസിയാതെ ലോസ് ആഞ്ചലസ്സിലേക്ക് താമസം മാറുകയും 1998 ൽ 'ദ ടുനൈറ്റ് ഷോ വിത്ത് ജെ ലെനോ' എന്ന ടോക്ക് ഷോയിലൂടെ തൻറെ അഭിനയജീവിതത്തിനു തുടക്കം കുറിക്കുകയും ചെയ്തു. 2001 ലെ ഹാസ്യപരമ്പരയായ റെയ്സിംഗ് ഡാഡിൽ പതിവായി പ്രത്യക്ഷപ്പെടുകയും ഇതിനിടെ ഒരു കുറഞ്ഞ കാലം ഒരു ശ്രമകരമായ സംഗീത ജീവിതത്തിലേയ്ക്കു തിരിയുകയും 2005 ൽ ഫൈനലി ഔട്ട് ഓഫ് പി.ഇ. എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കുകയും ചെയ്തു. അനന്തരം കോമഡി ചിത്രങ്ങളായ ഹൂട്ട് (2006), സ്കോട്ട് പിൽഗ്രിം vs. ദ വേൾഡ് (2010), 21 ജംപ് സ്ട്രീറ്റ് (2012) എന്നിവയിൽ സഹവേഷങ്ങളവതരിപ്പിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ടാറ (2009-2011) എന്ന ടെലിവിഷൻ പരമ്പരയിലെ അസ്വസ്ഥയായ കൌമാരക്കാരിയുടെ വേഷത്തിലഭിനയിച്ചു ശ്രദ്ധ നേടുകയും ചെയ്തു. ലാർസൺ പ്രധാന വേഷത്തിലഭിനയിച്ച ഷോർട്ട് ടേം 12 (2013) എന്ന സ്വതന്ത്ര നാടകീയ ചലച്ചിത്രം അവരുടെ മുന്നേറ്റ ചിത്രമായിത്തീരുകയും പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. അതോടൊപ്പം പ്രണയചിത്രമായ ദ സ്പെക്റ്റാക്കുലർ നൌ (2013), ഹാസ്യചിത്രമായ ട്രെയിൻ‍റെക്ക് (2015) എന്നിവയിലൂടെ സഹവേഷങ്ങളിലഭിനയിക്കുന്നതു തുടരുകയും ചെയ്തു. നാടകം റൂമിൽ (2015) ഒരു തട്ടിക്കൊണ്ടു പോകപ്പെട്ട ഇരയായി അഭിനയിച്ച റൂം (2015) എന്ന ചിത്രത്തിലെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ ലാർസൺ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടുകയുണ്ടായി. 2017 ൽ ഒരു ഫോട്ടോ ജേർണലിസ്റ്റായി വേഷമിട്ട കോങ്: സ്കൾ ഐലൻഡ് അവരുടെ പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ പണം സമാഹരിച്ച ചിത്രമായി.

Brie Larson
A head shot of Brie Larson as she looks away from the camera
ലർസൺ
ജനനം
ബ്രയാൻ സിഡോണി ഡെസൌൾനിയേർസ്

(1989-10-01) ഒക്ടോബർ 1, 1989  (34 വയസ്സ്)
വിദ്യാഭ്യാസംഅമേരിക്കൻ കൺസർവേറ്ററി തിയേറ്റർ
തൊഴിൽ
  • നടി
  • സിനിമാ നിർമ്മാതാവ്
സജീവ കാലം1998–ഇതുവരെ
Works
Full list
പങ്കാളി(കൾ)അലെക്സ് ഗ്രീൻവാൽഡ് (2013–2019)
പുരസ്കാരങ്ങൾFull list

ഒരു നിർമ്മാതാവെന്ന നിലയിൽ, ദ ആം (2012), വെയ്റ്റിംഗ് (2013) എന്നീ രണ്ടു ഹ്രസ്വ ചിത്രങ്ങളുടെ നിർമ്മാണത്തിലും രചനയിലും പങ്കാളിയായിട്ടുണ്ട്. ഇതിൽ ദ ആം (2012) എന്ന ചിത്രത്തിന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2017 ൽ യുനിക്കോൺ സ്റ്റോർ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തുകൊണ്ട് ഒരു സ്വതന്ത്ര സംവിധായികയായി മാറി.

ആദ്യകാലജീവിതം തിരുത്തുക

1989 ഒക്ടോബർ 1 ന് ബ്രയാൻ സിഡോണി ഡെസൌൾനിയേർസ് എന്ന പേരിൽ ഹീതർ, സിൽവയ്ൻ ഡെസൌൾനിയേർസ് എന്നിവരുടെ പുത്രിയായി കാലിഫോർണിയയിലെ സാക്രമെന്റോയിലാണ് ലാർസൺ ജനിച്ചത്.[1][2] അവരുടെ മാതാപിതാക്കൾ ഒരുമിച്ചു പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോപ്പതി ഞരമ്പു രോഗ വിദഗ്ദ്ധരായിരുന്നു. അവർക്ക് മിലൈൻ എന്ന പേരിൽ മറ്റൊരു മകളുമുണ്ടായിരുന്നു.[3][4] അവരുടെ പിതാവ് ഫ്രഞ്ച് കനേഡിയൻ ആണ്. ബാല്യകാലത്ത് ലാർസൺ പ്രഥമ ഭാഷയായി ഫ്രഞ്ച് ആണ് സംസാരിച്ചിരുന്നത്.[5]

അവലംബം തിരുത്തുക

  1. "Brie Larson". Biography.com. Archived from the original on ജൂലൈ 19, 2018. Retrieved ജൂലൈ 19, 2018.
  2. Smith, Krista (ഏപ്രിൽ 25, 2017). "Cover Story: Brie Larson, Hollywood's Most Independent Young Star". Vanity Fair. Archived from the original on ഡിസംബർ 20, 2017. Retrieved ജൂലൈ 19, 2018.
  3. Lewis, Tim (October 20, 2013). "Brie Larson interview: 'I just wanted to do weird stuff'". The Guardian. Archived from the original on December 11, 2013. Retrieved May 17, 2018.
  4. Sandell, Laurie (January 20, 2016). "Brie Larson's 20-Year Climb to Overnight Stardom: I'm 'Totally Out of My Comfort Zone'". The Hollywood Reporter. Archived from the original on December 21, 2017. Retrieved May 17, 2018.
  5. Graham, Bill (September 5, 2013). "Brie Larson Talks 'Short Term 12' in San Francisco, Her First Language and the Only Film of Hers She'll Rewatch". The Film Stage. Archived from the original on March 14, 2014.
"https://ml.wikipedia.org/w/index.php?title=ബ്രെയ്_ലാർസൺ&oldid=3753717" എന്ന താളിൽനിന്ന് ശേഖരിച്ചത്