ബ്രാഡ്‌ലി കൂപ്പർ
അമേരിക്കന്‍ ചലചിത്ര നടന്‍
(Bradley Cooper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ നടനും സംവിധായകനുമാണ് ബ്രാഡ്‌ലി കൂപ്പർ (ജനനം: 5 ജനുവരി 1975). തുടക്കത്തിൽ ഏലിയാസ് എന്ന് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. വെഡ്ഡിങ്ങ് ക്രാഷേഴ്സ് (2005), യെസ് മാൻ (2008), ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇന്റു യൂ (2009) തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി. ദി ഹാങ്ങോവർ (2009). ദി എ-ടീം (2010), ലിമിറ്റ്‌ലെസ്സ് (2011), ദി ഹാങ്ങോവർ -2, സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് (2012) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഇതിൽ സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് ഇദ്ദേഹത്തിന്റെ ആദ്യത്തെ അക്കാഡമി അവാർഡ് നാമനിർദ്ദേശത്തിന് അർഹനാക്കി. 2011-ൽ പീപ്പിൾ മാഗസിനിലൂടെ സെക്സിയെസ്റ്റ് മാൻ എലൈവ് എന്ന വിശേഷണത്തിനർഹനായി. ആദ്യമായി സംവിധാനം ചെയ്ത എ സ്റ്റാർ ഈസ് ബോൺ എന്നചിത്രത്തിന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം നേടി.
ബ്രാഡ്‌ലി കൂപ്പർ | |
---|---|
ജനനം | ബ്രാഡ്‌ലി ചാൾസ് കൂപ്പർ ജനുവരി 5, 1975 ഫിലാഡെൽഫിയ, പെൻസിൽവാനിയ, യു.എസ്സ്. |
തൊഴിൽ | നടൻ, സംവിധായകൻ |
സജീവ കാലം | 1999–തുടരുന്നു |
ജീവിതപങ്കാളി(കൾ) | ജെന്നിഫർ എസ്പോസിറ്റോ (2006–2007) |