ബോസ്ര

(Bosra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോസ്ര (അറബി: بصرى‎, translit. Buṣrā‎,) ബോസ്ട്ര, ബുസ്രാന, ബോസ്രാഹ് എന്നെല്ലാം അറിയപ്പെടുന്ന ബുസ്ര അൽ-ഷാം (അറബി: بصرى الشام‎, translit. Buṣrā al-Shām‎, തുർക്കിഷ്: Busra el-Şam) തെക്കേ സിറിയയിലെ ഒരു നഗരമാണ്. ഡാര ജില്ലയിലെ ഡാരാ ഗവർണ്ണറേറ്റിന്റെ കീഴിലാണ് ഈ നഗരം. സിറിയയിലെ ഹൗരാൻ പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2004 കാനേഷുമാരി പ്രകാരം ബോസ്രയിൽ 19,683 ജനങ്ങളുണ്ടെന്ന് സിറിയ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. 33,839 ജനങ്ങളുള്ള ബോസ്ര ഉപജില്ലയുടെ ഭരണസിരാകേന്ദ്രമാണ് ഈ നഗരം. ബോസ്രയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും സുന്നി മുസ്ളീങ്ങളാണ്. ഇവിടെ ഷിയ മുസ്ലീങ്ങളുടെ ചെറിയ വിഭാഗവും താമസിക്കുന്നു.[1] ബോസ്രക്ക് വളരെ പ്രൗഢമായ ഒരു പുരാതന ചരിത്രമുണ്ട്. ഈസ്റ്റേൺ ഓർത്തഡോക്സ് പട്രീഷ്യേറ്റ് ഓഫ് ആന്റിയോച് ആന്റ് ആൾ ദ ഈസ്റ്റ് ന്റെ ഭരണത്തിനുകീഴിൽ നിലനിന്ന പ്രൗഢമായ തലസ്ഥാനമായിരുന്നു റോമാസാമ്രാജ്യകാലത്ത് ഈ നഗരം. എന്നാൽ ഓട്ടോമാൻ സാമ്രാജ്യകാലത്ത് ഈ നഗരത്തിന്റെ പ്രസക്തി കുറഞ്ഞുവന്നു. എപ്പിസ്കോപ്പൽ സീ ഓഫ് മെൽകിറ്റെ കത്തോലിക് ആർക്കിപ്പാർച്ചിയും ലാറ്റിൻ കത്തോലിക് സീയും ആയി ഈ നഗരം പരിണമിച്ചു. ഇന്ന് ഈ നഗരം ഒരു പ്രധാന പുരാവസ്തു ഖനന സ്ഥലമാണ്. യുനെസ്കോ ഇതിനെ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു.

ബോസ്ര

بصرى
بصرى الشام
Town
Busra al-Sham
The centre of Bosra
The centre of Bosra
ബോസ്ര is located in സിറിയ
ബോസ്ര
ബോസ്ര
Location in Syria
Coordinates: 32°31′N 36°29′E / 32.517°N 36.483°E / 32.517; 36.483
Country Syria
GovernorateDaraa
DistrictDaraa
SubdistrictBosra
Occupation Southern Front
ജനസംഖ്യ
 (2004)
 • ആകെ19,683
 • Religions
Sunni Muslim
Shia Muslim (minority)
ഏരിയ കോഡ്15
Ancient City of Bosra
بصرى
Ancient Roman theatre.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസിറിയ Edit this on Wikidata
മാനദണ്ഡംi, iii, iv
അവലംബം22
നിർദ്ദേശാങ്കം32°31′N 36°29′E / 32.52°N 36.48°E / 32.52; 36.48
രേഖപ്പെടുത്തിയത്1980 (4th വിഭാഗം)
Endangered ()

ചരിത്രം

തിരുത്തുക
 
ബോസ്രയിലെ സിറ്റാഡെല്ലിന്റെ ഒരു കാഴ്ച

ഈ സ്ഥലത്തെപ്പറ്റി ആദ്യം പരാമർശിക്കപ്പെട്ട കൃതി തുത്മോസ് മൂന്നിന്റെയും അഖെനാതെന്നിന്റെയും 14-ാം നൂറ്റാണ്ടിലെ ലിഖിതങ്ങളിലാണ്. ബിസി 2-ാം നൂറ്റാണ്ടിലെ നബേറ്റെൻ സിറ്റിയായിരുന്നു ബോസ്ര. 106 എഡിയിൽ ട്രാജൻ ജനറലായിരുന്ന കൊർണെലിയസ് പാൽമ ഈ നബേറ്റൻ നഗരം കീഴ്പ്പെടുത്തി.

ചിത്രശാല

തിരുത്തുക
  1. Batatu, 1999, p. 24
"https://ml.wikipedia.org/w/index.php?title=ബോസ്ര&oldid=3930070" എന്ന താളിൽനിന്ന് ശേഖരിച്ചത്