ബോർ വന്യജീവി സങ്കേതം

(Bor Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ ഹിൻഗാനിക്കടുത്ത് സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് ബോർ കടുവ സംരക്ഷണകേന്ദ്രം. 2014 ജൂലായിലാണ് ഈ വന്യജീവി സങ്കേതം കടുവ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. 138.12 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് ഈ വന്യജീവി സങ്കേതത്തിന്. ബോർ അണക്കെട്ടിന്റെ ഒഴുക്ക് പ്രദേശവും ഈ വന്യജീവിസങ്കേതത്തിൽ ഉൾപ്പെടുന്നു.

Bor Wildlife Sanctuary & Tiger Reserve

'Satellite core' of Pench Tiger Reserve
Wildlife sanctuary
Bor Wildlife Sanctuary & Tiger Reserve is located in Maharashtra
Bor Wildlife Sanctuary & Tiger Reserve
Bor Wildlife Sanctuary & Tiger Reserve
Coordinates: 20°58′39″N 78°40′33″E / 20.97750°N 78.67583°E / 20.97750; 78.67583
Country India
StateMaharashtra
DistrictWardha District
Established1970
വിസ്തീർണ്ണം
 • ആകെ121.1 ച.കി.മീ.(46.8 ച മൈ)
ഉയരം
460 മീ(1,510 അടി)
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
Nearest cityWardha
IUCN categoryIV
Governing bodyMaharashtra State Forest Dept.
വെബ്സൈറ്റ്www.mahapenchtiger.com/Bor_Wildlife.aspx

ബോർ കടുവ സംരക്ഷണപ്രദേശവും അടുത്തുള്ള മറ്റ് ചില പ്രദേശങ്ങളും കൂടി പെഞ്ച് കടുവ സംരക്ഷണ പ്രദേശത്തിൽ ലയിപ്പിച്ച് ഇരട്ടിവലിപ്പമുള്ള ഒരു വളരെ നന്നായി സ്ഥാപിച്ച കടുവ സംരക്ഷിതപ്രദേശമാക്കാവുന്നതാണ്. 

മറ്റ് പല കടുവ സംരക്ഷിത കേന്ദ്രങ്ങളുടെയും മദ്ധ്യത്തിലാണ് ബോർ കടുവസങ്കേതം സ്ഥിതിചെയ്യുന്നത്.  വടക്കു കിഴക്കു് പെഞ്ച് കടുവസങ്കേതം(90 ചതുരശ്ര കിലോമീറ്റർ), കിഴക്ക് നഗ്സിറ നവേഗോൺ കടുവസങ്കേതം (125 ചതുരശ്ര കിലോമീറ്റർ), തെക്കുകിഴക്ക് ഉംറെഡ് കർത്തൻഡ്ല വന്യജീവി സങ്കേതം (75 ചതുരശ്ര കിലോമീറ്റർ), തെക്കുകിഴക്ക് തഡോബ അന്ധേരി കടുവസങ്കേതം (85 ചതുരശ്ര കിലോമീറ്റർ), തെക്ക്പടിഞ്ഞാറ് മേൽഘാട്ട് കടുവസങ്കേതം (140 ചതുരശ്രകിലോമീറ്റർ), വടക്ക്പടിഞ്ഞാറ് സത്പുര ദേശീയോദ്യാനവും കടുവസങ്കേതവും (160 ചതുരശ്രകിലോമീറ്റർ) എന്നിവയാണ് അവ.

സന്ദർശനവിവരം

തിരുത്തുക
 
MSH 3

ഈ കടുവസങ്കേതം സന്ദർശിക്കാവുന്ന ഏറ്റവും നല്ല സമയം ഏപ്രിൽ മെയ് മാസമാണ്. കടുവസങ്കേതം എല്ലാ തിങ്കളാഴ്ചകളിലും അവധിയാണ്.

എംഎസ്എച്3 പാതയിൽ വാർധ-നാഗ്പൂർ റോഡില് സെലൂവിൽവച്ച് ഹിൻഗിയിലേക്ക് വടക്കോട്ട് തിരിഞ്ഞ് പോയാൽ ബോർ അണക്കെട്ട് സന്ദർശിക്കാൻ കഴിയും. ഏറ്റവും അടുത്തുള്ള ബസ്സ് സ്റ്റേഷൻ ഹിൻഗി (5 കിലോമീറ്റർ അകലെ) ആണ്. ഏറ്റവും അടുത്തുള്ള തീവണ്ടിയാപ്പീസ് വാർധയാണ് (35 കിലോമീറ്റർ അകലെ). ഏറ്റവും അടുത്തുള്ള വിമാനത്താവളം നാഗ്പൂരാണ്(80 കിലോമീറ്റർ അകലെ)

2002 മുതൽ വന്യജീവി വിനോദസഞ്ചാരം ബോർ അണക്കെട്ട് കേന്ദ്രമാക്കി പ്രോത്സാഹിപ്പിച്ചുവരുന്നു. ഈ പദ്ധതിക്ക് 6.2 മില്യൺ രൂപ ചെലവായി. എംടിഡിസി യുടെ റിസോർട്ടിൽ 10 ഡബിൾബെഡ് മുറികളും 3 ഡോർമിറ്ററികളും റെസ്റ്റോറന്റ് സൗകര്യങ്ങളും ലഭ്യമാണ്.

അവലംബങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Map Bor Wildlife Sanctuary
  • Photos of a tiger captured by camera trap at Bor Sanctuary, 7 February 2010
"https://ml.wikipedia.org/w/index.php?title=ബോർ_വന്യജീവി_സങ്കേതം&oldid=3639426" എന്ന താളിൽനിന്ന് ശേഖരിച്ചത്