ബ്ലോയിംഗ് ഇൻ ദ വിൻഡ്
സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ബോബ് ഡിലൻ രചിച്ച പ്രധാന ഗാനങ്ങളിലൊന്നാണ് ബ്ലോയിംഗ് ഇൻ ദ വിൻഡ്. 1962 ൽ ആദ്യമായി അവതരിപ്പിച്ച ഈ ഗാനം പിന്നീട് 1963 ൽ "THE FREE LIVING" എന്ന ആൽബത്തിലുൾപ്പെടുത്തി പുറത്തിറക്കി. പ്രതിഷേധ ഗാനം എന്ന നിലയിൽ ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ - പൗരാവകാശ പ്രവർത്തകരുടെ ഉണർത്തുഗീതമായി ഇത് മാറി. സമാധാനം, യുദ്ധം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ ഈ ഗാനമുന്നയിക്കുന്നു.[2]
"ബ്ലോയിംഗ് ഇൻ ദ വിൻഡ്" | ||
---|---|---|
ഗാനം പാടിയത് ബോബ് ഡിലൻ | ||
from the album The Freewheelin' Bob Dylan | ||
ബി-സൈഡ് | "Don't Think Twice, It's All Right" | |
പുറത്തിറങ്ങിയത് | August 1963 | |
Format | 7" single | |
റെക്കോർഡ് ചെയ്തത് | July 9, 1962 Columbia Recording Studios, New York City, New York | |
Genre | Folk | |
ധൈർഘ്യം | 2:48 | |
ലേബൽ | Columbia | |
ഗാനരചയിതാവ്(ക്കൾ) | ബോബ് ഡിലൻ | |
സംവിധായകൻ(ന്മാർ) | John H. Hammond[1] | |
The Freewheelin' Bob Dylan track listing | ||
13 tracks
| ||
Music sample | ||
1994 ൽ ഗ്രമ്മി ഹാൾ ഓഫ് ഫേമിൽ ഈ ഗാനത്തെ ഉൾപ്പെടുത്തി. 2004 ൽ റോളിംഗ് സ്റ്റോൺസ് മാസികയുടെ 500 മഹത്തായ പാട്ടുകളുടെ പട്ടികയിൽ ഈ ഗാനത്തിന്14 ആം സ്ഥാനമായിരുന്നു. ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ - പൗരാവകാശ പ്രവർത്തകരുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ ഉണർത്തു ഗീതമായി. പത്തുകോടിയിലധികം ഡിസ്‌കുകൾ വിറ്റു റെക്കോർഡ് സൃഷ്ടിച്ച ഗാനമാണ് ബ്ളോയിംഗ് ഇൻ ദ് വിൻഡ്.
സ്വാധീനം
തിരുത്തുകനിരവധി കൃതികളിലും പല ദേശങ്ങളിലെ പാഠപുസ്തകങ്ങളിലും ഈ കവിതയും അതിലെ വരികളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഡഗ്ളസ് ആദംസിന്റെ ഹിച്ച് ഹൈക്കർസ് ഗൈഡ് ടു ഗാലക്സി എന്ന സയൻസ് ഫിക്ഷൻ ആത്യന്തിക ചോദ്യം ആ ഗാനത്തിലെ ആദ്യ വരികളായ "How many roads must a man walk down?"എന്നതാണ്.
1994 ലെ ഫോറസ്റ്റ് ഗംപ് എന്ന ചലച്ചിത്രത്തിലും ഈ ഗാനമുപയോഗിച്ചിട്ടുണ്ട്.
1975 ൽ ശ്രീലങ്കയിലെ ഹൈസ്കൂൾ പാഠപുസ്തകത്തിൽ ഷേക്സ്പിയർ കൃതി ഒഴിവാക്കി ഈ കവിത ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.[3][4]
കേരളത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തിൽ (2016)ഇതുൾപ്പെടുത്തിയിട്ടുണ്ട്.
ഇതും കാണുക
തിരുത്തുക- Flag of the United States
- List of anti-war songs
- List of Bob Dylan songs based on earlier tunes
കുറിപ്പുകൾ
തിരുത്തുക- ↑ Bjorner, Olof (2010-11-17). "1962 Concerts and Recording Sessions". Still on the Road. Retrieved 2011-01-17.
- ↑ Gold, Mick (2002).
- ↑ Samaranayake, Ajith (2004-12-19). "A Life in Ideas and Writing". Sunday Observer. Archived from the original on 2012-07-06. Retrieved 2016-10-14.
- ↑ Haththotuwegama, GK (2005-01-26). "E.F.C.Ludowyk Memorial Lecture". Official website of GK Haththotuwegama. Archived from the original on 2012-10-19. Retrieved 2016-10-14.
അവലംബം
തിരുത്തുക- Gill, Andy (1999), Classic Bob Dylan: My Back Pages, Carlton, ISBN 1-85868-599-0
{{citation}}
: More than one of|ISBN=
and|isbn=
specified (help) - Gray, Michael (2006), The Bob Dylan Encyclopedia, Continuum International, ISBN 0-8264-6933-7
{{citation}}
: More than one of|ISBN=
and|isbn=
specified (help) - Sounes, Howard (2001), Down The Highway: The Life Of Bob Dylan, Grove Press, ISBN 0-8021-1686-8
{{citation}}
: More than one of|ISBN=
and|isbn=
specified (help) - Williams, Richard (1992), Dylan: a man called alias, Bloomsbury, ISBN 0-7475-1084-9
{{citation}}
: More than one of|ISBN=
and|isbn=
specified (help)