ബ്ലാക്ക്-ഫ്ലാങ്കഡ് റോക്ക്-വാലാബി

(Black-flanked rock-wallaby എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാലാബിയുടെ പെട്രോഗേൽ ജനുസ്സിലെ നിരവധി റോക്ക് വാലബികളിൽ ഒന്നാണ് ബ്ലാക്ക്-ഫ്ലാങ്കഡ് റോക്ക്-വാലാബി (ശാസ്ത്രീയനാമം: Petrogale lateralis) ബ്ലാക്ക്-ഫൂട്ടഡ് റോക്ക്-വാലാബി, വാരു എന്നൊക്കെയും ഇവ അറിയപ്പെടുന്നു.

Black-flanked rock-wallaby[1]
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Infraclass: Marsupialia
Order: Diprotodontia
Family: Macropodidae
Genus: Petrogale
Species:
P. lateralis
Binomial name
Petrogale lateralis
(Gould, 1842)
Black-flanked rock-wallaby range
(blue — native, pink — reintroduced)
ഗൗൾഡ്സ് മാമൽസ് ഓഫ് ഓസ്ട്രേലിയ, 1863 എന്ന പുസ്തകത്തിൽ നിന്നുള്ള ചിത്രീകരണം[3]

ബ്ലാക്ക് ഫ്ലാങ്കഡ് വാലാബി തികച്ചും ജാഗ്രത പുലർത്തുന്ന ഒരു ജീവിയാണ്. കറുപ്പും ചാരനിറവും കലർന്ന ശരീരനിറം ഉപയോഗിച്ച് പാറക്കെട്ടിന്റെ നിറവുമായി ഇവ യോജിക്കുന്നു. പിന്നീട് വേനൽക്കാലത്ത് നിറം കുറയുന്നു. ഇവയ്ക്ക് ഹ്രസ്വവും കട്ടിയുള്ളതുമായ കമ്പിളി രോമങ്ങളുമുണ്ട്. ഇത് പ്രത്യേകിച്ച് വാൽ, പൃഷ്ഠഭാഗം, വശങ്ങൾ എന്നിവയുടെ അടിഭാഗത്ത് ഇടതൂർന്നിരിക്കുന്നു. നീളമുള്ളതും ബ്രഷ് പോലുള്ളതുമായ വാൽ ഒരു പാറയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുമ്പോൾ ശരീരം നേരെ നിൽക്കുവാൻ സഹായിക്കുന്നു. ഒപ്പം വഴുതിവീഴാതിരിക്കാൻ അവയുടെ പാദങ്ങളും പ്രാപ്തമാകുന്നു.

പാറക്കെട്ടുകൾക്കിടയിലാണ് രാത്രികാലങ്ങളിൽ വാലബി കാണപ്പെടുന്നത്. ഇവയ്ക്ക് സാധാരണയായി ചാരനിറത്തിലുള്ള തവിട്ടുനിറമാണ്. ഇളം വയറും നെഞ്ചും, തലയിൽ നിന്ന് നട്ടെല്ലിനു താഴേക്ക് ഇരുണ്ട വരയുണ്ട്. ഇരുണ്ട വാലും കാലും ഉണ്ട്.[4]

10 മുതൽ 100 വരെയുള്ള സംഘങ്ങളായാണ് ഈ വാലബികൾ താമസിക്കുന്നത്. സാധാരണയായി രാത്രിയിൽ പുൽമേടുകൾ പോലുള്ള തുറന്ന പ്രദേശങ്ങളിൽ ഇര തേടുന്നു. അവിടെ പഴങ്ങളും ഇലകളും പലതരം ഔഷധസസ്യങ്ങളും കാണുന്നു. കാരണം ഇവയുടെ ശരീരത്തിനു ജലത്തിൽ ഭൂരിഭാഗവും ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. ഇവ അപൂർവ്വമായി മാത്രം കുടിക്കുകയും പാറക്കെട്ടുകളിലെ ചൂടിൽ നിന്ന് മാറി ശരീരത്തിലെ ജലത്തെ സംരക്ഷിക്കുകയും ചെയ്യും.

വർഗ്ഗീകരണം

തിരുത്തുക

1842-ലാണ് ജോൺ ഗൌൾഡാണ് ഈ ഇനത്തെ ആദ്യമായി വർഗ്ഗീകരിച്ചത്. നാമനിർദ്ദേശം ചെയ്യപ്പെട്ട ഉപജാതികൾക്ക് പുറമെ കുറഞ്ഞത് രണ്ട് ഉപജാതികളെങ്കിലും നിലവിലുണ്ട്.[1]

1924-ൽ ലെ-സൂഫ് പെട്രോഗേൽ ലാറ്ററലിസ് പർപ്യൂറികോളിസ് (Petrogale lateralis purpureicollis) എന്ന് പ്രസിദ്ധീകരിച്ച ഒരു വിവരണം ചില പട്ടികകളിൽ നൽകിയിട്ടുണ്ട്.[5] എന്നാൽ ഇതിനെ ഇപ്പോൾ ഒരു പ്രത്യേക ഇനമായി കണക്കാക്കുന്നു.[1] മക്ഡൊണെൽ റേഞ്ചുകളിൽ നിന്നും പടിഞ്ഞാറൻ കിംബർലിയിൽ നിന്നും ലഭിച്ച മാതൃകകളും ബ്ലാക്ക് ഫ്ലാങ്കഡ് റോക്ക്-വാലബിയുടെ പ്രത്യേക ഉപജാതികളാകാൻ പര്യാപ്തമാണ്. ഈഅംഗസംഖ്യയെയും അംഗീകൃത ഉപജാതികളെയും ക്രോമസോം, മോർഫോളജിക്കൽ വ്യത്യാസങ്ങൾ എന്നിവയാൽ വേർതിരിച്ചിരിക്കുന്നു.[6]

  1. 1.0 1.1 1.2 Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 68. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Burbidge, A.; Woinarski, J.; Reed, J.; van Weenen, J.; Moseby, C.; Morris, K. (2008). "Petrogale lateralis". IUCN Red List of Threatened Species. 2008. Retrieved 29 December 2008. {{cite journal}}: Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. Mammals of Australia, Vol. II Plate 42, London, 1863
  4. Australian Geographic - October - December 2015 - P 75
  5. Vulnerable animals list at www.epa.qld.gov Archived March 21, 2008, at the Wayback Machine.
  6. Elbridge, M. D. B., & Close, R. L. (1995). Strahan, R. ed. Mammals of Australia. Reed Books. pp. 377-381. ISBN 1-56098-673-5.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക