ബിഗ് ബെന്റ് ദേശീയോദ്യാനം

(Big Bend National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ ടെക്സസിൽ മെക്സിക്കൊ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബിഗ് ബെന്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Big Bend National Park). 1,200-ൽ അധികം ഇനം സസ്യങ്ങൾ, 450ലധികം ഇനം പക്ഷികൾ, 56 സ്പീഷീസ് ഉരഗങ്ങൾ, 75 സ്പീഷിസ് സസ്തനികൾ എന്നിവയെ ഇവിടെ കണ്ടുവരുന്നു.[3]

Big Bend
ബിഗ് ബെന്റ്
National Park
The Rio Grande, separating Mexico and the United States, within the walls of Santa Elena Canyon.
രാജ്യം United States
സംസ്ഥാനം Texas
Region ചിഹ്വാഹുവാൻ മരുഭൂമി
പട്ടണം ആല്പൈൻ
River ഗ്രാന്റെ നദി
Location ബ്ര്യൂസ്റ്റർ കൗണ്ടി, ടെക്സസ്
 - coordinates 29°15′0″N 103°15′0″W / 29.25000°N 103.25000°W / 29.25000; -103.25000
Highest point
 - location എമോറി കൊടുമുടി, ചിസോസ് മലനിരകൾ
 - ഉയരം 7,832 അടി (2,387 മീ)
Lowest point
 - location റിയോ ഗ്രാൻഡെ
 - ഉയരം 1,800 അടി (549 മീ)
Area 801,163 ഏക്കർ (324,219 ഹെ) [1]
Founded ജൂൺ 12, 1944
Management നാഷണൽ പാർക് സർവീസ്
Visitation 388,290 (2016) [2]
IUCN category II - National Park
ബിഗ് ബെന്റ് ദേശീയോദ്യാനം is located in Texas
ബിഗ് ബെന്റ് ദേശീയോദ്യാനം
ബിഗ് ബെന്റ് ദേശീയോദ്യാനം is located in the United States
ബിഗ് ബെന്റ് ദേശീയോദ്യാനം
Website: Big Bend National Park

801,163 ഏക്കർ (324,219 ഹെ) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി.[1] ക്രിറ്റേഷ്യസ്, സീനോസോയിക് കാലഘട്ടങ്ങളിലെ ഫോസിലുകൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രം

തിരുത്തുക

സസ്യജന്തുജാലം

തിരുത്തുക
 
ബിഗ് ബെന്റ് ദേശീയോദ്യാനത്തിലെ ജവേലിന എന്നയിനം കാട്ടുപന്നി

ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും മരുഭൂമിയാണെങ്കിലും, നിരവധി സസ്യവർഗ്ഗങ്ങൾ ഇവിടെ കാണപ്പെടുന്നുണ്ട്. ഇവിടെ കാണപ്പെടുന്ന 1,200 സസ്യ സ്പീഷീസുകളിൽ 60 എണ്ണം കള്ളിച്ചെടി ഇനങ്ങളാണ്, over 600 ലധികം ഇനം കശേരുകികളും, ഏകദേശം 3,600 ഷഡ്പദ ഇനങ്ങളും ഇവിടെ അധിവസിക്കുന്നു. വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ഇവിടത്തെ ഈ ജൈവവൈവിധ്യത്തിനും കാരണം. ഉഷ്ണ മരുഭൂമികൾ, ഹിമം മൂടികിടക്കുന്ന പർവ്വതങ്ങൾ, ഫലഭൂയിഷ്ടമായ നദീതടങ്ങൾ എന്നിവ വിവിധ ജീവിവർഗ്ഗങ്ങൾക്ക് വാസസ്ഥാനമാകുന്നു.

മരുപ്രദേശത്ത് വസിക്കുന്ന മൃഗങ്ങളിൽ മിക്കവയേയും പകൽ സമയത്ത് കാണാൻ സാധിക്കാറില്ല. രാത്രികാലങ്ങളിലാണ് ഇവ ഭക്ഷണത്തിനും മറ്റുമായി പുറത്തിറങ്ങുന്നത്. പ്യൂമകളെയും (Puma concolor) ഈ ദേശീയോദ്യനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നിരിക്കിലും, കണക്കുകൾ പ്രകാരം ഇവിടെ വെറും രണ്ട് ഡസനോളം പ്യൂമകൾ മാത്രമേ വസിക്കുന്നുള്ളു.[4]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-05.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
  3. Gray, J.E.; Page, W.R., eds. (October 2008). Geological, geochemical, and geophysical studies by the U.S. Geological Survey in Big Bend National Park, Texas. Circular 1327. U.S. Geological Survey. ISBN 978-1-4113-2280-6.
  4. Uhler, John William. "Big Bend National Park Hiking Guide". Hillclimb Media. Archived from the original on 16 June 2008. Retrieved 2008-07-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക