ബെൽച്ചർ ദ്വീപുകൾ

(Belcher Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബെൽച്ചർ ദ്വീപുകൾ ([Inuit]: Sanikiluaq)[1] ഹഡ്സൺ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്. ബെൽച്ചർ ദ്വീപുകൾ ഏകദേശം 3,000 ചതുരശ്ര കിലോമീറ്റർ (1,160 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ഭരണപരമായി, ഈ ദ്വീപുകൾ കാനഡയിലെ നുനാവുട് പ്രദേശത്തെ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. സാനിക്കില്വാക്ക് എന്ന കുഗ്രാമം (ദ്വീപസമൂഹത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും വസിക്കുന്നത് ഇവിടെയാണ്) നുനാവടിന്റെ ഏറ്റവും തെക്കുഭാഗത്തായി ഫ്ലാഹെർട്ടി ദ്വീപിന്റെ വടക്കൻ തീരത്തായി സ്ഥിതിചെയ്യുന്നു.

ബെൽച്ചർ ദ്വീപുകൾ
Native name: Sanikiluaq
Belcherislands.png
Belcher Islands, Nunavut (red).
Geography
LocationHudson Bay
Coordinates56°20′N 79°30′W / 56.333°N 79.500°W / 56.333; -79.500 (Belcher Islands)Coordinates: 56°20′N 79°30′W / 56.333°N 79.500°W / 56.333; -79.500 (Belcher Islands)
ArchipelagoBelcher Islands Archipelago
Total islands1,500
Major islandsFlaherty Island, Kugong Island, Tukarak Island, Innetalling Island
Area2,896 കി.m2 (1,118 sq mi)
Administration
TerritoryNunavut
RegionQikiqtaaluk
Demographics
Population882 (2011)
Pop. density4.0 /km2 (10.4 /sq mi)
Ethnic groupsInuit

ഫ്ലാഹെർട്ടി ദ്വീപിനു സമാന്തരമായി സ്ഥിതിചെയ്യുന്ന മറ്റ് വലിയ ദ്വീപുകൾ കുഗോങ് ദ്വീപ്, ടുക്കരാക് ദ്വീപ്, ഇന്നെറ്റാല്ലിങ് ദ്വീപ് എന്നിവയാണ്.[2] 1,500 ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിലെ മറ്റു പ്രധാന ദ്വീപുകളിൽ മൂർ ദ്വീപ്, വീഗാന്റ് ദ്വീപ്, സ്പ്ലിറ്റ് ദ്വീപ്, സ്നേപ്പ് ദ്വീപ്, മാവർ ദ്വീപ് എന്നിവയും ദ്വീപ സമൂഹങ്ങളായ സ്ലീപ്പർ ദ്വീപുകൾ, കിംഗ് ജോർജ് ദ്വീപുകൾ, ബേക്കർ ഡസൻ ദ്വീപുകൾ എന്നിവയും ഉൾപ്പെടുന്നു.[3]

ചരിത്രംതിരുത്തുക

1914 ന് മുമ്പ്, ഇംഗ്ലീഷ് സംസാരിക്കുന്ന ഭൂപട നിർമ്മാതാക്കൾക്ക് ബെൽച്ചർ ദ്വീപുകളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരുന്നതിനാൽ അവർ ഭൂപടങ്ങളിൽ ദ്വീപുകളെ അവയുടെ യഥാർത്ഥ വ്യാപ്തിയെക്കാൾ ഏറെ ചെറുതായ പൊട്ടുകൾ പോലെ കാണിച്ചു. ആ വർഷം ജോർജ്ജ് വീറ്റാൽതക്[4] വരച്ച ഒരു ഭൂപടം റോബർട്ട് ഫ്ലാഹെർട്ടിയുടെ കൈകളിലെത്തിയതോടെ ഭൂപട രചയിതാക്കൾ ദ്വീപുകളെ കൂടുതൽ വ്യക്തതയോടെ സൂചിപ്പിച്ചു തുടങ്ങി.[5] റോയൽ നേവി അഡ്മിറലായിരുന്ന സർ എഡ്വേർഡ് ബെൽച്ചറിന്റെ (1799-1877) പേരിലാണ് ദ്വീപുകൾ അറിയപ്പെടുന്നത്.

അവലംബംതിരുത്തുക

  1. Issenman, Betty. Sinews of Survival: The living legacy of Inuit clothing. UBC Press, 1997. pp252-254
  2. "Section 15, Chart Information" (PDF). pollux.nss.nima.mil. p. 322. മൂലതാളിൽ (PDF) നിന്നും 2004-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-04.
  3. Johnson, Martha (1 June 1998). Lore: Capturing Traditional Environmental Knowledge. DIANE Publishing. pp. 71–. ISBN 978-0-7881-7046-1. ശേഖരിച്ചത് 17 November 2012.
  4. George Weetaltuk (ca. 1862-1956)
  5. Harvey, P.D.A. (1980). The History of Topographical Maps. Thames and Hudson. pp. 34–35. ISBN 0-500-24105 8.
"https://ml.wikipedia.org/w/index.php?title=ബെൽച്ചർ_ദ്വീപുകൾ&oldid=3446898" എന്ന താളിൽനിന്ന് ശേഖരിച്ചത്