മലബാർ ബിഗോണിയ

(Begonia malabarica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബിഗോണിയേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് മലബാർ ബിഗോണിയ (Malabar Begonia). ശാസ്ത്രനാമം: Begonia malabarica. ഇന്ത്യൻ തദ്ദേശീയവാസിയായ സപുഷ്പിയായ ഇതിനെ പശ്ചിമഘട്ടങ്ങളിലും പൂർവ്വഘട്ടങ്ങളിലും കണ്ടുവരുന്നു. കയ്യാലപ്പുളി, ജനാംകൊല്ലി, രക്തസൂരി, ചെറിയ ഞെരിഞ്ഞമ്പുളി എന്നീ പേരിലും അറിയപ്പെടുന്നു.[1]

മലബാർ ബിഗോണിയ
Begonia malabarica
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B malabarica
Binomial name
Begonia malabarica

വിവരണം തിരുത്തുക

ഇടത്തരം വലിപ്പമുള്ളതും നീളമുള്ളതുമായ തിളങ്ങുന്ന പച്ച രോമമുള്ള ഇലകളോട് കൂടിയ കട്ടിയുള്ള കാണ്ഡം ഇതിനുണ്ട്. ശൈത്യകാലത്ത് വെളുപ്പ്, റോസ് നിറങ്ങളിലുള്ള പൂക്കളുണ്ടാവുന്നു. ഇലകൾ ഹൃദയത്തിന്റെ ആകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഇലകൾക്കടിവശം പരുപരുത്ത രോമങ്ങൾ കാണാം.

വിതരണം തിരുത്തുക

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കേരളം, കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സ്വാഭാവികമായി കണ്ടുവരുന്നത്.[2] അലങ്കാര സസ്യമായിട്ട് വ്യാപകമായി ഉപയോഗിക്കുന്നു.

അവലംബം തിരുത്തുക

  1. https://www.flowersofindia.net/catalog/slides/Malabar%20Begonia.html
  2. https://indiabiodiversity.org/species/show/253308#speciesField4_4
"https://ml.wikipedia.org/w/index.php?title=മലബാർ_ബിഗോണിയ&oldid=3553524" എന്ന താളിൽനിന്ന് ശേഖരിച്ചത്