ബേദബ്രത പെയിൻ

Indian film-maker
(Bedabrata Pain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖനായ ചലച്ചിത്രസംവിധായനാണ് ബേദബ്രത പെയിൻ(27 മാർച്ച് 1963). നാസയിലെ ശാസ്ത്രഞ്ജനായിരുന്ന ബേദോ ഡിജിറ്റൽ ക്യാറകളിലുള്ള സീമോസ് സെൻസർ കണ്ടെത്തുന്ന ടീമിൽ പ്രധാന പങ്ക് വഹിച്ചു. വിവിധ കണ്ടുപിടിത്തങ്ങൾക്കുള്ള എൺപത്തിയേഴ് പേറ്റൻറുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2012 ലെ നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന് ഇദ്ദേഹത്തിന്റെ ചിറ്റഗോങ് എന്ന സിനിമ അർഹമായി.

ബേദബ്രത പെയിൻ
ജനനം (1963-03-27) 27 മാർച്ച് 1963  (61 വയസ്സ്)
പശ്ചിമ ബംഗാൾ
മറ്റ് പേരുകൾബേദോ
കലാലയംഐ.ഐ.ടി ഖരഗ്പൂർ
കൊളംബിയ സർവകലാശാല
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്,തിരക്കഥാകൃത്ത്
സജീവ കാലം2005—present
ജീവിതപങ്കാളി(കൾ)ഷൊണാലി ബോസ്[1]

ജീവിതരേഖ

തിരുത്തുക

ഖരഖ്പൂർ ഐ.ഐ.ടി.യിൽ ഇലക്‌ട്രോണിക്സ് പഠിച്ച വേദവൃത പൈൻ സ്‌കോളർഷിപ്പോടെ ഉന്നത പഠനത്തിന് കൊളംബിയ സർവകലാശാലയിലേക്ക് പോയി. അവിടെ അപ്ലൈഡ് ഫിസിക്സിൽ മാസ്‌റ്റേഴ്സ് ബിരുദവും പിഎച്ച്ഡിയും എടുത്തു നാസയിൽ ശാസ്ത്രജ്ഞനായി. ഡിജിറ്റൽ ക്യാമറയിൽ പിക്സൽ അടിസ്ഥാനമുപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങളാണ് വേദവൃതയെ ശ്രദ്ധേയനാക്കിയത്. 1990 ൽ തന്റെ നാലു സുഹൃത്തുക്കളോടൊപ്പം വേദോ ആവിഷ്കരിച്ച ആക്ടീവ് പിക്സൽ സെൻസർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ നിർമ്മിച്ചിട്ടുള്ളത്.[2][3][4] മൊബൈൽ ഫോണിൽ മുതൽ, മൂവി ക്യാമറയിലും(റെഡ് സിനിമയിൽ ഉപയോഗിച്ച പോലെയുള്ള ക്യാമറകൾ), നാസ ബഹിരാകാശ ടെലിസ്‌കോപ്പിലും വരെ ഈ ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നുണ്ട്.[5][6]

നാസയിലെ ഉദ്യോഗം രാജി വച്ചു സിനിമാ രംഗത്തിറങ്ങി.

ഫിലിമോഗ്രാഫി

തിരുത്തുക
വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2005 അമു ഹിന്ദി നിർമ്മാതാവ്
2012 ചിറ്റഗോങ് ഹിന്ദി നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, Won ദേശീയ ചലച്ചിത്രപുരസ്കാരം 2012 [7]

പുരസ്കാരങ്ങൾ

തിരുത്തുക
  • നവ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം 2012
  1. An interview with Shonali Bose, director of Amu
  2. "Active Pixel Sensor". Space Foundation. Retrieved 2013-03-17.
  3. "Bedabrata Pain's journey from a NASA scientist to a filmmaker". Ibnlive.in.com. 2012-10-08. Archived from the original on 2012-11-28. Retrieved 2013-03-17.
  4. "'Chittagong': We managed to capture the understated and cerebral Bengali heroism". Ibnlive.in.com. 2012-10-10. Archived from the original on 2012-10-10. Retrieved 2013-03-17.
  5. Pelican Imaging Comes Out of Stealth Mode[പ്രവർത്തിക്കാത്ത കണ്ണി]
  6. "Grain to pixel: The digital new wave". NDTV.com. 2012-10-15. Retrieved 2013-03-17.
  7. "60th National Film Awards Announced" (PDF) (Press release). Press Information Bureau (PIB), India. Retrieved 2013 March 18. {{cite press release}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബേദബ്രത_പെയിൻ&oldid=4092572" എന്ന താളിൽനിന്ന് ശേഖരിച്ചത്