കോവിദാരം
12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കോവിദാരം. (ശാസ്ത്രീയനാമം: Bauhinia variegata). പൂക്കൾക്ക് ഓർക്കിഡ് പൂക്കളുമായി സാമ്യമുള്ളതിനാൽ ഓർക്കിഡ് മരം എന്നറിയപ്പെടുന്നു. തെക്കുകിഴക്ക് ഏഷ്യൻ വംശജനാണ്. അലങ്കാരവൃക്ഷമായി വളർത്തുന്നു. ഹമ്മിംഗ് ബേഡുകളെ ആകർഷിക്കാൻ നട്ടുവളർത്താറുണ്ട്. കീടബാധ തീരെ കുറവാണ്[1]. മന്ദാരത്തിന്റെ അതേ ഇനത്തില്‍പെട്ട കൊവിദാരങ്ങളുടെ ഇലകളും മന്ദാരത്തിന്റേതിനോടു സമാനമാണു.
കോവിദാരം | |
---|---|
Flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. variegata
|
Binomial name | |
Bauhinia variegata |
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകOrchid Tree, Varigated Bauhinia • Hindi: Kachnar कचनार • Manipuri: চিঙথ্ৰাও Chingthrao • Marathi: kanaraj, kavidara, kanchan, rakta-kanchan • Malayalam: ചുവന്ന മന്ദാരം• Telugu: Bodanta, Daevakanchanamu • Kannada: arisinantige, ayata, bilikanjivala, irkubalitu • Bengali: ৰক্তকংচন Raktakanchan • Oriya: vau-favang, vaube, kachan • Khasi: Dieng long, Dieng tharlong • Assamese: Kotora, Kurol • Mizo: Vau-favang, Vaube, Vaufawang • Sanskrit: Ashmantaka, asphota, Chamarika, Chamari • Nepali: Takki, Koeralo (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കഷായം
ഗുണം :രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകപട്ട, പുഷ്പം [2]
ഔഷധഗുണങ്ങൾ
തിരുത്തുകചുമ, ആസ്ത്മ, വയറിലെ അസുഖങ്ങൾ, തൊണ്ടവേദന, ത്വഗ്രോഗങ്ങൾ എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു. ഉണങ്ങിയ മൊട്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്[3].
ചിത്രശാല
തിരുത്തുക-
കോവിദാരത്തിന്റെ തണ്ട്
-
ചുവന്ന മന്ദാരത്തിന്റെ പൂവ്
അവലംബം
തിരുത്തുക- ↑ http://www.abc.net.au/gardening/stories/s720256.htm
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ http://www.motherherbs.com/bauhinia-variegata.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക