ബേസൽ കൺവെൻഷൻ
രാജ്യങ്ങൾ തമ്മിലുള്ള അപകടകരമായ മാലിന്യങ്ങളുടെ നീക്കം കുറയ്ക്കുന്നതിനും പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ നിന്ന് അവികസിത രാജ്യങ്ങളിലേക്ക് (LDCs) അപകടകരമായ മാലിന്യങ്ങളുടെ കൈമാറ്റം തടയുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് ബേസൽ കൺവെൻഷൻ. എന്നിരുന്നാലും, റേഡിയോ ആക്ടീവ് മാലിന്യത്തിന്റെ ചലനത്തെ ഇത് അഭിസംബോധന ചെയ്യുന്നില്ല. ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ തോതും വിഷാംശവും കുറയ്ക്കാനും, അവയുടെ പാരിസ്ഥിതിക സൗഹാർദ്ദ പരിപാലനം ഉൽപ്പാദിപ്പിക്കുന്ന ഉറവിടത്തോട് കഴിയുന്നത്ര അടുത്ത് ഉറപ്പാക്കാനും, അവ ഉത്പാദിപ്പിക്കുന്ന അപകടകരമായ മറ്റ് മാലിന്യങ്ങൾ പാരിസ്ഥിതികമായി മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ എൽഡിസികളെ സഹായിക്കാനും കൺവെൻഷൻ ഉദ്ദേശിക്കുന്നു.
Basel Convention | |
---|---|
Basel Convention on the Control of Transboundary Movements of Hazardous Wastes and Their Disposal | |
Type of treaty | United Nations treaty |
Signed Location |
22 മാർച്ച് 1989[1] Basel, Switzerland[1] |
Effective Condition |
5 May 1992[1] Ninety days after the ratification by at least 20 signatory states[1] |
Signatories | 53[1] |
Parties | 187[1] |
Depositary | Secretary-General of the United Nations |
Languages | Arabic, Chinese, English, French, Russian, Spanish |
Basel Convention at Wikisource |
ഉടമ്പടി 1989 മാർച്ച് 21-ന് ഒപ്പുവെയ്ക്കുകയും 1992 മെയ് 5-ന് പ്രാബല്യത്തിൽ വരികയും ചെയ്തു. 2018 ഒക്ടോബറിൽ 199 സംസ്ഥാനങ്ങളും SAARS ഉം കൺവെൻഷനിലെ കക്ഷികളാണ്. ഹെയ്തിയും യുണൈറ്റഡ് സ്റ്റേറ്റ്സും കൺവെൻഷനിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അവരുടെ അംഗത്വം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.[1][2]
ലോകമെമ്പാടുമുള്ള ദശലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു നിവേദനത്തെത്തുടർന്ന്, അമേരിക്കയൊഴിച്ച് ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിത വസ്തുവായി ഉൾപ്പെടുത്താനുള്ള ബേസൽ കൺവെൻഷന്റെ ഭേദഗതിക്ക് 2019 മെയ് മാസത്തിൽ സമ്മതിച്ചു. [3][4] യുണൈറ്റഡ് സ്റ്റേറ്റ്സ് ഉടമ്പടിയിൽ ഒരു കക്ഷിയല്ലെങ്കിലും, ബേസൽ ആക്ഷൻ നെറ്റ്‌വർക്കിന്റെയും (BAN) വാഹകരുടെയും അഭിപ്രായത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കയറ്റുമതി "കപ്പലുകൾ കടലിൽ എത്തുമ്പോൾ തന്നെ ക്രിമിനൽ ട്രാഫിക്കാണ്". മറ്റെല്ലാ രാജ്യങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നതിനാൽ അത്തരം കയറ്റുമതികൾക്ക് ബാധ്യത നേരിടേണ്ടി വന്നേക്കാം.[5]
ചരിത്രം
തിരുത്തുക1970-കളിൽ വികസിത രാജ്യങ്ങളിൽ പാരിസ്ഥിതിക നിയമങ്ങൾ (ഉദാഹരണത്തിന്, RCRA) കർശനമാക്കിയതോടെ അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെലവ് നാടകീയമായി ഉയർന്നു. അതേ സമയം, ഷിപ്പിംഗിന്റെ ആഗോളവൽക്കരണം മൂലം മാലിന്യത്തിന്റെ അതിർവരമ്പുകൾ കൂടുതൽ വ്യാപിക്കപ്പെട്ടു. കൂടാതെ വികസനം നന്നേ കുറവുള്ള പല രാജ്യങ്ങളും വിദേശ നാണയത്തിന്റെ ആവശ്യക്കാരായി മാറുകയും ചെയ്തു. തൽഫലമായി അപകടകരമായ മാലിന്യങ്ങളുടെ വ്യാപാരം, പ്രത്യേകിച്ച് ഇത്തരം രാജ്യങ്ങളിലേക്ക് അതിവേഗം വളർന്നു.
ഖിയാൻ കടൽ മാലിന്യ നിർമാർജന സംഭവം ബേസൽ കൺവെൻഷന്റെ രൂപീകരണത്തിന് ഒരു കാരണമായിരുന്നു. അതിൽ അമേരിക്കൻ ഐക്യനാടുകളിലെ ഫിലാഡൽഫിയ നഗരത്തിൽ നിന്ന് ഇൻസിനറേറ്റർ ചാരം കൊണ്ടുപോകുന്ന ഒരു കപ്പൽ നിർബന്ധിതമായി കൊണ്ടുപോകുന്നതിന് മുമ്പ് ലോഡിന്റെ പകുതി ഹെയ്തിയിലെ ഒരു കടൽത്തീരത്ത് വലിച്ചെറിഞ്ഞു. പലതവണ അതിന്റെ പേര് മാറ്റി മാസങ്ങളോളം അത് കപ്പൽ യാത്ര നടത്തി. ഒരു തുറമുഖത്തും ചരക്ക് ഇറക്കാൻ കഴിയാത്തതിനാൽ, ജോലിക്കാർ ചരക്കിന്റെ ഭൂരിഭാഗവും കടലിൽ തള്ളിയതായി വിശ്വസിക്കപ്പെടുന്നു.
1988-ൽ അഞ്ച് കപ്പലുകൾ ചേർന്ന് 8,000 ബാരലോളം അപകടകരമായ മാലിന്യങ്ങൾ ഇറ്റലിയിൽ നിന്ന് നൈജീരിയയിലെ കൊക്കോ എന്ന ചെറുപട്ടണത്തിലേക്ക് കടത്തിക്കൊണ്ടുപോയതാണ് ബേസൽ കൺവെൻഷൻ രൂപീകരിക്കാനുണ്ടായ മറ്റൊരു കാരണം. പ്രതിമാസ വാടകയായ $100-ന് ഒരു നൈജീരിയക്കാരൻ തന്റെ കൃഷിഭൂമി ഇവർക്ക് മാലിന്യം ഉപേക്ഷിക്കാൻ വേണ്ടി ശരിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു.
2006 നവംബർ 27 മുതൽ ഡിസംബർ 1 വരെ നടന്ന യോഗത്തിൽ, ബേസൽ കരാറിലെ കക്ഷികളുടെ സമ്മേളനം ഇലക്ട്രോണിക് മാലിന്യങ്ങൾ, കപ്പലുകൾ പൊളിച്ചുനീക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
മൗറീൻ വാൽഷിന്റെ അഭിപ്രായത്തിൽ, OECD രാജ്യങ്ങളിൽ നിന്ന് വരുന്ന അപകടകരമായ മാലിന്യങ്ങളിൽ ഏകദേശം 4% മാത്രമാണ് യഥാർത്ഥത്തിൽ അന്താരാഷ്ട്ര അതിർത്തികളിലൂടെ കയറ്റി അയക്കുന്നത്.[6] ഈ മാലിന്യങ്ങളിൽ, രാസമാലിന്യങ്ങൾ, റേഡിയോ ആക്ടീവ് മാലിന്യങ്ങൾ, മുനിസിപ്പൽ ഖരമാലിന്യം, ആസ്ബറ്റോസ്, ഇൻസിനറേറ്റർ ആഷ്, പഴയ ടയറുകൾ എന്നിവ ഉൾപ്പെടുന്നു. വികസിത രാജ്യങ്ങളിൽ നിന്ന് വരുന്ന അന്തർദേശീയമായി കയറ്റുമതി ചെയ്യുന്ന മാലിന്യങ്ങളിൽ പകുതിയിലേറെയും വീണ്ടെടുക്കപ്പെടുന്നതിന് വേണ്ടിയും ബാക്കിയുള്ളത് അന്തിമ സംസ്കരണത്തിനുമാണ്.
പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ വർദ്ധിച്ച വ്യാപാരം കമ്പ്യൂട്ടറുകൾ പോലുള്ള ഉപയോഗിച്ച ഉൽപ്പന്നങ്ങളുടെ വിപണിയിൽ വർദ്ധനവിന് കാരണമായി. കോടിക്കണക്കിന് ഡോളറാണ് ഈ വിപണിയുടെ മൂല്യം. പക്ഷെ ഉപയോഗിച്ച കമ്പ്യൂട്ടറുകൾ ഒരു "ചരക്ക്" ആയി മാറുകയും ഒരു "മാലിന്യം" ആയി മാറുകയും ചെയ്യുമ്പോഴുള്ള വ്യത്യാസമാണ് പ്രശ്നം.
2018 ഒക്ടോബറിലെ കണക്കനുസരിച്ച്, 184 യുഎൻ അംഗരാജ്യങ്ങളും, കുക്ക് ദ്വീപുകളും, യൂറോപ്യൻ യൂണിയൻ, പലസ്തീൻ സ്റ്റേറ്റ് എന്നിവയും ഉൾപ്പെടുന്ന 187 കക്ഷികൾ ഉടമ്പടിയിലുണ്ട്. കിഴക്കൻ ടിമോർ, ഫിജി, ഗ്രെനഡ, ഹെയ്തി, സാൻ മറിനോ, സോളമൻ ദ്വീപുകൾ, ദക്ഷിണ സുഡാൻ, തുവാലു, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ഉടമ്പടിയിൽ പങ്കാളികളല്ലാത്ത ഒൻപത് യുഎൻ അംഗരാജ്യങ്ങൾ.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Status as at 13 January 2013". United Nations Treaty Database. Archived from the original on 9 September 2012. Retrieved 13 January 2013.
- ↑ "Parties to the Basel Convention". www.basel.int. Archived from the original on 14 June 2013. Retrieved 31 May 2013.
- ↑ UN Environment Programme, 12 May 2019 "Governments Agree Landmark Decisions to Protect People and Planet from Hazardous Chemicals and Waste, Including Plastic Waste"
- ↑ Phys.org, 10 May 2019 "180 Nations Agree UN Deal to Regulate Export of Plastic Waste"
- ↑ The Maritime Executive, 14 March 2021 "Report: U.S. Plastic Waste Exports May Violate Basel Convention"
- ↑ Walsh, Maureen (1992). "The global trade in hazardous wastes: domestic and international attempts to cope with a growing crisis in waste management". Catholic University Law Review. 42: 103–140.
Sources
തിരുത്തുകThis article incorporates text from a free content work. Licensed under Cc BY-SA 3.0 IGO License statement: Drowning in Plastics – Marine Litter and Plastic Waste Vital Graphics, United Nations Environment Programme. To learn how to add open license text to Wikipedia articles, please see Wikipedia:Adding open license text to Wikipedia. For information on reusing text from Wikipedia, please see the terms of use.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Toxic Exports, Jennifer Clapp, Cornell University Press, 2001.
- Challenging the Chip: Labor Rights and Environmental Justice in the Global Electronics Industry, Ted Smith, David A. Sonnenfeld, and David Naguib Pellow, eds., Temple University Press link, ISBN 1-59213-330-4.
- "Toxic Trade: International Knowledge Networks & the Development of the Basel Convention," Jason Lloyd, International Public Policy Review, UCL.
പുറംകണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Text of the regulation no.1013/2006 of the European Union on shipments of waste
- Flow of Waste among Basel Parties
- Introductory note to the Basel Convention by Dr. Katharina Kummer Peiry, Executive Secretary of the Basel Convention, UNEP on the website of the UN Audiovisual Library of International Law
- Basel Convention, Treaty available in ECOLEX-the gateway to environmental law (English)
- Organisations
- Basel Action Network
- Africa Institute for the Environmentally Sound Management of Hazardous and other Wastes a.k.a. Basel Convention Regional Centre Pretoria
- Page on the Basel Convention at Greenpeace
- Basel Convention Coordinating Centre for Asia and the Pacific