അരിസോണ ഗർത്തം

(Barringer Crater എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ വടക്കേ അരിസോണയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഉൽക്കാപതനം മൂലം ഉണ്ടായ വലിയ ഗർത്തമാണ് അരിസോണ ഗർത്തം. മീറ്റിയോർ ക്രാറ്റർ, ക്യാനയോൺ ഡയബ്ലോ എന്നും ഇതറിയപ്പെടുന്നു. ഡാനിയൽ ബാരിംഗർ എന്ന ഭൌമശാസ്ത്രജ്ഞനാണ് ഈ ഗർത്തം ഉൽക്കാ പതനം മൂലമുണ്ടായതാണ് എന്ന ആശയം മുന്നോട്ടു വച്ചത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ബാഗിംഗർ ഗർത്തം എന്നും ഇത് അറിയപ്പെടുന്നു.

മീറ്റിയോർ ക്രാറ്റർ
ബാരിങ്ങർ ക്രാറ്റർ അഥവാ ക്യാനയോൺ ഡയബ്ലോ
Impact crater/structure
Confidenceconfirmed[1]
Diameter1.186 kilometers (0.737 mi)
Age50,000 വർഷം
Exposedഅതെ
Drilledഅതെ
Bolide typeiron meteorite
Location
Coordinates35°1′38″N 111°1′21″W / 35.02722°N 111.02250°W / 35.02722; -111.02250
Countryഅമേരിക്കൻ ഐക്യനാടുകൾ
Stateഅരിസോണ
മീറ്റിയോർ ക്രാറ്റർ is located in Arizona
മീറ്റിയോർ ക്രാറ്റർ
മീറ്റിയോർ ക്രാറ്റർ
സ്ഥാനം
Accessഇന്റർസ്റ്റേറ്റ് 40
അരിസോണയിലെ പ്രശസ്തമായ ഗർത്തം

സമുദ്രനിരപ്പിൽ നിന്നും 1,740 മീറ്റർ ഉയരത്തിലാണ് ഈ ഗർത്തം. 1,200 മീറ്റർ വ്യാസമുള്ള ഈ ഗർത്തത്തിന് 170 മീറ്ററോളം ആഴം ഉണ്ട്. ഭൌമശാസ്ത്രജ്ഞരുടെ ഗവേഷണ കേന്ദ്രം കൂടിയാണ് ഈ ഗർത്തം. ഗർത്തത്തിന്റെ അരികുകൾ 45 മീറ്ററോളം ഉയർന്നാണ് നിൽക്കുന്നത്.
അൻപതിനായിരം വർഷങ്ങൾക്കു മുൻപ് പ്ലേസ്റ്റസീനിയം കാലഘട്ടത്തിലാണ് ഈ ഗർത്തം രൂപപ്പെട്ടത് എന്ന് കരുതുന്നു. അൻപത് മീറ്ററോളം വ്യാസം വരുന്ന ഒരു ഉൽക്കയാണ് ഇവിടെ പതിച്ചതെന്നാണ് നിഗമനം. 12.8 കിലോമീറ്റർ പ്രതി സെക്കന്റ് എന്ന വേഗതയിലായിരുന്നു ഉൽക്കാപതനം എന്ന് ആധുനിക കണക്കുകൾ സൂചിപ്പിക്കുന്നു.

അവലംബം തിരുത്തുക

  1. "Barringer". Earth Impact Database. University of New Brunswick. Retrieved 2008-12-30. {{cite web}}: Cite has empty unknown parameter: |accessyear= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Panoramic from the lower viewing deck


"https://ml.wikipedia.org/w/index.php?title=അരിസോണ_ഗർത്തം&oldid=3623594" എന്ന താളിൽനിന്ന് ശേഖരിച്ചത്