ബാർബി

(Barbie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാർബി ലോക പ്രശസ്തമായ ഒരു പാവയാണ് .1959-ലാണ് ബാർബി പാവകൾ നിർമ്മിക്കാൻ തുടങ്ങിയത്.മാട്ടേൽ എന്ന അമേരിക്കൻ കമ്പനിയാണ് ബാർബി പാവകൾ നിർമ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്.[1]ബാർബി പാവയുടെ പിന്നിലുള്ള ആശയം വ്യവസായി ആയ റൂത്ത് ഹാൻഡ്‌ലർ എന്ന സ്ത്രീയാണ് രൂപപെടുത്തിയത്, അതിനവർക്ക് പ്രചോദനമായത് ഒരു ജർമ്മൻ പാവയായ ബിൽഡ് ലില്ലി ആയിരുന്നു.ഹാരോൾഡ് മാട്‌സൺ, റൂത്ത് ഹാൻഡ്‌ലർ,റൂത്ത് ഹാൻഡ്‌ലറുടെ ഭർത്താവ് ഏലിയറ്റ് ഹാൻഡ്‌ലർ എന്നിവർ ചേർന്ന് 1945 ൽ സ്ഥാപിച്ച മാട്ടേൽ കമ്പനി കോടികളുടെ ലാഭമാണ് ബാർബിയുടെ നിർമ്മാണത്തിലൂടെ നേടിയത്. 50 കൊല്ലത്തിലധികമായി പാവകളുടെ വിപണിയിലെ പ്രധാന സാന്നിധ്യമാണ് ബാർബി പാവ.എണ്ണമറ്റ വിവാദ വിഷയങ്ങളാണ് തന്റെ ചെറിയ വസ്ത്രങ്ങളിലൂടെയും തന്നെകുറിച്ചുള്ള അനുകരണങ്ങളിലൂടെയും ബാർബി പാവക്കുള്ളത്.

ബാർബി
ആദ്യ രൂപംMarch 9, 1959
രൂപികരിച്ചത്റൂത്ത് ഹാൻഡ്‌ലർ
Information
വിളിപ്പേര്ബാർബി
OccupationSee: Barbie's careers
കുടുംബംSee: List of Barbie's friends and family
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-25. Retrieved 2011-07-26.
"https://ml.wikipedia.org/w/index.php?title=ബാർബി&oldid=3680235" എന്ന താളിൽനിന്ന് ശേഖരിച്ചത്