ബാങ്ക് ഓഫ് ഇന്ത്യ
(Bank of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.ജൂലൈ 1969 വരെ ഒരു സ്വകാര്യസ്ഥാപനമായിരുന്നു[1].
Public (ബി.എസ്.ഇ.: BOI) | |
ഉത്പന്നങ്ങൾ | Commercial Banking Retail Banking Private Banking Asset Management Mortgages Credit Cards |
വെബ്സൈറ്റ് | www.bankofindia.com |
ചരിത്രം
തിരുത്തുക- 1906ൽ നിലവിൽ വന്നു.
- 1921ൽ മുംബൈ സ്റ്റോക്ക് എക്സ്ചെഞ്ചുമായി ക്ലിയറിങ് ഹൗസ് കൈകാര്യം ചെയ്യാമെന്ന ധാരണയിലെത്തി
- 1946ൽ ലണ്ടനിൽ ശാഖ തുറന്നു.
- 1950ൽ ടോക്കിയോ, ഒസാകാ എന്നിവിടങ്ങളിൽ ശാഖകൾ തുടങ്ങി.
- 1951ൽ സിംഗപൂരിൽ ശാഖ തുറന്നു
- 1953ൽ കെനിയയിലും ഉഗാണ്ടയിലും പ്രവർത്തനം വ്യാപിപ്പിച്ചു.
- 1960ൽ ഹോങ് കോങിൽ പ്രവർത്തനമാരംഭിച്ചു.
- 1962ൽ നൈജീരിയയിൽപ്രവർത്തനമാരംഭിച്ചു.
- 1967ൽ താൻസാനിയൻ സർക്കാർ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളെ ദേശസാൽക്കരിച്ചു.
- 1969ൽ ഭാരതസർക്കാർ ഒന്നാം ഘട്ട ദേശസാൽക്കരണത്തിന്റെ ഭാഗമായി മറ്റു 13 ബാങ്കുകളോടൊപ്പം ബാങ്ക് ഓഫ് ഇന്ത്യയേയും ദേശസാൽക്കരിച്ചു.
- 1986ൽ പറവൂർ സെൻട്രൽ ബാങ്കിനെ ഏറ്റെടുത്തു.
മറ്റുവിവരങ്ങൾ
തിരുത്തുകബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ കൊൽക്കത്തയിൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ ലണ്ടനിൽ 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിൽ 1964ൽ സ്ഥാപിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-03. Retrieved 2011-12-02.