ബമർ ജനത
മ്യാൻമാറിലെ ഒരു പ്രമുഖ ഗോത്ര വംശമാണ് ബമർ ജനങ്ങൾ. Bamar (Burmese : ဗမာလူမျိုး; MLCTS: ba. ma lu myui:; IPA: [bəmà lùmjó])[1] മ്യാൻമാറിലെ ഇരാവതി നദീ തടപ്രദേശത്താണ് ഇവർ പ്രധാനമായും വസിക്കുന്നത്. മ്യാൻമാറിന്റെ ഔദ്യോഗിക ഭാഷയായ ബർമ്മീസ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ബമർ ജനതയുടെ ആചാരങ്ങളും വ്യക്തിത്വവും ബർമ്മീസ് അതിർത്തിയിലെ സംസ്‌കാരവുമായി വളരെ അടുത്ത് ഇഴചേർന്നിരിക്കുന്നു. ബമർ ജനങ്ങളെ പലപ്പോഴും കൃത്യതയില്ലാതെ ബർമ്മീസ് എന്ന് വിളിക്കുന്നുണ്ട്. വംശപരമായി പരിഗണിക്കാതെ ഈ പദം പലപ്പോഴും മ്യാനമാർ ജനതയെ മൊത്തത്തിൽ അഭിസംബോധന ചെയ്യാൻ സമകാലിനത്തിൽ ഉപയോഗിച്ച് വരുന്നുണ്ട്.
Total population | |
---|---|
c. 30,000,000 | |
Regions with significant populations | |
Myanmar, Thailand, Singapore, Malaysia, United States, United Kingdom, Australia | |
Myanmar | 28,950,000 |
Thailand | 1,000,000 |
Singapore | 50,000 |
Languages | |
Burmese | |
Religion | |
Theravada Buddhism | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Rakhine, Marma, Chakma, Yi, Nakhi, Tibetans |
ഉത്ഭവം
തിരുത്തുകപൂർവ്വേഷ്യൻ വംശജരാണ് ബമർ ജനത. സിനോ-ടിബറ്റൻ ഭാഷ സംസാരിക്കുന്നവരാണ് ബമർ. 1200-1500 വർഷങ്ങൾക്ക മുൻപ് ചൈന-ഇന്ത്യ അതിർത്തി പ്രദേശത്ത് നിന്ന് അപ്പർബർമ്മയിസെ ഇരാവതി നദീ തടപ്രദേശത്തേക്ക് കുടിയേറിയ ജനതയാണ് ബമർ. കഴിഞ്ഞ സഹസ്രാബ്ദം വരെ, ബമർ ജനത വ്യാപകമായി ഓസ്‌ട്രോ ഏഷ്യാറ്റിക് ഭാഷയായ മോൻ ഭാഷയും സിനോ ടിബറ്റൻ ഭാഷ സംസാരിക്കുന്ന പിയു സിറ്റി സംസ്ഥാനത്തെക്കും ആഗിരണം ചെയ്തു..[2]
ഭാഷ
തിരുത്തുകമ്യാൻമാറിന്റെ ഔദ്യോഗിക ഭാഷയായ ബർമ്മീസ് ഭാഷയാണ് ഭൂരിപക്ഷം ബമർ ജനതയും സംസാരിക്കുന്നത്. മറ്റു ന്യൂനപക്ഷ ഗോത്ര വംശങ്ങളും ഈ ഭാഷ തന്നെയാണ് സംസാരിക്കുന്നത്. ബർമ്മീസ് ഭാഷ ഛാന്ദസമായ, സമകാലികതയുള്ള, സ്വരപ്രമാണമുള്ള ഒരു ഭാഷയാണ്. സംഭാഷണ ശബ്ദങ്ങളുടെ അനുക്രമമുള്ള അക്ഷരങ്ങളുള്ള വ്യാകരണ ബന്ധങ്ങളുള്ള ഒരു ഭാഷയാണ് ബർമ്മീസ്. വിഷയം - വസ്തു - ക്രിയ എന്നതാണ് ഭാഷയിലെ പദങ്ങളു ക്രമം. സിനോ റ്റിബറ്റൻ ഭാഷാ കുടുംബത്തിലെ ലോലോ ബർമ്മീസ് ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് ബർമ്മീസ് ഭാഷ. ബർമ്മീസ് അക്ഷരമാല ആത്യന്തികമായി ഒരു ബ്രാഹ്മി അക്ഷരമാല കുടുംബത്തിൽ നിന്നുള്ളതോ, അല്ലെങ്കിൽ കടമ്പ ലിപിയോ പല്ലവ ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്. 1800കളിൽ ഇംഗ്ലീഷ് ഭാഷ ഒരു വാണിജ്യ ഭാഷ എന്ന നിലയിൽ ബമർ ജനങ്ങൾക്കിടയിൽ സ്വാധീനം നേടിയിരുന്നു, ബ്രിട്ടീഷുകാർക്ക് വ്യാപാരം നടത്താൻ വേണ്ടിയായിരുന്നു, പിന്നീട് ബമർ ജനത ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലായി തുടർന്നു.
വ്യാപനം
തിരുത്തുകബമർ ജനത ഏറ്റവും കൂടുതൽ വസിക്കുന്നത് മ്യാൻമാറിലാണ്. ഏറ്റവും വലിയ വംശീയ വിഭാഗണാണ് ഇത്. ധാരാളം ബമർ ജനങ്ങൾ യൂറോപ്പിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ബ്രിട്ടനിലാണ് ഇവർ കൂടുതൽ ഉള്ളത്. രണ്ടാം ലോക മാഹാ യുദ്ധകാലം മുതൽക്ക് ബർമ്മീസ് കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും സൈനിക ഭരണകൂടത്തിന്റെ കാലത്തും സമീപ കാലത്തും ഈ പ്രതിഭാസം തുടർന്നുകൊണ്ടിരിക്കുകയാണ്. മ്യാൻമറിന്റെ വംശീയ വൈവിധ്യം പ്രതിഫലിക്കും. 1948ൽ ബർമ്മ സ്വതന്ത്രമായതിനെ തുടർന്ന് ആംഗ്ലോ ബർമ്മീസ് ആദ്യമായി, യുനൈറ്റ്ഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസ്‌ലാന്റ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. തുടർന്ന് ബമർ ജനങ്ങൾ സ്വന്തമായി മലേഷ്യ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്‌വാൻ, ഓസ്‌ട്രേലിയ, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് കുടിയേറ്റം നടത്തി.
സംസ്കാരവും സമൂഹവും
തിരുത്തുകബമർ സംസ്‌ക്കാരം അയൽ രാജ്യങ്ങളിലുടെ സംസ്‌കാരങ്ങളുമായി ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് അവരുടെ ഭാഷ, ഭക്ഷണ രീതികൾ, സംഗീതം, നൃത്തം, നാടക വേദികൾ, കല, സാഹിത്യം എന്നിവയിൽ വ്യക്തമാകുന്നുണ്ട്. ചരിത്രപരമായി പ്രാദേശിക തലത്തിൽ തേർവാദ ബുദ്ധിസത്തിന്റെ ഏറെ സ്വാധീനമുണ്ട്.
പരമ്പരാഗത വസ്ത്രം
തിരുത്തുകബമർ ജനതയുടെ പരമ്പരാഗത വസ്ത്രം സരോങ്ക്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ബർമ്മീസ് ലുങ്കിയാണ്. ബമർ വനിതകൾ ഉപയോഗിക്കുന്ന സരോങ്ക് അറിയപ്പെടുന്നത് ഹ്തമയ്ൻ എന്നാണ്. അരയിൽ ചുറ്റിയെടുക്കുന്ന ഒരു നീളൻ തുണിയാണിത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 1 നവംബർ 2014. Retrieved 26 നവംബർ 2016.
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)