ബാൽഭാക്രാം ദേശീയോദ്യാനം
(Balphakram National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാശ്വതമായ കാറ്റിന്റെ പ്രദേശം എന്നും ആത്മാവിന്റെ ആവാസ കേന്ദ്രം എന്നും അറിയപ്പെടുന്നു
ബാൽഭാക്രാം ദേശീയോദ്യാനം | |
---|---|
Location | South Garo Hills of Meghalaya |
Nearest city | Baghmara |
Coordinates | 25°25′N 90°52′E / 25.417°N 90.867°E |
Area | 220 കി.m2 (85 ച മൈ) |
Established | 27 December 1987 |
Governing body | Government of Meghalaya, Government of India |
മേഘാലയയിലെ പടിഞ്ഞാറൻ ഗാരോ കുന്നിലും പടിഞ്ഞാറൻ ഖാസി കുന്നിലുമായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ബാൽഭാക്രാം ദേശീയോദ്യാനം. 1869-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇതിന്റെ വിസ്തൃതി 220 ചതുരശ്രകിലോമീറ്ററാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ ഇതു സ്ഥിതി ചെയ്യുന്നു.
സസ്യജാലങ്ങൾ
തിരുത്തുകഇലപൊഴിയും വനമായ ഇവിടെ മുള, പുല്ല്, കുറ്റിക്കാടുകൾ എന്നിവ ധാരാളമായി കാണപ്പെടുന്നു. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.
ജന്തുജാലങ്ങൾ
തിരുത്തുകആന, ക്ലൗഡഡ് ലെപ്പേർഡ്, സ്വർണപ്പൂച്ച , കുറുനരി, ഉറുമ്പുതീനി, കാട്ടുപോത്ത്, പെരുമ്പാമ്പ്, വേഴാമ്പൽ, ഹൂലോക്ക് ഗിബ്ബൺ, ഹിമാലയൻ കരിങ്കരടി എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ.