ബല റാം നന്ദ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(Bal Ram Nanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബല റാം നന്ദ (1917 - 30 മേയ് 2010) ഒരു ഇന്ത്യൻ ചരിത്രകാരനായിരുന്നു. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തക പരമ്പരയുടെ മുഖ്യപത്രാധിപൻ എന്ന നിലയിലാണ് ബൗദ്ധികലോകത്ത് ശ്രദ്ധേയനായത്. നിലവിൽ പാകിസ്താന്റെ ഭാഗമായ റാവൽപ്പിണ്ടിയിൽ 1917 ഒക്ടോബർ 11-ന് പുരുഷോത്തംദാസ് നന്ദയുടെയും മായാദേവി നന്ദയുടെയും മകനായി ജനിച്ചു. ലാഹൂർ ഗവൺമെന്റ് കോളജിൽനിന്നും 1937-ൽ ചരിത്രത്തിൽ ബിരുദവും 1939-ൽ ബിരുദാനന്തര ബിരുദവും നേടി. 1942-ൽ ഇന്ത്യൻ റെയിൽവേയിൽ ഉയർന്ന ഉദ്യോഗസ്ഥനായി ചേരുകയും വിവിധ പദവികൾ വഹിക്കുകയും ചെയ്തു. 1965-ൽ തീൻമൂർത്തി മ്യൂസിയം ആൻഡ് ലൈബ്രറി ആരംഭിച്ചപ്പോൾ അതിന്റെ പ്രഥമ ഡയറക്ടറായി. 1980 വരെ ആ ചുമതല വഹിച്ചു.

പ്രധാനരചനകൾ

തിരുത്തുക
  • ഗാന്ധി; എ പിക്റ്റോറിയൽ ബയോഗ്രഫി
  • ഇൻ ഗാന്ധീസ് ഫൂട്ട്സ്റ്റെപ്സ്,
  • ദ് ലൈഫ് ആൻഡ് ടൈംസ് ഒഫ് ജാമ്നലാൽ ബജാജ്,
  • ഇൻ സെർച്ച് ഒഫ് ഗാന്ധി,
  • ദി നെഹ്റൂസ്: മോട്ടിലാൽ ആൻഡ് ജവാഹർലാൽ,
  • ഗാന്ധി ആൻഡ് ഹിസ് ക്രിട്ടിക്സ്,
  • മഹാത്മാഗാന്ധി: എ ബയോഗ്രഫി,
  • ഗോഖലേ: ദി ഇന്ത്യൻ മോഡറേറ്റ്സ് ആൻഡ് ദ് ബ്രിട്ടീഷ് രാജ്,
  • ജവാഹർലാൽ നെഹ്റു: റിബൽ ആൻഡ് സ്റ്റേറ്റ്സ്മാൻ,

തുടങ്ങി ജീവചരിത്രശാഖയെ സമ്പന്നമാക്കിയ നിരവധി രചനകൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

ജീവചരിത്രകാരൻ

തിരുത്തുക

ജീവചരിത്രരചനയിലെ നന്ദയുടെ സവിശേഷപാടവം കണ്ടറിഞ്ഞ നെഹ്റു തന്റെ പിതാവിന്റെ ജീവചരിത്രമെഴുതാൻ ഇദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.

  • ഗാന്ധി: പാൻ ഇസ്ലാമിസം,
  • ഇംപീരിയലിസം ആൻഡ് നാഷണലിസം ഇൻ ഇന്ത്യ,
  • സോഷ്യലിസം ഇൻ ഇന്ത്യ, ഗോഖലേ,
  • ഗാന്ധി ആൻഡ് ദ് നെഹ്റൂസ്: സ്റ്റഡീസ് ഇൻ ഇന്ത്യൻ നാഷണലിസം

എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റുപ്രധാന കൃതികൾ.

പുരസ്കാരങ്ങൾ

തിരുത്തുക
  • ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസസ് റിസർച്ച് നാഷണൽ ഫെല്ലോഷിപ്പ്,
  • ദാദാഭായി നവറോജി മെമ്മോറിയൽ പുരസ്കാരം

തുടങ്ങി ഒട്ടനേകം പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

  • 1988-ൽ പദ്മഭൂഷനും
  • 2003-ൽ പദ്മവിഭൂഷനും നൽകി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നന്ദ, ബി.ആർ. (1917 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബല_റാം_നന്ദ&oldid=3638812" എന്ന താളിൽനിന്ന് ശേഖരിച്ചത്