ബാണഭട്ടൻ

(Bāṇabhaṭṭa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹർഷവർദ്ധനന്റെ(606–647 CE) സദസ്സിലെ സംസ്കൃത പണ്ഡിതനും ആസ്ഥാനകവിയായിരുന്നു 'ബാണഭട്ടൻ. ഹർഷന്റെ ജീവചരിത്രം പ്രധാന വിഷയമായ ഹർഷചരിതം, കാദംബരി എന്നിവയാണ് പ്രധാനകൃതികൾ. കാദംബരി പൂർത്തിയാക്കുന്നതിനു മുൻപു ബാണഭട്ടൻ മരണമടഞ്ഞതിനാൽ പുത്രനായ ഭൂഷണഭട്ടനായിരുന്നു ഈ കൃതി പൂർത്തീകരിച്ചത്. ചിത്രഭാനുവും രാജദേവിയുമാണ് ബാണഭട്ടന്റെ മാതാപിതാക്കൾ. ബീഹാറിലെ ഛപ്ര ജില്ലയിൽ പെടുന്ന പ്രിതികൂടയിലാണ് അദ്ദേഹം ജനിച്ചത് .

  1. The Harsa-Carita of Bana. Translated by E. B. Cowell and F. W. Thomas. London: Royal Asiatic Society, 1897, 4-34.
"https://ml.wikipedia.org/w/index.php?title=ബാണഭട്ടൻ&oldid=2857391" എന്ന താളിൽനിന്ന് ശേഖരിച്ചത്