ഉപ്പിളിയൻ

(Asystasia dalzelliana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒരു മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു ബഹുവർഷിയായ[1] കുറ്റിച്ചെടിയാണ് ഉപ്പിളിയൻ. (ശാസ്ത്രീയനാമം: Asystasia dalzelliana). ഉപ്പുതെളി, ഉപ്പിളി, മയിത്താൾ, മൈത്താൾ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.

ഉപ്പിളിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. dalzelliana
Binomial name
Asystasia dalzelliana
Santapau
Synonyms
  • Asystasia violacea Dalzell ex C.B.Clarke


നാട്ടുവൈദ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ചെടി പണ്ട് ഉപ്പു ശുദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്നു. മാലിന്യമുള്ള ഉപ്പ് തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ട ശേഷം ഉപ്പിളിയന്റെ തണ്ട് ചതച്ച് ചേർത്ത് വീണ്ടും തിളപ്പിക്കുന്നു. കുറെക്കഴിയുമ്പോൾ മാലിന്യങ്ങളും ചെടിയുടെ ഭാഗങ്ങളും പതഞ്ഞ് മുകളിലെത്തുന്നു. ഇത് മാറ്റുമ്പോൾ ശുദ്ധമായ ഉപ്പുജലം ലഭിക്കുന്നു.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉപ്പിളിയൻ&oldid=4140846" എന്ന താളിൽനിന്ന് ശേഖരിച്ചത്