അശുതോഷ് മുഖർജി
(Ashutosh Mukherjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാഭ്യാസ വിചക്ഷണനും, കൽക്കട്ടാ സർവ്വകലാശാലയുടെ രണ്ടാമത്തെ വൈസ് ചാൻസലറുമായിരുന്നു അശുതോഷ് മുഖർജി (29 ജൂൺ 1864 – 25 മെയ് 1924).
അശുതോഷ് മുഖർജി | |
---|---|
ജനനം | കൊൽക്കത്ത, ബ്രിട്ടീഷ് ഇന്ത്യ | 29 ജൂൺ 1864
മരണം | മേയ് 25, 1924 പട്ന , ബ്രിട്ടീഷ് ഇന്ത്യ | (പ്രായം 59)
തൊഴിൽ | വിദ്യാഭ്യാസ വിചക്ഷണൻ, കൊൽക്കത്ത സർവ്വകലാശാലയുടെ ഭാരതീയനായ രണ്ടാമത്തെ വൈസ് ചാൻസ്‌ലർ |
ദേശീയത | ഇന്ത്യ |
പഠിച്ച വിദ്യാലയം | കൊൽക്കത്ത സർവ്വകലാശാല |
Genre | academic, educator |
സാഹിത്യ പ്രസ്ഥാനം | ബംഗാളി നവോത്ഥാന പ്രസ്ഥാനം |
അവാർഡുകൾ | ഓർഡർ ഫു ദ സ്റ്റാർ ഓഫ് ഇന്ത്യ |
കുട്ടികൾ | ശ്യാമപ്രസാദ് മുഖർജി |
വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ
തിരുത്തുകബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണത്തിലും 1914 ൽ കൽക്കട്ടാ സർവ്വകലാശാലയിലെ കോളേജ് ഓഫ് സയൻസിനു തുടക്കമിട്ടതിലും അശുതോഷ് മുഖർജിയുടെ പങ്ക് നിസ്തുലമാണ്.[1] കൂടാതെ 1908 ൽ കൽക്കട്ടാ മാത്തമാറ്റിക്കൽ സൊസൈറ്റി സ്ഥാപിയ്ക്കുകയും,1908 മുതൽ 1923 വരെ അതിന്റെ സ്ഥാപക അദ്ധ്യക്ഷനായും സേവനം അനുഷ്ഠിച്ചിരുന്നു.[2] . സർവ്വേപ്പള്ളി രാധാകൃഷ്ണന്റേയും,സി.വി.രാമന്റേയും വിദ്യാഭ്യാസജീവിതത്തിൽ നിർണ്ണായകമായ ഒരു പങ്ക് അശുതോഷ് മുഖർജി വഹിച്ചിരുന്നു.[3].
അവലംബം
തിരുത്തുക- ↑ Edited by Patrick Petitjean, Catherine Jami and Anne Marie Moulin, Science and Empires, (Boston Study in the Philosophy of Science, Vol. 136, Kluwer Academic Publishers).
- ↑ "Calcutta Mathematical Society". Calmathsoc.org. Retrieved 2012-07-12.
- ↑ http://www.thehindu.com/features/magazine/first-in-class/article4862894.ece