അസദുദ്ദിൻ ഒവൈസി
ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനാണ് അസദുദ്ദിൻ ഒവൈസി. ഹൈദരബാദിൽ നിന്നുള്ള ലോക് സഭാ മെമ്പറുമാണ് അദ്ദേഹം.
അസദുദ്ദിൻ ഒവൈസി | |
---|---|
Member of Lok Sabha MP | |
പദവിയിൽ | |
ഓഫീസിൽ 2004 | |
മുൻഗാമി | Sultan Salahuddin Owaisi |
മണ്ഡലം | Hyderabad.[1] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] Hyderabad, Andhra Pradesh, India | 13 മേയ് 1969
രാഷ്ട്രീയ കക്ഷി | All India Majlis-e Ittihad al-Muslimin.[1] |
Relations | Sultan Salahuddin Owaisi (Father) Akbaruddin Owaisi (Brother) |
കുട്ടികൾ | 5 daughters and 1 son[1][2] |
വസതിs | 36-149, Hyderguda, Hyderabad-500 029 34, Ashoka Road, New Delhi-110 001.[1] |
അൽമ മേറ്റർ | B.A. (Osmania University) LL.B (London) Barrister-at-Law (Lincoln's Inn) |
തൊഴിൽ | Barrister Politician, Social Worker |
As of Aug 14, 2012 |
മുൻകാലജീവിതം
തിരുത്തുകസുൽത്താൻ സലാഹുദ്ദീൻ ഒവൈസി,നജ്മുന്നിസ ബീഗാം എന്നിവരുടെ മകനായി 1969 മേയ് 13 ന് അസദുദ്ദീൻ ഉവൈസി ജനിച്ചു. ഹൈദരാബാദിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ അബ്ദുൾ വാഹിദ് ഉവൈസി മജ്ലിസ് -ഇ- ഇത്തിഹാദുൽ മുസ്ലിമീനെ 1957 സെപ്റ്റംബർ 18-ന് അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ എന്നാക്കി മാറ്റുകയും ചെയ്തു. പിതാവ് സുൽത്താൻ സലാഹുദ്ദീൻ 1962 ൽ ആന്ധ്രാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സലാഹുദ്ദീൻ 1984 ൽ ആദ്യമായി ഹൈദരാബാദ് നിയോജകമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ തിരഞ്ഞെടുപ്പു വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു. 2008 ൽ സലാഹുദ്ദീൻ അന്തരിച്ചു.
ഹൈദരാബാദിലെ നിസാം കോളേജിൽ (ഉസ്മാനിയ യൂണിവേഴ്സിറ്റി) നിന്ന് അസദുദ്ദീൻ ഒവൈസി ബിരുദം പൂർത്തിയാക്കി. 1994 ൽ വിസി ട്രോഫിയിൽ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി അണ്ടർ 25 ക്രിക്കറ്റ് ടീമിനെ ഫാസ്റ്റ് ബഔളറായി പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് സൗത്ത് സോൺ യൂണിവേഴ്സിറ്റി ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു. തൊഴിൽപരമായി ബാരിസ്റ്ററായ അദ്ദേഹം ലണ്ടനിലെ ലിങ്കൺസ് ഇൻ എന്ന കോർട്ടിലാണ് പഠനം നടത്തിയത്. അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസി തെലുങ്കാന നിയമസഭയിലെ അംഗമാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ബുർഹാനുദ്ദീൻ ഉവൈസിയാണ് ഉറുദു പത്രമായ ഇത്തിമാദിന്റെ എഡിറ്റർ.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Lok Sabha profile". Lok Sabha website. Archived from the original on 2018-12-24. Retrieved Aug 2012.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-24. Retrieved 2014-04-19.