ഒസ്മാനിയ സർവകലാശാല
(Osmania University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1918 ഇൽ ഹൈദരബാദിൽ സ്ഥാപിതമായ സർവകലാശാലയാണ് ഒസ്മാനിയ സവകലശാല . ഇന്ത്യ ടുഡേ നടത്തിയ ഒരു സർവെയിൽ ഇന്ത്യയിലെ ആറാമത്തെ മികച്ച സർവകലാശാലയും തെക്കേ ഇന്ത്യയിലെ ഒന്നാമത്തെ സർവകലാശാലയാണ് ഒസ്മാനിയ സർവകലാശാല.[അവലംബം ആവശ്യമാണ്] അവസാന നിസാമായ മിർ ഒസ്മാൻ അലി ഖാനാണ് ഒസ്മാനിയ സർവകലാശാല സ്ഥാപിച്ചത്.
ഇന്ത്യയിൽ ഏറ്റവും അധികം വിദേശ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിൽ ഒന്നാണ് ഒസ്മാനിയ സർവകലാശാല. 1600 ലധികം ഏക്കറുകളിൽ വ്യാപിച്ചിരിക്കുന്ന ഈ സർവകലാശാല അനവധി പ്രമുഖര്ക്ക് ഉന്നത വിദ്യാഭ്യാസം നല്കിയിട്ടുണ്ട് . മുന് പ്രധാനമന്ത്രി പി വി നരസിംഹ റാവു , കാഞ്ച ഐലയ്യ, മുന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദീൻ, അസദുദ്ദിൻ ഒവൈസി , ഹർഷ ഭോഗലെ, ജയപാൽ റെഡ്ഡി , കിരൺ കുമാർ റെഡ്ഡി, തുടങ്ങിയവർ ഒസ്മാനിയ സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്.