ആറ്റുകരിമ്പ്
അലങ്കാരസസ്യമായി നട്ടുവളർത്താൻ കഴിയുന്ന ഒരു മിതോഷ്ണമേഖലാസസ്യമാണ് ആറ്റുകരിമ്പ്(Giant cane). ചതുപ്പ് പ്രദേശങ്ങളിലും തടാകങ്ങളുടേയും നീരോഴുക്കുകളുടേയും സമീപത്തായും ഈ സസ്യം കൂടുതൽ കാണപ്പെടുന്നു. പുൽവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഈ സസ്യത്തിന്റെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു. ഒരു ബഹുവർഷി സസ്യം കൂടിയായ ഇത് മണ്ണൊലിപ്പ് തടയുന്നതിനും ഉപയോഗിക്കുന്നു. ഇവയുടെ തണ്ട് ഉപയോഗിച്ച് കുട്ട പായ് തുടങ്ങിയവ ഉണ്ടാക്കുന്നു.
ആറ്റുകരിമ്പ് | |
---|---|
Giant Cane (Arundo donax) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | Arundineae
|
Genus: | |
Species: | A. donax
|
Binomial name | |
Arundo donax | |
Synonyms | |
|
ഘടന
തിരുത്തുകരൂപത്തിൽ മുളയുമായി സാമ്യമുള്ളൊരു സസ്യമാണ് ആറ്റുകരിമ്പ്. ഭൂകാണ്ഡത്തിൽ നിന്നുമുള്ള നീളമുള്ളതും ബലമേറിയതുമായ വേരുപടലം ഭൂ നിരപ്പിൽ നിന്നും ഏകദേശം ഒരു മീറ്റർ വരെ ആഴത്തിൽ പരന്നു കിടക്കുന്നു. ഏകദേശം അഞ്ച് മീറ്റർ മുതൽ ഇരുപത്തഞ്ച് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾ ബലമേറിയതും ഉൾവശം പൊള്ളയുമാണ്. തണ്ടിന്റെ ഇരുവശങ്ങളിൽ ഏകാന്തരക്രമത്തിൽ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വീതി കുറഞ്ഞ് അറ്റം കൂർത്തതും അടിഭാഗം രോമാവൃതവുമായ ഇലകൾക്ക് 50-60 സെന്റീമീറ്റർ വരെ നീളമുണ്ടാകും. വേനലിന്റെ അവസാനത്തോടെ വെളുത്ത പൂക്കൾ ഉണ്ടാകുന്ന ഈറയിൽ ചെറുപ്രാണികൾ വഴിയാണ് പരാഗണം നടത്തപ്പെടുന്നത്.
അധിനിവേശസ്വഭാവം
തിരുത്തുകകേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണഫലങ്ങൾ അനുസരിച്ച് ഈ സസ്യത്തെ ഒരു നിർണ്ണായക അധിനിവേശ സ്പീഷീസ് ആയി കണക്കാക്കുന്നുണ്ടു്. [1]
മറ്റു ഉപയോഗങ്ങൾ
തിരുത്തുകപുനരുപയോഗ ഊർജ്ജമേഖലയിലെ ഭാവി വാഗ്ദാനമായി ആറ്റുകരിമ്പിനെ കരുതുന്നുണ്ട്. വേഗമേറിയ വളർച്ചയും, വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട്. ജൈവോർജ്ജ മേഖലയിൽ ആറ്റുകരിമ്പ് മികച്ച സസ്യമാണ്. കുറഞ്ഞ സ്ഥലത്ത് വളരെയേറെ ഉണ്ടാകുമെന്നതും, ഒരിക്കൽ നട്ടാൽ പിന്നീട് കാര്യമായ ചെലവ് ആവശ്യമില്ലെന്നതും ഇതിന്റെ സവിശേഷതയാണ്. എന്നാൽ അധിനിവേശസസ്യമെന്നും ഇവയെ കരുതിവരുന്നു.[2]
അവലംബം
തിരുത്തുക- ↑ http://www.thehindu.com/news/states/kerala/article3472447.ece Archived 2012-06-02 at the Wayback Machine. (89 alien species pose a threat to Kerala's biodiversity)
- ↑ http://www.huffingtonpost.com/2012/11/17/arundo-donax-giant-reed_n_2151486.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=71[പ്രവർത്തിക്കാത്ത കണ്ണി]