അർജുൻ സിംഗ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Arjun Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു അർജുൻ സിങ് (നവംബർ 5, 1930 - മാർച്ച് 4 2011).
അർജുൻ സിംഗ് अर्जुन सिंह | |
---|---|
Union Human Resources Development Minister | |
ഓഫീസിൽ 2004–2009 | |
മുൻഗാമി | Murli Manohar Joshi |
പിൻഗാമി | Kapil Sibal |
Union Human Resources Development Minister | |
ഓഫീസിൽ 1991–1994 | |
വ്യക്തിഗത വിവരങ്ങൾ | |
മരണം | 4 മാർച്ച് 2011 | (പ്രായം 80)
പങ്കാളി | Saroj Kumari |
ജോലി | Politician, former Union Minister |
ജീവിതരേഖ
തിരുത്തുക1930 നവംബർ 5-നാണ് അർജുൻ സിംഗ് ജനിച്ചത്. മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. 2004-2009 കാലയളവിൽ മാനവശേഷി വികസന വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നു. കൂടാതെ പഞ്ചാബ് ഗവർണറായും സേവനമനുഷ്ഠിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹൃദയാഘാതം മൂലം 2011 മാർച്ച് 4-ന് ആശുപത്രിയിൽ വച്ച് അന്തരിച്ചു[1][2].
വഹിച്ച സ്ഥാനങ്ങൾ
തിരുത്തുക- 1957-85 മദ്ധ്യപ്രദേശ് എം.എൽ.എ.
- സെപ്റ്റംബർ 1963 - ഡിസംബർ 1967 കൃഷി, പൊതുഭരണം, ഇൻഫോർമേഷൻ & പബ്ലിക്ക് റിലേഷൻസ് മന്ത്രി, മദ്ധ്യപ്രദേശ് സർക്കാർ
- 1967 വികസന കാര്യ വകുപ്പു മന്ത്രി, മദ്ധ്യപ്രദേശ് സർക്കാർ
- 1972-77 വിദ്യാഭ്യാസ വകുപ്പു മന്ത്രി, മദ്ധ്യപ്രദേശ് സർക്കാർ
- 1977-80 പ്രതിപക്ഷ നേതാവ് , മദ്ധ്യപ്രദേശ് അസംബ്ലി
- 1980-85 മുഖ്യമന്ത്രി, മദ്ധ്യപ്രദേശ്
- മാർച്ച് - നവംബർ 1985 പഞ്ചാബ് ഗവർണർ
- ഫെബ്രുവരി 1988 - ജനുവരി 1989 മുഖ്യമന്ത്രി, മദ്ധ്യപ്രദേശ്
- ജൂൺ 1991 - ഡിസംബർ1994 മനുധ്യ വിഭവ ശേഷി വകുപ്പ് മന്ത്രി, ഇന്ത്യാ ഗവൺമെന്റ്
- ജൂൺ 1991 - മേയ് 1996 പത്താം ലോകസഭാംഗം, സത്‌ന ലോകസഭാമണ്ഡലം
- ജൂൺ 1996 - പതിനൊന്നാം ലോകസഭയിലേക്ക് സത്‌നയിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു.
- ഏപ്രിൽ 1998 - പന്ത്രണ്ടാം ലോകസഭയിലേക്ക് ഹോഷംഗബാദിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു.
- ഏപ്രിൽ 2000 രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
- 15 മേയ് 2000 - ഫെബ്രുവരി 2004 രാജ്യകാര്യ മന്ത്രിസഭാസമിതിയിലെ അംഗത്വം
- 31 ഓഗസ്റ്റ് 2001- ജൂലൈ 2004 നിയമകാര്യ വകുപ്പിൽ അംഗത്വം
- ഏപ്രിൽ 2002 - ഫെബ്രുവരി 2004 പർപ്പസസ് കമ്മറ്റിയുടെ പാർലിമെന്റ് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ
- 22 മേയ് 2004 - മേയ് 2009 മനുഷ്യ വിഭവശേഷി വകുപ്പ് മന്ത്രി [3]
രാജ്യസഭയിലേക്ക് 2006 മേയ് 20-നു മദ്ധ്യപ്രദേശിൽ നിന്നു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-05. Retrieved 2011-03-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-07. Retrieved 2011-03-04.
- ↑ CV at Indian Parliament website Archived 2008-02-28 at the Wayback Machine..
- ↑ "Arjun, Bhardwaj, Shinde elected unopposed to Rajya Sabha", Tribuneindia.com, March 20, 2006.